കല്യാണ ദിവസമാണ് ഞങ്ങള്‍ നേരില്‍, അടുത്ത് കണ്ടത്; പ്രണയ വിവാഹത്തെ കുറിച്ച് ദര്‍ശന രാജേന്ദ്രന്റെ അമ്മ

5 days ago 4
ഞാനും രാജേട്ടനും ശരിക്ക് കണ്ടിട്ടുണ്ടായിരുന്നില്ല, കല്യാണം തീരുമാനിക്കുമ്പോഴോ നിശ്ചയിക്കുമ്പോഴോ ഒന്നും നേരില്‍ കണ്ടിട്ടില്ല. ഞങ്ങള്‍ അടുത്ത് പരസ്പരം നേരില്‍ കാണുന്നത് കല്യാണ ദിവസമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ദര്‍ശന രാജേന്ദ്രന്റെ അമ്മയും നടിയുമായ നീര രാജേന്ദ്രന്‍ തങ്ങളുടെ പ്രണയ വിവാഹത്തെ കുറിച്ച് പറയുന്നത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞിട്ടേയുള്ളൂ, രാജേട്ടന്‍ അന്ന് പ്രൈവെറ്റ് ആയി വന്ന് പീഡിഗ്രി പരീക്ഷ എഴുതുകയായിരുന്നു ചെയ്യുന്നത്. എന്റെ വീടിന്റെ മുന്നിലാണ് രാജേട്ടന്റെ ചേച്ചിയുടെ വീട്. അപ്പോള്‍ രാജേട്ടന് വേണ്ടി പഠിക്കാന്‍ എന്റെ ബുക്കുകള്‍ എല്ലാം എടുത്ത് വച്ചേക്കണേ എന്ന് ചേച്ചി പറഞ്ഞു. ആദ്യത്തെ വര്‍ഷത്തെ ബുക്കുകള്‍ വാങ്ങാന്‍ ചേച്ചി വന്നു, ഞാന്‍ കൊടുത്തുവിട്ടു. ആദ്യത്തെ കൊല്ലവും രണ്ടാമത്തെ കൊല്ലവുമൊക്കെ അങ്ങനെ കൊടുത്തുവിട്ടു.

Also Read: ഭാര്യാ - ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഞാന്‍ പ്രശ്‌നമുണ്ടാക്കിയതല്ല, കണ്ണ് കൊണ്ട് കണ്ടതാണ് പറഞ്ഞത്; ജയം രവി - ആര്‍തി വിഷയത്തില്‍ ഖുശ്ബു

എന്റെ വീടിന്റെ ടെറസില്‍ നിന്ന് നോക്കിയാല്‍ അപ്പുറത്തെ വീട്ടിലിരുന്ന് രാജേട്ടന്‍ പഠിക്കുന്നത് എനിക്ക് കാണാം, ദൂരെയാണ്. അപ്പുറത്തെ വീട്ടില്‍ കാണുന്നതിനപ്പുറം ഞാന്‍ രാജേട്ടനെ അടുത്ത് കണ്ടിട്ടേയില്ല. അന്ന് അദ്ദേഹം ബോംബെയിലാണ്, തിരിച്ച് പോകുന്നതിന് മുന്‍പ് എന്റെ പുസ്തകങ്ങള്‍ തിരിച്ചു തന്നു. ആ പുസ്തകത്തില്‍ അറിഞ്ഞുകൊണ്ട് വച്ചതാണോ അല്ലയോ എന്നറിയില്ല, അദ്ദേഹത്തിന്റെ ഒരു ഐഡി കാര്‍ഡ് ഉണ്ടായിരുന്നു, അതില്‍ അഡ്രസ്സും. ആ ആഡ്രസ്സ് ഞാന്‍ കുറിച്ചുവച്ചു.

ആ കാര്‍ഡ് തിരിച്ചു കൊടുക്കുമ്പോള്‍, ആര്‍ യു സീരിയസ് എന്ന് ഒറ്റ വരിയില്‍ എഴുതിയ ഒരു കുറിപ്പും വച്ച് കൊടുത്തുവിട്ടു. അതിന് പകരം എനിക്ക് വന്നത് വലിയൊരു കത്താണ്. അതില്‍ ഒരു പതിനേഴു വയസ്സുകാരന്‍ ആലോചിക്കുന്നതിനപ്പുറമാണ് അദ്ദേഹം ആലോചിക്കുന്നത്. അവിടെ അച്ഛനില്ല, അമ്മ ഒറ്റയ്ക്കാണ്, ആറ് മക്കള്‍. സമ്പാദിക്കുന്ന ആരുമില്ല. അതുകൊണ്ടു തന്നെ ഒരു കല്യാണത്തെ കുറിച്ച് അദ്ദേഹം ചിന്തിക്കുന്നതേയില്ല എന്നതായിരുന്നു കത്തില്‍. മാചത്രമല്ല, അവര്‍ വാര്യരും ഞങ്ങള്‍ നായരുമാണ്. അതെങ്ങനെ വീട്ടുകാരോട് അവതരിപ്പിക്കും, അങ്ങനെയൊക്കെ ആലോചിക്കുമ്പോള്‍ ഇത് നടക്കുന്നതേയല്ല എന്ന് അദ്ദേഹം അതിലെഴുതി.


പക്ഷേ ഞാന്‍ ആലോചിച്ചപ്പോള്‍, അന്നത്തെ ആ കാലത്ത് ഒരു പതിനേഴു കാരന്‍ കുടുംബത്തിന് വേണ്ടി ഇത്രയും ചിന്തിക്കുന്നുണ്ടെങ്കില്‍ ആ ആളുടെ വ്യക്തിത്വം എത്രത്തോളമുണ്ട് എന്ന്. പിന്നീട് എഴുന്നൂറ്റിയെണ്‍പതോളം കത്തുകള്‍ ഞങ്ങള്‍ പരസ്പരം എഴുതി. ഒന്നും വീട്ടിലേക്ക് ആയിരുന്നില്ല. ചിറ്റയുടെ വീട്ടിലേക്കോ, സുഹൃത്തുക്കളുടെ വീട്ടിലേക്കോ ഒക്കെയായിരുന്നു. കത്തുകള്‍ കൃത്യമായി കിട്ടുന്നുണ്ടോ എന്ന് അറിയാത്തത് കാരണം, ഓരോ കത്തിലും നമ്പറിട്ടിരുന്നു. ആ കാത്തുകള്‍ ഇപ്പോഴും ഞങ്ങളുടെ കൈയ്യിലുണ്ട്- നീരജ രാജേന്ദ്രന്‍ പറഞ്ഞു
Read Entire Article