കലയ്ക്കുവേണ്ടി എൻ്റെ കുടുംബം തല്ലുകൊള്ളുന്നത് കാണാൻമാത്രം മഹാനല്ല ഞാൻ; സർദാർജി 3 വിവാദത്തിൽ അനുപം

6 months ago 6

ഞ്ചാബി നടനും ഗായകനുമായ ദിൽജിത് ദോസാഞ്ചും പാകിസ്താനി നടി ഹാനിയ ആമിറും പ്രധാന വേഷങ്ങളിൽ എത്തുന്ന സർദാർജി 3 എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ അനുപം ഖേർ. ദിൽജിത് ദോസഞ്ചിന് തൻ്റെ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഉപയോഗിക്കാമെന്ന് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അനുപം ഖേർ പറഞ്ഞു. എന്നാൽ കലയുടെ പേരിൽ, പ്രത്യേകിച്ച് പാകിസ്താന്‍ വിഷയത്തിൽ താൻ അങ്ങനെയൊന്നും ചെയ്യില്ലെന്നും താരം കൂട്ടിച്ചേർത്തു.

പാകിസ്താനിൽനിന്നുള്ള നടിയെ സഹകരിപ്പിക്കണോ വേണ്ടയോ എന്നത് ദിൽജിത്തിന്റെ മൗലികാവകാശമാണ്. തൻ്റെ അവകാശം വിനിയോഗിക്കാൻ അയാൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് നൽകണം. തൻ്റെ കാഴ്ചപ്പാടിൽ, അയാൾ ചെയ്തത് ഒരുപക്ഷേ താൻ ചെയ്യില്ലായിരിക്കാം എന്ന് പറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഭിമുഖത്തിൽ ഇന്ത്യയെ തൻ്റെ കുടുംബമായും പാകിസ്താനെ തൻ്റെ അയൽക്കാരനായും അനുപം ഖേർ ഉപമിച്ചു. "ഞാൻ എൻ്റെ വീട്ടിൽ പിന്തുടരുന്ന നിയമം എൻ്റെ രാജ്യത്തും പിന്തുടരുന്നു. കലയ്ക്ക് വേണ്ടി എൻ്റെ കുടുംബം തല്ല് കൊള്ളുന്നത് കാണാനോ എൻ്റെ സഹോദരിയുടെ സിന്ദൂരം മാഞ്ഞുപോകുന്നത് കാണാനോ ഞാൻ അത്ര മഹാനല്ല. അങ്ങനെ ചെയ്യാൻ കഴിയുന്നവർക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ട്."

പാകിസ്താനി നടി ഹാനിയ ആമിർ തൻ്റെ പഞ്ചാബി ചിത്രമായ സർദാർജി 3-ൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു എന്ന് സ്ഥിരീകരിച്ചത് മുതലാണ് ദിൽജിത് ദോസാഞ്ച് വിവാദങ്ങളിൽ അകപ്പെട്ടത്. 2016-ലെ ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ സിനിമകളിൽ പ്രവർത്തിക്കുന്നതിന് പാകിസ്താനി കലാകാരന്മാർക്ക് ദീർഘകാല വിലക്കുണ്ട്. സർദാർജി -3 എന്ന ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് ദിൽജിത് ദോസാഞ്ച്.

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ഹാനിയ ആമിറിനെ ചിത്രത്തിൽ കാസ്റ്റ് ചെയ്തത് എന്നതാണ് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായത്. വിവാദത്തിന് പിന്നാലെ, സർദാർജി 3 ജൂൺ 27-ന് പാകിസ്താൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്തെങ്കിലും ഇന്ത്യയിൽ റിലീസ് ഒഴിവാക്കി.

Content Highlights: Anupam Kher weighs successful connected the Sardaar Ji 3 contention involving Diljit Dosanjh and Hania Aamir

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article