കലിംഗ സൂപ്പർ കപ്പ് ഫുട്ബോൾ ഏപ്രിൽ 20 മുതൽ മേയ് 3 വരെ; ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സ് – മോഹൻ ബഗാൻ

9 months ago 7

മനോരമ ലേഖകൻ

Published: April 08 , 2025 09:59 AM IST

1 minute Read

kbfc-practice-1
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ (ബ്ലാസ്റ്റേഴ്സ് പങ്കുവച്ച ചിത്രം)

ന്യൂഡൽഹി ∙ ഐഎസ്എൽ, ഐ ലീഗ് ഫുട്ബോൾ ക്ലബ്ബുകൾ പങ്കെടുക്കുന്ന കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഏപ്രിൽ 20 മുതൽ മേയ് 3 വരെയാണ് ടൂർണമെന്റ്. മത്സരസമയം പ്രഖ്യാപിച്ചിട്ടില്ല. 20ന് ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും കൊൽക്കത്ത ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടും. അന്നുതന്നെ രണ്ടാമത്തെ മത്സരത്തിൽ കൊൽക്കത്ത മോഹൻ ബഗാൻ ഒരു ഐ ലീഗ് ക്ലബ്ബിനെയും നേരിടും.

13 ഐഎസ്എൽ ക്ലബ്ബുകളും 3 ഐ ലീഗ് ക്ലബ്ബുകളുമാണ് നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുക.

ഗോവ ചർച്ചിൽ ബ്രദേഴ്സ്, ഇന്റർ കാശി, ഗോകുലം കേരള എന്നിവയാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ഐ ലീഗ് ടീമുകൾ. ഇവ ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ, എഫ്സി ഗോവ, ബെംഗളൂരു എഫ്സി എന്നിവയിലൊന്നിനെ നേരിടും. ഈ മത്സരക്രമം നാളെ നടക്കുന്ന നറുക്കെടുപ്പിൽ തീരുമാനിക്കും. പ്രീക്വാർട്ടർ മുതൽ സ്കോർ സമനിലയായാൽ എക്സ്ട്രാ ടൈമിലേക്കു പോകാതെ പെനൽറ്റി ഷൂട്ടൗട്ട് നടത്തി ജേതാവിനെ പ്രഖ്യാപിക്കും. കൊൽക്കത്ത ഈസ്റ്റ് ബംഗാളാണു നിലവില‍െ ചാംപ്യന്മാർ.

English Summary:

Kalinga Super Cup Football: Schedule announced

Read Entire Article