22 May 2025, 10:45 AM IST

ധനുഷ്, ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ, എപിജെ അബ്ദുൾ കലാം | Photo: ANI, Instagram/ Om Raut, AFP
ഇന്ത്യയുടെ മിസൈല്‍മാനും മുന്‍രാഷ്ട്രപതിയുമായ എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു. ആദിപുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക് യുഗപുരുഷ് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ഓം റാവുത്താണ് ചിത്രം സംവിധാനംചെയ്യുന്നത്. നടന്‍ ധനുഷ് എപിജെ അബ്ദുല്‍കലാമിന്റെ വേഷം കൈകാര്യംചെയ്യും. 'കലാം: ദി മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ', എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക.
അഭിഷേക് അഗര്‍വാള്‍, സുനില്‍ ശുങ്കര, ഭൂഷണ്‍ കുമാര്‍, കൃഷ്ണന്‍ കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ദി കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ നിര്‍മാതാവാണ് അഭിഷേക് അഗര്‍വാള്‍. സായ്വെന്‍ ക്യൂദ്രാസ് ആണ് തിരക്കഥ രചിക്കുന്നത്.
അബ്ദുല്‍കലാമിന്റെ ജീവിതം ബിഗ്‌സ്‌ക്രീനിലെത്തിക്കുക എന്നത് കലാപരമായ വെല്ലുവിളിയും ധാര്‍മികവും സാംസ്‌കാരികവുമായ ഉത്തരവാദിത്തവുമാണെന്ന് സംവിധായകന്‍ ഓം റാവുത്ത് അഭിപ്രയാപ്പെട്ടു. ഇന്ത്യന്‍ സിനിമയുടെ അഭിമാനപ്രൊജക്ടുകളില്‍ ഒന്നായിരിക്കും ചിത്രമെന്ന് നിര്‍മാതാവ് അഭിഷേക് അഗര്‍വാള്‍ പറഞ്ഞു.
Content Highlights: Dhanush to represent APJ Abdul Kalam successful an upcoming biopic directed by Om Raut
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·