
വിനോദ് കോവൂരിന് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ ആദരിച്ചപ്പോൾ | ഫോട്ടോ: അറേഞ്ച്ഡ്
കോഴിക്കോട്: കലാരംഗത്ത് 30 വർഷം പൂർത്തിയാക്കിയ നടൻ വിനോദ് കോവൂരിനെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി ആദരിച്ചു. കോഴിക്കോട് ഗാന്ധി റോഡിലെ മാമുക്കോയ നഗറിൽ നടന്ന ചടങ്ങിൽ ചലച്ചിത്രനിർമാതാവ് എം.കെ. സോമൻ പൊന്നാടയും ചലച്ചിത്രനടി കോഴിക്കോട് രമാദേവി മൊമെന്റോയും, ചലച്ചിത്രനടി ഏവ സിമ്രിൻ കോവൂർ പ്രശസ്തിപത്രവും നൽകി. അദ്ദേഹത്തിന്റെ 30 വർഷത്തെ ഓർമ്മക്കുറിപ്പായ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച വിനോദയാത്രക്കുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ്-2024 കേരള മാപ്പിളപ്പാട്ട് ലവേഴ്സ് ജനറൽ സെക്രട്ടറി എൻ.സി. അബ്‌ദുള്ള കോയയും സമർപ്പിച്ചു.
ചലച്ചിത്ര-നാടകനടി മീനാ ഗണേഷിനുള്ള മരണാനന്തര ബഹുമതി അവരുടെ മകനായ സംവിധായകൻ മനോജ് ഗണേശ് സ്വീകരിച്ചു. എം.കെ. സോമൻ (സമഗ്രസംഭാവന, ചലച്ചിത്ര സാമൂഹ്യ സേവന മേഖല ), അപ്പുണ്ണി ശശി (കഥ ഇന്നു വരെ), സുധി കോഴിക്കോട് (കാതൽ), കോഴിക്കോട് രമാദേവി (പത്മിനി) എന്നിവർക്ക് പ്രത്യേക പുരസ്കാരവും, റിയാസ് മുക്കോളി, ഷക്കീർ അണ്ടിക്കൊട്ടിൽ എന്നിവർക്ക് ജീവകാരുണ്യത്തിനുള്ള അവാർഡും നൽകി. മുസമ്മിൽ പുതിയറ (വ്യവസായം), സെഫിയ ഐ. (കായികം), ബിനോയ് ഭാസ്കർ (ഫിറ്റ്നസ്), ഹസ്ന കെ.പി (അധ്യാപിക), ഇ.എം. ഷാഫി (ഷോർട്ട് ഫിലിം), ഉദ്ധേവ് ശിവൻ (വീഡിയോ റീ ക്രീയേറ്റർ), റാഷിദ് പാവുകോണം (കഥ), ശുഭ മുക്കം (നാടകം), ആദിഷ അശോകൻ (മോഡൽ) എന്നിവരും അവാർഡ് സ്വീകരിച്ചു.
റഹീം മുല്ലവീട്ടിൽ അധ്യക്ഷനായ ചടങ്ങിന്റെ ഉദ്ഘാടനം എൻ.സി. അബ്ദുല്ലക്കോയ നിർവഹിച്ചു. ഇസ്മായിൽ സ്വാഗതവും, ചലച്ചിത്ര നടൻ വിശാൽ മേനോൻ ആശംസയും, ശ്രുതി എസ്. നന്ദിയും പറഞ്ഞു.
Content Highlights: Vinod Kovoor receives Kalabhavan Mani Memorial Award for his 30 years of publication to arts
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·