ഗായിക സുചിത്രയാണ് കാര്‍ത്തിക്കിന്റെ ആദ്യ ഭാര്യ, ആ വിവാഹ ബന്ധത്തില്‍ നിന്ന് എത്രത്തോളം പ്രയാസപ്പെട്ടാണ് താന്‍ പുറത്തു കടന്നത് എന്ന് കാര്‍ത്തിക് പറഞ്ഞിട്ടുണ്ട്. താന്‍ രണ്ടാമതൊരു വിവാഹം കഴിച്ചത്, ഏറ്റവും മികച്ച ഒരു പാര്‍ട്ണറെ ആണ് എന്നും കാര്‍ത്തി പറയുന്നു. സമൂഹത്തിന്റെ പ്രഷറിന് വേണ്ടിയോ, എനിക്കൊരു കൂട്ട് വേണമല്ലോ എന്ന ഭയത്തിലോ ഉണ്ടായ ബന്ധമല്ല അത്, ശരിക്കും ഞാന്‍ ആഗ്രഹിച്ചു കടന്ന ബന്ധമാണ് ഭാര്യ അമൃതയുമായുള്ളത് എന്നാണ് കാര്‍ത്തി പറഞ്ഞത്. പക്ഷേ ഇപ്പോഴത്തെ Gen-z കളോട് കാര്‍ത്തിക് പറയുന്നത് നിങ്ങള്‍ വിവാഹം കഴിക്കരുത് എന്നാണ്.
ഇത്ര ആത്മാര്‍ത്ഥ സുഹൃത്തായിട്ടും ആതിര മാധവ് എന്തുകൊണ്ടാണ് അനുമോളുടെ വിവാഹത്തിന് വരാതിരുന്നത്? ആതിരയുടെ മറുപടി
Gen-z നിങ്ങള്‍ വിവാഹം കഴിക്കേണ്ട ആവശ്യമേ ഇല്ല. അങ്ങനെ നിങ്ങള്‍ കല്യാണം കഴിക്കുക തന്നെ വേണം എന്നുണ്ടെങ്കില്‍, ഏറ്റവും മികച്ച ആളെയാണ് നിങ്ങള്‍ തിരിഞ്ഞെടുക്കുന്നത് എന്ന് ഉറപ്പുവരുത്തുക, അതിനൊപ്പം നിങ്ങളൊരു നല്ല പാര്‍ട്ണര്‍ ആണെന്നും ഉറപ്പു വരുത്തണം. നിങ്ങള്‍ ഒരു നല്ല ആളല്ല എങ്കില്‍, അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങള്‍ക്ക് നല്ലതായി വന്ന ഒരാള്‍ക്ക് നല്ല ആളല്ല എങ്കില്‍ വിവാഹം കഴിക്കാത്തതാണ് നല്ലത്.
അതിനെയെല്ലാം മറികടന്ന് നിങ്ങള്‍ കല്യാണം കഴിച്ചു എന്നു തന്നെ ഇരിക്കട്ടെ, ദയവ് ചെയ്ത് കുട്ടികളെ ഉണ്ടാക്കരുത്. ഈ ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നം ഒരുപാട് കുട്ടികളാണ്. ദത്ത് എടുക്കുന്നതാണ് ഏറ്റവും മികച്ച തീരുമാനം. സ്വന്തം ചോരയില്‍ കുഞ്ഞ് വേണം എന്ന വാശി, താന്‍ ജീവിച്ചിരുന്നു എന്നതിന് തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നത് പോലെയാണ്. അതിനപ്പുറം അതിലൊരു മികച്ച തീരുമാനവും പറയാനില്ല.
ഇനി നിങ്ങള്‍ക്ക് കുട്ടികള്‍ ആവുന്നു എന്നു തന്നെ ഇരിക്കട്ടെ, അതിന്റെ ബയോളജിക്കല്‍ ആവശ്യം നിങ്ങളുടേത് തന്നെയാണ് എന്ന് ഉറപ്പുവരുത്തുക. എന്തെന്നാല്‍ ഇന്നത്തെ കാലത്ത് സമൂഹത്തിന് സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞുങ്ങള്‍ ഉണ്ടാവുക എന്ന ആവശ്യത്തെക്കാള്‍, മറ്റുള്ളവര്‍ക്ക് വേണം എന്നതാണ് ആവശ്യം. സമൂഹത്തിന്റെ സമ്മര്‍ദ്ദത്തിന് വേണ്ടി നിങ്ങള്‍ക്ക് കുട്ടികളുണ്ടായാല്‍, നിങ്ങളും ഹാപ്പി ആയിരിക്കില്ല, കുട്ടികളും ഹാപ്പിയായിരിക്കില്ല, മൊത്തത്തില്‍ കുറ്റപ്പെടുത്തലുകളുമായിരിക്കും. എന്തിനാണ് ഇതിനൊക്ക മുതിരുന്നത്.




English (US) ·