കല്യാണം കഴിക്കാം എന്ന് പറഞ്ഞുകൊണ്ടിരുന്നത് ഞാനാണ്; കറക്ട്ട് ടൈമിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എബി എന്ന് ഗ്രേസ്

2 weeks ago 6
ഒന്‍പത് വര്‍ഷത്തോളം പ്രണയിച്ചതിന് ശേഷമായിരുന്നു ഗ്രേസ് ആന്റണി യുടെയും എബിയുടെയും വിവാഹം. വിവാഹത്തിന് എതിരൊന്നും ആയിരുന്നില്ല ഞങ്ങള്‍, പക്ഷേ കൃത്യമായ ഒരു സമയത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നാണ് അശ്വതിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗ്രേസ് ആന്റണി പറഞ്ഞത്.

കല്യാണം കഴിക്കാം കല്യാണം കഴിക്കാം എന്ന് ഏറ്റവും അധികം എബിയോട് പറഞ്ഞിരുന്നത് ഞാനാണ്. പക്ഷേ അപ്പോഴൊക്കെ എബി പറയും, നിനക്ക് ഇനിയും എന്തൊക്കെയോ ബാക്കിയുണ്ട്, അതൊക്കെ പൂര്‍ത്തിയാക്കിയിട്ട് മതി വിവാഹം എന്ന്. എന്നെ ഇട്ടിട്ട് പോകാനാണോ എന്നായിരുന്നു അപ്പോള്‍ ഞാന്‍ ചിന്തിച്ചത്. പക്ഷേ അടുത്ത് മനസ്സിലാക്കിയപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്, നമ്മളുടെ ഒരു വളര്‍ച്ച കാണാന്‍ ആഗ്രഹിക്കുന്ന ഒരാളെ ഒരിക്കലും നമ്മള്‍ കൈവിട്ടു കളയരുത് എന്ന്.

Samayam Malayalamകുറച്ച് ഓവര്‍ ആയാലേ എല്ലാവരും ശ്രദ്ധിക്കൂ! കാവ്യ മാധവനും ദിലീപും ജീവിതത്തിലും അടിച്ചു പൊളിക്കുകയാണ്!
എന്റെ വളര്‍ച്ച എന്റെ മാതാപിതാക്കളെക്കാള്‍ ഏറെ ആഗ്രഹിച്ചത് എന്റെ ഭര്‍ത്താവ് എബി തന്നെയായിരിക്കും എന്ന് എനിക്കിപ്പോള്‍ പറയാന്‍ പറ്റും. അത് വളരെ അപൂര്‍വ്വമായ ഒന്നാണ്, അതേ സമയം മനോഹരവും. ചിലപ്പോള്‍ ഞാന്‍ പറയും, നീ എന്റെ കാര്യത്തില്‍ ഒരുപാട് അടിമപ്പെടുന്നുണ്ട്, നീ നിന്റെ കാര്യങ്ങളും കരിയറും ശ്രദ്ധിക്കണം എന്ന്.

കല്യാണം കഴിക്കാം എന്ന് പറയുമ്പോഴൊക്കെ, നീ നിന്റെ കരിയറില്‍ കുറച്ചുകൂടെ ഉയരത്തിലെത്തട്ടേ, ഒരു നിലയില്‍ എത്തട്ടേ എന്ന് തന്നെയാണ് എബി പറയാറുള്ളത്. ഒരു രണ്ട് വര്‍ഷം നീ കരിയറില്‍ നിന്ന് ബ്രേക്ക് എടുത്താലും പ്രശ്‌നമില്ല എന്ന് തോന്നുന്ന ഒരു ഘട്ടത്തില്‍ നമുക്ക് വിവാഹം കഴിക്കാം എന്നാണ് എബി പറഞ്ഞത്. അപ്പോള്‍ എനിക്ക് മുപ്പത് വയസ്സൊക്കെ കഴിയും എന്ന് പറഞ്ഞപ്പോള്‍, പ്രായമല്ല അവിടെ വിഷയം, രണ്ട് പേര്‍ക്കും ഒറുപോലെ തോന്നണം എന്ന് അയാള് പറഞ്ഞു.


എന്റെ മാത്രം ചോയിസ് അല്ല വിവാഹം എന്ന് ഞാനും മനസ്സിലാക്കി തുടങ്ങി. പറഞ്ഞാല്‍ വിശ്വസിക്കില്ല, ഒരു ദിവസം ഞങ്ങള്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ട് പേരും ഒരുമിച്ചാണ് പറഞ്ഞത്, നമുക്ക് കല്യാണം കഴിച്ചാലോ എന്ന്. ഞങ്ങള്‍ പരിചയപ്പെട്ട് ഒരു വര്‍ഷം ആയപ്പോഴേ കല്യാണം കഴിക്ക് എന്ന് കുടുംബത്തിലും പറയുന്നുണ്ടായിരുന്നു. ഇല്ല, ഇപ്പോഴില്ല എന്ന് പറഞ്ഞാണ് ഒന്‍പത് വര്‍ഷം നീട്ടിക്കൊണ്ടുപോയത്. ഞങ്ങള്‍ രണ്ട് പേരും തീരുമാനിച്ചതിന് ശേഷം വീട്ടുകാരോട് പറഞ്ഞ്, വിവാഹം ചെയ്യുകയായിരുന്നു

എനിക്കിപ്പോഴും എല്ലാവരോടും പറയാനുള്ളത്, നിങ്ങള്‍ക്ക് എപ്പോഴാണോ കല്യാണം കഴിക്കാന്‍ തോന്നുന്നത് അപ്പോള്‍ മാത്രമേ അതിലേക്ക് കടക്കാന്‍ പാടുള്ളൂ. അല്ലാതെ സമൂഹത്തിന്റെ സമ്മര്‍ദ്ദത്തിനോ കുടുംബത്തിന്റെ ഇഷ്ടങ്ങള്‍ക്കോ മറ്റെന്തെങ്കിലും സാഹചര്യത്തിലോ അതിലേക്ക് കടക്കാന്‍ പാടില്ല. കല്യാണം ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടം തന്നെയാണ്, അതൊക്കെ വലിയ കാര്യമാണോ എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ എന്നെ സംബന്ധിച്ച് അത് ഒരു ഇമോഷനാണ്. ശരിയായ സമയവും ശരിയായ വ്യക്തിയും ജീവിതത്തിലേക്ക് വരുമ്പോള്‍ മാത്രമേ അത് പാടുള്ളൂ എന്നതാണ് ഗ്രേസ് ആന്റണിയുടെ പക്ഷം.

Read Entire Article