കല്യാണം കഴിച്ച്, കുട്ടികളായി, നടുവേദനയും സഹിച്ച് ജീവിക്കേണ്ട ആളായിരുന്നു ഞാന്‍; രക്ഷപ്പെടുത്തിയത് അനിയത്തിയാണ് എന്ന് ഐശ്വര്യ

3 weeks ago 6
അനശ്വര രാജന്‍ എന്ന നടി, യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ വന്നുകൊണ്ട്, മലയാള സിനിമയില്‍ നിന്ന് തമിഴിലേക്കും ഇപ്പോള്‍ തെലുങ്കിലേക്കും സജീവമാവുന്നു. ആ ഒരു അനശ്വരയുടെ ചേച്ചി എന്ന് പറയുന്നതില്‍ തനിക്ക് അഭിമാനം മാത്രമേയുള്ളൂ എന്ന് ഐശ്വര്യ രാജന്‍ പറയുന്നു. പലരും അനശ്വരയുടെ ചേച്ചി, അനശ്വരയുടെ ചേച്ചി എന്ന് വിലിക്കുമ്പോള്‍ എന്തെങ്കിലും വ്യക്തിത്വമില്ലായ്മ തോന്നിയിട്ടുണ്ടോ എന്ന പലരുടെയും ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ഐശ്വര്യ

എപ്പോഴെങ്കിലും ഇത് പറയണം എന്ന് ഞാന്‍ കരുതിയിട്ടുള്ളതാണ്. അനശ്വരയുടെ ചേച്ചി എന്ന നിലയില്‍ ഞാന്‍ വളരെ വലിയ അനുഗ്രഹമായിട്ടും, വലിയൊരു ആഘോഷമായിട്ടുമാണ് ഞാന്‍ ആ ടാഗ് കൊണ്ടു നടക്കുന്നത്. അനശ്വര രാജന്റെ ചേച്ചി എന്ന് ആരെങ്കിലും എന്നോട് വന്ന് പറയുമ്പോഴോ ചോദിക്കുമ്പോഴോ, എവിടെയെങ്കിലും മെന്‍ഷന്‍ ചെയ്യുമ്പോഴോ എനിക്ക് യാതൊരു തര പ്രശ്‌നങ്ങളുമില്ല. കാരണം അങ്ങനെ ഒരു അനശ്വര എന്റെ ജീവിതത്തില്‍ ഇല്ലായിരുന്നുവെങ്കില്‍, ചിലപ്പോള്‍ ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ നിങ്ങളോ, നിങ്ങളോട് ഇത് പറയുന്ന ഞാനോ ഉണ്ടാവില്ല.

Samayam Malayalamഅപര്‍ണ എപ്പോഴോ ഈ ബന്ധത്തില്‍ നിന്ന് മൂവ് ഓണ്‍ ആയതാണ്; വിവാഹ വാര്‍ഷികത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി
അതിനപ്പുറം, അങ്ങനെ ഒരു അനശ്വര എന്നെ രക്ഷപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍- കല്യാണം എന്താണെന്ന് പോലും അറിയാത്ത പ്രായത്തില്‍ കല്യാണം കഴിച്ച്, ജീവിതം സ്റ്റക്കായി, നടുവേദനയൊക്കെ കൊണ്ട്, ഒരു കുട്ടിയൊക്കെയായി ജീവിക്കേണ്ടി വന്നേനെ. കല്യാണം കഴിക്കുന്നത് തെറ്റാണ് എന്നല്ല, കല്യാണത്തെ കുറിച്ച് അറിയാതെ ചെറിയ പ്രായത്തില്‍ അങ്ങനെയൊരു ജീവിതത്തിലേക്ക് കടക്കുന്നതിനെ കുറിച്ചാണ് ഞാന്‍ പറയുന്നത്. കാരണം അങ്ങനെ ഒരു പ്രായത്തിലാണ് ഞാന്‍ കല്യാണത്തെ കുറിച്ച് ആലോചിച്ചിരുന്നത്.


എന്റെ ജീവിതത്തില്‍ എന്നെ എല്ലാ അര്‍ത്ഥത്തിലും രക്ഷപ്പെടുത്തിയ ആളാണ് എനിക്ക് എന്റെ അനശ്വര. അതുകൊണ്ട് അവളുടെ ചേച്ചി എന്ന ടാഗ് എനിക്കെപ്പോഴും സന്തോഷമാണ്. ജീവിതത്തില്‍ നിനക്കേറ്റവും ഇഷ്ടമുള്ളത് വാങ്ങിച്ചോ എന്ന് പറഞ്ഞത് ആരാണ് എന്ന ചോദ്യത്തിന് ഞാന്‍ ഉത്തരം നല്‍കിയത് എന്റെ അനിയത്തി എന്നായിരുന്നു. അതിനെ താഴെ ഒരാള്‍ കമന്റ് ഇട്ടിരുന്നു, ഹോ സിനിമ നടി ആയതിന് ശേഷം എന്ന്. നമുക്കിഷ്ടമുള്ള ഒരാള്‍ നമുക്ക് വേണ്ടത് വാങ്ങി തരണമെങ്കില്‍ ഫിനാന്‍ഷ്യലി സ്റ്റേബിള്‍ ആയാല്‍ മതി, അതിന് സിനിയില്‍ എത്തേണ്ടതില്ലല്ലോ. എന്നിരുന്നാലും എത്ര സഹോദരങ്ങള്‍ക്ക് അത് പറയാന്‍ പറ്റും. ഒമാനിലെ ഒരു മാളില്‍ പോയപ്പോള്‍ എന്റെ അനിയത്തി എന്നോട് പറഞ്ഞിട്ടുണ്ട്, നിനക്കിഷ്ടമുള്ളതെല്ലാം വാങ്ങിക്കോ, നമ്മളതിനാണ് വന്നത് എന്ന്. എന്നോട് ആദ്യമായിട്ട് അങ്ങനെ പറഞ്ഞത് എന്റെ അനിയത്തിയാണ്- ഐശ്വര്യ രാജന്‍ പറഞ്ഞു
Read Entire Article