കലക്കന്‍ ക്ലൈമാക്‌സിലേക്ക് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം; പന്തിനെതിരെ നടപടി

6 months ago 7

24 June 2025, 02:33 PM IST

india england

ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടെ |ഫോട്ടോ:AFP

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ഐസിസിയുടെ താക്കീത്. അമ്പയറുടെ തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഐസിസി പെരുമാറ്റച്ചടത്തിലെ ആര്‍ട്ടിക്കിള്‍ 2.8 പന്ത് ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് ഐസിസി അറിയിച്ചു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ മൂന്നാം ദിനത്തിലാണ് പന്ത് അമ്പയറോട് പ്രകോപിതനായി പെരുമാറിയത്. മത്സരത്തിന് ഉപയോഗിക്കുന്ന പന്ത് മാറ്റണമെന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറ അമ്പയറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അമ്പയര്‍ പരിശോധനയ്ക്ക് ശേഷം ആ പന്തില്‍ തന്നെ മത്സരം തുടരാന്‍ പറയുകയായിരുന്നു. എന്നാല്‍, ഋഷഭ് പന്തിന് അത് അത്ര രസിച്ചില്ല. നീരസം പ്രകടമാക്കിയ അദ്ദേഹം പന്ത് വലിച്ചെറിയുകയായിരുന്നു.

ഇതിനിടെ, മത്സരം അഞ്ചാംദിനത്തില്‍ ക്ലൈമാക്‌സിലേക്കെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ ലീഡ്സില്‍ കളിതുടങ്ങുമ്പോള്‍ ഇന്ത്യയും ഇംഗ്ലണ്ടും തുല്യനിലയിലായിരുന്നു. ഓവറുകള്‍ പുരോഗമിക്കുന്തോറും ഇന്ത്യയുടെ സാധ്യത കൂടിക്കൊണ്ടിരുന്നു. തുടര്‍ച്ചയായ രണ്ടാം ഇന്നിങ്സിലും സെഞ്ചുറിനേടിയ ഋഷഭ് പന്തിന്റെ (118) ആക്രമണോത്സുകതയും കെ.എല്‍. രാഹുലിന്റെ (137) ക്ഷമയുമാണ് ഗ്രാഫില്‍ ഇന്ത്യയുടെ സാധ്യത ഉയര്‍ത്തിയത്. എന്നാല്‍, അവസാനഘട്ടത്തില്‍ തുടരെ വിക്കറ്റുകള്‍ വീണ് ഇന്ത്യ നാലാംദിനം 364-ന് പുറത്തായതോടെ ഇംഗ്‌ളണ്ട് കളിയിലേക്ക് തിരിച്ചെത്തി. ആദ്യ ഇന്നിങ്‌സിലെ ആറുറണ്‍സ് ലീഡ് ഉള്‍പ്പെടെ ഇംഗ്ലണ്ടിനുമുന്നില്‍ ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം 371 റണ്‍സ്. നാലാംദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സിലെത്തിയതോടെ അവസാനദിനം ആതിഥേയര്‍ക്കു വേണ്ടത് 350 റണ്‍സ്. കളി എങ്ങോട്ടുംതിരിയാവുന്ന കലക്കന്‍ ക്ലൈമാക്‌സിനാണ് ഇന്ന് ലീഡ്സ് വേദിയാകുക.

ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരായ സാക് ക്രോളി (12*), ബെന്‍ ഡക്കറ്റ് (9*) എന്നിവരാണ് ക്രീസില്‍.

Content Highlights: Rishabh Pant receives an ICC informing for breaching the codification of behaviour during the India vs England

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article