കല്യാണം ആയി, പ്രസവം കഴിഞ്ഞിട്ടും മലയാള സിനിമ എന്നോട് വേര്‍തിരിവ് കാണിച്ചില്ല; അനുഭവം തുറന്ന് പറഞ്ഞ് കനിഹ

20 hours ago 2
പഴശ്ശിരാജ എന്ന ചിത്രത്തിലൂടെയാണ് കനിഹ സുബ്രഹ്‌മണ്യം എന്ന നടിയെ മലയാളികള്‍ക്ക് പരിചിതം. അതിന് ശേഷം ഭാഗ്യ ദേവത, ദ്രോണ, സ്പിരിറ്റ് തുടങ്ങി നിരവധി സിനിമകള്‍ മലയാളത്തില്‍ ചെയ്തു.എ ല്ലാം സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം, അതും ശക്തമായ സ്ത്രീ കതാപാത്രങ്ങള്‍. മലയാള സിനിമ ഒരിക്കലും തന്നോട് വേര്‍തിരിവ് കാണിച്ചിട്ടില്ല എന്ന് കനിഹ പറയുന്നു.

ഫൈവ് സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനാരങ്ങേറ്റം കുറിച്ചത്. അന്ന് അതിന്റെ വാല്യു എത്രത്തോളമാണെന്നൊന്നും അറിയില്ലായിരുന്നു. തുടര്‍ന്ന്, അജിത്ത്, വിജയ് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചു. അന്നൊന്നും സോഷ്യല്‍ മീഡിയ ഇല്ലാത്തതുകൊണ്ട് ഫോട്ടോകള്‍ ഒന്നും എടുത്തു വയ്ക്കാന്‍ പോലും സാധിച്ചില്ല. അജിത്ത് സാറിനൊപ്പമൊക്കെ അഭിനയിച്ചു എന്നതിന് ആ സിനിമകള്‍ മാത്രമാണ് തെളിവ്, കാണിക്കാന്‍ ഒരു ഫോട്ടോ പോലുമില്ല. അതിലെനിക്ക് കുറ്റബോധമുണ്ട് എന്ന് കനിഹ പറയുന്നു.

Samayam Malayalamഎനിക്ക് എന്നെ തന്നെ കണ്ട് ബോറടിച്ചു; പൂജ്യത്തില്‍ നിന്ന് ഞാന്‍ വീണ്ടും തുടങ്ങാനുള്ള കാരണം ഭാര്യ പ്രിയ
വരലാര് എന്ന അജിത് ചിത്രത്തിലെ, ഇന്നിസൈ അഴക് എന്ന പാട്ട് രംഗത്തെ ഒരു സീന്‍ കണ്ടിട്ടാണത്രെ പഴശ്ശിരാജ എന്ന ചിത്രത്തിലേക്ക് ഹരിഹരന്‍ കനിഹയെ കാസ്റ്റ് ചെയ്തത്. ഏതാണ്ട് രണ്ട് വര്‍ഷത്തോളം എടുത്ത ഷൂട്ടിങ് ആയിരുന്നു അത്. വയനാട്ടിലെ കാടിന്റെ ഉള്ളിലൊക്കെയായിരുന്നു ചിത്രീകരണം. അന്നത്തെ ഓര്‍മകളും ഫോട്ടോ എടുത്ത് സൂക്ഷിക്കാന്‍ കഴിഞ്ഞില്ല.

പഴശ്ശിരാജയുടെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷം എന്റെ കല്യാണം കഴിഞ്ഞു, രണ്ടാമത്തെ ഷെഡ്യൂള്‍ ഷൂട്ടിങിന് ഞാന്‍ വന്നത് യുഎസ്സില്‍ നിന്നാണ്. കല്യാണം കഴിഞ്ഞ് ഞാന്‍ യു എസ്സിലേക്ക് പോയിരുന്നു. പഴശ്ശിരാജ ഗംഭീര വിജയമായതിന് ശേഷം ധാരാളം അവസരങ്ങള്‍ തുടര്‍ന്ന് മലയാളത്തില്‍ നിന്ന് വന്നു. അതിന് ശേഷം ഞാന്‍ മോനെ പ്രസവിച്ചു, എന്നിട്ടും എനിക്ക് മികച്ച അവസരങ്ങള്‍ തന്നെ ലഭിച്ചു.


മലയാള സിനിമ ഒരിക്കലും എന്നോട് വേര്‍തിരിവ് കാണിച്ചിട്ടില്ല. ഭാഷ അറിയില്ല, വിവാഹിതയാണ്, അമ്മയാണ് എന്നത് കൊണ്ട് മാറ്റി നിര്‍ത്തിയിട്ടില്ല. പകരം നല്ല കഥാപാത്രങ്ങള്‍ തന്നു. മാത്രമല്ല, അഭിനയിക്കാന്‍ എനിക്ക് വളരെ കണ്‍വിന്‍സിങും ആയിരുന്നു. 20 ദിവസത്തെ ഷൂട്ടിങ് എന്ന് പറഞ്ഞാല്‍, 20 ദിവസത്തിനുള്ളില്‍ ഷൂട്ടിങ് തീര്‍ത്ത് എന്നെ തിരിച്ചയക്കും. അത്രയും മികച്ച സ്വീകരണമാണ് മലയാളത്തില്‍ ലഭിച്ചത്. എന്നും മലയാളം ഇന്റസ്ട്രിയോട് ഞാന്‍ കടപ്പെട്ടിരിക്കും എന്നാണ് കനിഹ പറഞ്ഞത്.

മമ്മൂട്ടി സാറിനൊപ്പം കുറേ അധികം സിനിമകള്‍ ചെയ്യാന്‍ സാധിച്ച സന്തോഷവും റെഡ്‌നൂലിന് നല്‍കിയ അഭിമുഖത്തില്‍ കനിഹ പങ്കുവയ്ക്കുന്നുണ്ട്. എല്ലാവരും കാരവാനില്‍ ഇരിക്കുന്നതൊന്നും അദ്ദേഹത്തിന് ഇഷ്ടമല്ല, വീട്ടില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കി കൊണ്ടു വന്ന് എല്ലാവരെയും കൊണ്ട് കഴിപ്പിക്കും. എപ്പോഴും ഒരു കിട്ടിയെ പോലെയാണ് മമ്മൂക്ക, ഒരിക്കലും ഒറ്റയ്ക്കിരുന്ന് കാണില്ല, അദ്ദേഹത്തിന് ചുറ്റും എപ്പോഴും ആളുകളുണ്ടാവും. ഗാഡ്‌ജെറ്റ്‌സിനെ കുറിച്ചൊക്കെ എന്തും അദ്ദേഹത്തോട് ചോദിക്കാം. ഫോണും കാറുമൊക്കെ അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്- കനിഹ പറഞ്ഞു
Read Entire Article