കല്യാണ വാർത്ത നിഷേധിച്ച് ബേ സൂസി; എന്നാലും ആരാണ് കിം ബ്യൂങ് ഹൂൺ എന്ന കോടീശ്വരൻ?

4 months ago 6

Authored by: അശ്വിനി പി|Samayam Malayalam31 Aug 2025, 11:20 am

കോടീശ്വരനായ ബിസിനസുകാരൻ കിം ബ്യൂങ് ഹൂണുമായി ബേ സൂസിയുടെ വിവാഹമാണ് എന്ന വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിച്ചുകൊണ്ടിരിയ്ക്കുകയാണ്

Bae Suzyകിം ബ്യുങ് ഹൂൺ | ബേ സൂസി
കൊറിയൻ ഡ്രാമകളിലൂടെയും മറ്റും ഏറെ ശ്രദ്ധേയയാണ് ബേ സൂസി എന്ന നടിയും ഗായികയും. മിസ് എ എന്ന പെൺകുട്ടികളുടെ മ്യൂസിക് ഗ്രൂപ്പിലെ മുൻ അംഗം കൂടെയായ താരത്തിന്റെ വിവാഹ വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

കിം ബ്യൂങ് ഹൂൺ എന്ന കൊറിയൻ ബിസിനസ് തൈക്കൂണുമായുള്ള ബേ സൂസിയുടെ വിവാഹം ഉറപ്പിച്ചു എന്ന തരത്തിലായിരുന്നു വാർത്തകൾ. എന്നാൽ സൂസി വാർത്തകൾ പൂർണമായും നിഷേധിച്ചു. കിം ബ്യൂങ് ഹൂണുമായുള്ള വിവാഹ വാർത്ത തീർത്തും വ്യാജവും അടിസ്ഥാന രഹിതവുമാണ് എന്ന് നടിയുടെ ഏജൻസി വ്യക്തമാക്കി.

Also Read: അറുപതാം പിറന്നാളിന് അമ്മ ഒന്നേ ആഗ്രഹിച്ചിട്ടുള്ളൂ, അത് സാധിച്ചു കൊടുത്ത് നവ്യ നായർ; ഇതിൽ കൂടുതൽ എന്തു വേണം

അപ്പോഴും ആരാണ് കിം ബ്യൂങ് ഹോൺ എന്ന കോടീശ്വരൻ എന്ന ചർച്ചകൾ ആരാധകർക്കിടയിൽ സജീവമായിരുന്നു. ദക്ഷിണ കൊറിയൻ ബ്യൂട്ടി-ടെക് കമ്പനിയായ എ പി ആർ കോർപ്പിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമാണ് ബ്യൂങ്. മെഡിക്യൂബ്, ബൂസ്റ്റർ പ്രോ തുടങ്ങിയ സാങ്കേതികവിദ്യാധിഷ്ഠിത സ്കിൻകെയർ ഉപകരണങ്ങൾക്ക് പേരുകേട്ടതാണ് ഈ കമ്പനി.

Also Read: അവളുടെ സൗന്ദര്യം വർണിക്കാൻ വാക്കുകൾ പോര, മീനാക്ഷി ഇത് ചെയ്യുന്നത് കാവ്യയ്ക്ക് വേണ്ടി മാത്രം!

US Visa Policy: വിസ മാറ്റങ്ങൾ വരുന്നു! H-1B വിസയിൽ ഇനി എന്ത് സംഭവിക്കും?


സൗന്ദര്യവർദ്ധക വസ്തുക്കളിൽ പരീക്ഷണം ആരംഭിച്ച അദ്ദേഹം പിന്നീട് വീട്ടിൽ തന്നെ ഉപയോഗിക്കാവുന്ന സൗന്ദര്യ ഉപകരണങ്ങളിലേക്ക് മാറി, ഇത് എപിആറിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായി. സൗന്ദര്യ വ്യവസായത്തിൽ ആപ്പിൾ അല്ലെങ്കിൽ ടെസ്ല പോലുള്ള എന്തെങ്കിലും നിർമ്മിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇന്ന് 4 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള സ്ഥാപനമാണ് കിം ബ്യൂങ് ഹൂണിന്റെ എ പി ആർ. TikTok-ലൂടെയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും APR ആഗോളതലത്തിൽ പ്രശസ്തി നേടുകയും ചെയ്തിട്ടുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article