കല്യാണം കഴിഞ്ഞതുകൊണ്ടാണോ അഭിനയിക്കാത്തതെന്ന് ചോദ്യം; മുമ്പും അഭിനയിച്ചിട്ടില്ലെന്ന് മാളവിക ജയറാം

5 months ago 5

19 August 2025, 05:14 PM IST

malavika jayaram

ജയറാമും മാളവിക ജയറാമും ആശകൾ ആയിരം ചിത്രത്തിന്റെ പൂജ ചടങ്ങിൽ, മാളവിക ജയറാം | Photo: Instagram/ Chakki, Sree Gokulam Movies

സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാം. മുമ്പും അഭിനയിച്ചിട്ടില്ലാത്തതിനാല്‍ വിവാഹം കഴിഞ്ഞതിനാലാണോ അഭിനയിക്കാത്തത് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും മാളവിക പറഞ്ഞു. പിതാവ് ജയറാമും സഹോദരന്‍ കാളിദാസ് ജയറാമും ഒന്നിച്ച് അഭിനയിക്കുന്ന 'ആശകള്‍ ആയിരം' എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിന് എത്തിയപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മാളവിക.

'ഞാന്‍ കല്യാണത്തിന് മുമ്പും അഭിനയിച്ചിട്ടില്ല. വിവാഹത്തിന് ശേഷവും അത്തരത്തില്‍ ചിന്തിച്ചിട്ടില്ല. അത്തരം തീരുമാനം ഒന്നും എടുത്തിട്ടില്ല'- മാളവിക പറഞ്ഞു.

'അവര് ഒന്നിക്കുമ്പോള്‍ പ്രത്യേകിച്ച് അഭിനയിക്കേണ്ടി വരില്ല. വീട്ടിലും അവര്‍ അങ്ങനെ തന്നെയാണ്. അവര്‍ രണ്ടുപേരും നല്ല കോമ്പിനേഷനാണ്. 25 വര്‍ഷം മുമ്പ് കണ്ട അതേ ഫീല്‍ ഈ ചിത്രത്തിലും ഉണ്ടാവും. അക്കാര്യം തീര്‍ച്ചയാണ്', ജയറാമും കാളിദാസും ഒന്നിച്ചഭിനയിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് മാളവിക പ്രതികരിച്ചു. രണ്ടുപേരും തീര്‍ത്തും വ്യത്യസ്തരാണ്. ഇരുവര്‍ക്കും അഭിനയത്തില്‍ അവരുടേതായ സമീപനങ്ങളുണ്ടെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.

പങ്കാളി നവനീതിന് ഒപ്പമാണ് മാളവിക പൂജ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. പാലക്കാട് സ്വദേശിയും യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാണ് നവനീത്. കഴിഞ്ഞ വര്‍ഷം മേയിലാണ് ഇരുവരും വിവാഹിതരായത്.

Content Highlights: Malavika Jayaram, girl of Jayaram and Parvathy, clarifies she has nary plans to act

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article