Authored by: അശ്വിനി പി|Samayam Malayalam•7 Aug 2025, 3:47 pm
ഇഷ്ടപ്പെട്ട താരങ്ങൾ കല്യാണം കഴിക്കുന്നതും കുട്ടികളാകുന്നതുമൊക്കെ കെ-പോപ് ആരാധകരുടെ കാര്യത്തിൽ വലിയ വിഷയമാണ്. എതിർപ്പുകളും വിദ്വേഷവുമൊക്കെ പറഞ്ഞ് കമന്റുകളുമായി എത്താറുണ്ട്. ആ പേടി സെവന്റീൻ താരം ഹോഷിയ്ക്കുമുണ്ടായിരുന്നു.
ഹോഷി അതുകൊണ്ട് തന്നെ തന്റെ വിവാഹത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് വളരെ അധികം ഡിപ്രോമാറ്റിക് ആയിട്ടുള്ള മറുപടിയാണ് ഹോഷി നൽകിയിരുന്നത്. ഒൻപത് മാസങ്ങൾക്ക് മുൻപ് ടിവി താരവും കൊമേഡിയനുമായ ലീ യംഗ് ജിന്നിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ സംബന്ധിച്ച ചോദ്യത്തിന് ഹോഷി മറുപടി നൽകിയിരുന്നത്.
Also Read: കല്യാണം കഴിച്ചത് 2 വയസ്സ് മൂത്ത ആളെ, ഇപ്പോൾ പ്രണയിക്കുന്ന ആളുടെ വയസ്സോ? ധനുഷും മൃണാളും തമ്മിലുള്ള പ്രായ വ്യത്യാസം?29 വയസ്സായില്ലേ, കല്യാണത്തെ കുറിച്ചുള്ള പ്ലാൻ എന്താണ് എന്ന് ചോദിച്ചപ്പോൾ, എന്റെ ആരാധകർക്ക് എപ്പോഴാണോ ഞാൻ കല്യാണം കഴിച്ച്, എന്റെ ഭാര്യയുമൊത്ത് ട്രിപ്പിനൊക്കെ പോകുന്നത് ഇഷ്ടമാണ് എന്ന് മനസ്സിലാക്കുന്നത്, അപ്പോൾ ആലോചിക്കാം എന്നായിരുന്നു ഹോഷിയുടെ മറുടി.
ഒൻപത് മാസങ്ങൾക്കിപ്പുറം ഇതാ ആ വീഡിയോയ്ക്ക് പ്രതികരണവുമായി ഒരു ആരാധകൻ എത്തിയിരിക്കുന്നു. നല്ല ആരാധകർ എപ്പോഴും നിങ്ങൾക്ക് നല്ലത് സംഭവിക്കാൻ ആഗ്രഹിക്കും. നിങ്ങൾ സന്തോഷത്തോടെ ഇരുന്നാൽ ഞങ്ങളും ഹാപ്പിയാണ്. വൈകാതെ നിങ്ങളൊരാളെ പ്രണയിക്കുമെന്നും, വിവാഹിതനാകും എന്നും പ്രതീക്ഷിക്കുന്നു. എപ്പോഴാണ് എന്നതോ ആരാണ് എന്നതോ വിഷയമേ അല്ല- എന്നാണ് ആരാധകൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതിന് താഴെ നന്ദി പറഞ്ഞ്, ഹാർട്ടിന്റെ ഇമോജിയും പങ്കുവച്ച് ഹോഷിയും എത്തി.
'ദർബ്' ടോൾ; പിഴകൾ അടക്കാൻ വെെകരുത്, പ്രവാസികൾ ശ്രദ്ധിക്കണം
അതേ സമയം ഹോഷി ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തിന് ചേരാനായി പോകുകയാണ്. സെപ്റ്റംബർ 16 നാണ് സൈന്യത്തിൽ ജോയിൻ ചെയ്യുന്നത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·