കല്യാണ ആഘോഷം പൊടി പൊടിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി, എപ്പോഴാണ് എന്ന് മാത്രം പറഞ്ഞാൽ മതി!

5 months ago 5

Authored by: അശ്വിനി പി|Samayam Malayalam1 Aug 2025, 5:07 pm

സിബിൻ ബെഞ്ചമിനുമായിട്ടുള്ള തൻറെ വിവാഹ ഒരുക്കങ്ങൾ നടക്കുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ ആര്യ പങ്കുവയ്ക്കാറുണ്ട്. ഇനി ദിവസങ്ങൾ മാത്രമേ ആ വലിയ ദിവസത്തിന് വേണ്ടിയുള്ളൂ

ആര്യ ബഡായി - സിബിൻആര്യ ബഡായി - സിബിൻ
ആര്യ ബഡായിയുടെ കല്യാണം ഒരു ആഘോഷമായിരിക്കും എന്നതിൻറെ സൂചനകളാണ് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് ലഭിയ്ക്കുന്നത്. ഡിജെയും മുൻ ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനുമായുള്ള വിവാഹത്തിൻറെ ഡേറ്റ് എപ്പോഴാണ് എന്ന ഡേറ്റ് ആര്യ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഒരുക്കങ്ങൾ കെങ്കേമമായി നടക്കുകയാണ്

കല്യാണത്തിന് സുഹൃത്തുക്കളുടെ ഒരു തകർപ്പൻ ഡാൻസുണ്ടാവും. അതിൻറെ പ്രാക്ടീസ് വീഡിയോ ആണ് ആര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിയ്ക്കുന്നത്. നടി ശിൽപ ബാലയും, അനിയത്തി അഞ്ജനയും അടക്കം വലിയൊരു ടീമിൻറെ ഡാൻസ് പെർഫോമൻസ് നടക്കുന്നുണ്ട്.

Also Read: ശാരീരകമായും മാനസികമായും തളർന്നു, തന്നെ ബാധിച്ച അസുഖത്തെ കുറിച്ച് ജസ്റ്റിൻ ടിംബർലേക്ക്! മറച്ചുവച്ചത് മനപൂർവ്വമായിരുന്നില്ല

അതേ സമയം ആര്യയും സിബിനും തമ്മിലുള്ള വിവാഹം രജിസ്ട്രേഷൻ കഴിഞ്ഞതാണെന്നാണ് വിവരം. ആര്യ ബഡായിയുടെ കാഞ്ചീവരം എന്ന സ്ഥാപനത്തിൻെറ പേരിൽ ഒരു ക്രൈം നടന്ന സമയത്താണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായിട്ടുള്ള ഒരു ആഘോഷമാണ് ഇനി വരാനിരിയ്ക്കുന്നത്

ആര്യയുടെയും സിബിൻറെയും എൻഗേജ്മെൻര് അനൌൺസ്മെൻറ് ആരാധകർക്ക് തീർത്തും ഒരു സർപ്രൈസ് ആയിരുന്നു. ഉറ്റ സുഹൃത്തിനെ തന്നെ ജീവിത പങ്കാളിയാക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ആര്യ അക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പതിമൂന്ന് വയസ്സുകാരിയായ തൻരെ മകൾക്ക് സിബിൻ നല്ല ഒരു അച്ഛനാണെന്നും ആര്യ പറഞ്ഞിരുന്നു.

Also Read: ആരെയും അറിയിക്കാൻ വേണ്ടി ചെയ്തതല്ല! സ്റ്റേജിൽ വച്ചുകൊടുക്കണ്ട അകത്തുവച്ചു കൊടുത്തോളാമെന്നാണ് പറഞ്ഞത്

നടി അർച്ചന സുശീലൻറെ സഹോദരൻ രോഹിത് സുശീലയാണ് ആര്യയുടെ മുൻ ഭർത്താവ്. വളരെ ചെറിയ പ്രായത്തിലായിരുന്നു ആ വിവാഹം. കുഞ്ഞ് ജനിച്ച് കുറച്ച് കാലം കഴിഞ്ഞപ്പോഴേക്കും ആ ബന്ധത്തിൽ വിള്ളലുകൾ വന്നു. തൻറെ പക്വത കുറവും അകൽച്ചയ്ക്ക് കാരണമായിരുന്നു എന്ന് ആര്യ പറഞ്ഞിട്ടുണ്ട്. വേർപിരിഞ്ഞുവെങ്കിലും രോഹിത്തുമായി നല്ല ഒരു സൌഹൃദം ആര്യ ഇന്നും തുടരുന്നു. രോഹിത് മറ്റൊരാളെ വിവാഹം ചെയ്ത് സെറ്റിൽഡ് ആണ്.

യുഎഇയിലെ പ്രവാസികളുടെ ജീവിത ചെലവ് കൂടും; പുതിയ ട്രെൻഡ്


അതിനിടി ആര്യയ്ക്ക് മറ്റൊരു പ്രണയ ബന്ധമുണ്ടായിരുന്നു. ആ ബ്രേക്കപ് തനിക്കുണ്ടാക്കിയ ആഘാതത്തെ കുറിച്ച് പല അവസരങ്ങളിലും ആര്യ തുറന്ന് സംസാരിച്ചിട്ടുണ്ട്. സിബിൻ സെബാസ്റ്റ്യൻറെയും രണ്ടാം വിവാഹമാണിത്
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article