
കമൽ ഹാസൻ, കമൽ ഹാസന്റെ പത്രക്കുറിപ്പ് | Photo: PTI, Special Arrangement
രാജ്യത്തിന്റെ അതിര്‍ത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും കണക്കിലെടുത്ത്, മേയ് 16-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 'തഗ് ലൈഫി'ന്റെ ഓഡിയോ ലോഞ്ച് മാറ്റിവെക്കാന്‍ തീരുമാനിച്ചതായി കമല്‍ ഹാസന്‍. 'നമ്മുടെ സൈനികര്‍ നമ്മുടെ മാതൃരാജ്യത്തിന്റെ പ്രതിരോധത്തില്‍ അചഞ്ചലമായ ധൈര്യത്തോടെ മുന്‍നിരയില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍, ഇത് ആഘോഷിക്കാനുള്ള സമയമല്ല. നിശബ്ദ ഐക്യദാര്‍ഢ്യത്തിനുള്ള സമയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പുതിയ തീയതി പിന്നീട്, കൂടുതല്‍ ഉചിതമായ സമയത്ത് പ്രഖ്യാപിക്കും', കമല്‍ ഹാസന്‍ പത്രക്കുറിപ്പില്‍ കുറിച്ചു.
'ഈ സമയത്ത്, നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജാഗ്രതയോടെ നിലകൊള്ളുന്ന നമ്മുടെ സായുധ സേനയിലെ ധീരരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ചിന്തകള്‍ക്കൊപ്പമാണ്. പൗരന്മാരെന്ന നിലയില്‍, സംയമനത്തോടെയും ഐക്യദാര്‍ഢ്യത്തോടെയും പ്രതികരിക്കേണ്ടത് നമ്മുടെ കടമയാണ്. ആഘോഷം പ്രതിഫലനത്തിന് വഴിയൊരുക്കണം', കമല്‍ ഹാസന്‍ സൂചിപ്പിച്ചു. ജൂണ്‍ അഞ്ചിനാണ് 'തഗ് ലൈഫ്' തീയേറ്ററുകളിലേക്കെത്തുന്നത്.
സിലംബരശന്‍, തൃഷ, നാസര്‍, ജോജു ജോര്‍ജ്, അലി ഫസല്‍, അശോക് സെല്‍വന്‍, നാസര്‍, വയ്യാപൂരി, ഐശ്വര്യ ലക്ഷ്മി, അഭിരാമി, സാനിയ മല്‍ഹോത്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഛായാഗ്രാഹകന്‍ രവി കെ. ചന്ദ്രന്‍, സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, ആക്ഷന്‍ സംവിധായകരായ അന്‍ബരിവ് എന്നിവര്‍ 'തഗ് ലൈഫി'ന്റെ സാങ്കേതിക സംഘത്തിലുണ്ട്. കമല്‍ ഫിലിം ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണിരത്‌നം, ആര്‍. മഹേന്ദ്രന്‍, ശിവ ആനന്ദ് എന്നിവരാണ് 'തഗ് ലൈഫി'ന്റെ നിര്‍cാതാക്കള്‍. പിആര്‍ഒ: പ്രതീഷ് ശേഖര്‍.
Content Highlights: Kamal Haasan postpones the audio motorboat of his movie `Thug Life`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·