കല്യാണം കഴിഞ്ഞിട്ട് ഒരു മാസം; ഞങ്ങളുടെ വിവാഹം ഏറ്റവും മനോഹരമാക്കിയതിന് 3 സ്ത്രീകളോട് നന്ദി പറഞ്ഞ് വിജയ് ദേവരകൊണ്ട

2 months ago 8

Authored by: അശ്വിനി പി|Samayam Malayalam26 Mar 2026, 5:55 p.m. IST

വിവാഹത്തിനും റിസപ്ഷനും എല്ലാം വിജയ് ദേവരകൊണ്ട ധരിച്ച ആഭരണങ്ങള്‍ക്ക് ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു. അതൊക്കെ എങ്ങനെ സംഭവിച്ചു എന്നാണ് ഇപ്പോള്‍, ഒരു മാസം പൂര്‍ത്തിയാവുമ്പോള്‍ വിജയ് ദേവരകൊണ്ട പറയുന്നത്.

rash vijayരശ്മിക - വിജയ് വിവാഹം
രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും ബ്രഹ്‌മാണ്ഡ വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പിന്നിടുന്നു. ഇപ്പോഴിതാ വിവാഹം ഏറ്റവും മനോഹരമാക്കിയതിന് മൂന്ന് സ്ത്രീകളോട് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം ഏറ്റവും പെര്‍ഫക്ടാക്കി തീര്‍ത്തതില്‍ ആ മൂന്ന് സ്ത്രൂകള്‍ക്ക് വലിയ പങ്കുണ്ട് എന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്.

വിജയ് ദേവരകൊണ്ടയുടെ പോസ്റ്റ്

നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ ചില വലിയ നിമിഷങ്ങളുണ്ട്. എല്ലാവപും ഒരു ദിവസം ആ നിമിഷങ്ങളില്‍ എത്തിച്ചേരുകയും അതിനെ അഭിമുഖീകരിക്കുകയും ചെയ്യും. അത് ചിരിച്ചറിയുന്നതിന് മുന്‍പേ അതിനെ നിങ്ങള്‍ കടന്ന് പോയിരിക്കും. അതേ സമയം ശരിയായ രീതിയിലാണ് നിങ്ങളാ നിമിഷത്തെ സ്വീകരിക്കുന്നത് എങ്കില്‍ അതില്‍ നിന്നുള്ള ഓര്‍മ്മകള്‍ എന്നന്നേക്കും നിങ്ങളോടൊപ്പം ഉണ്ടാകും, നിങ്ങള്‍ക്കും എല്ലാത്തിനും സന്തോഷം നല്‍കും. എന്നും ഞാന്‍ ഉറപ്പുവരുത്തുന്ന കാര്യമാണത്.Also Read: രാജ് ഇല്ലാതെ ഒരു ദിവസം പോലും എനിക്ക് പറ്റില്ല; ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് സമാന്ത റുത്ത് പ്രഭു

വിവാഹ തിരക്കുകള്‍ക്ക് ശേഷം ഞാനും റുഷിയും ( രശ്മിക മന്ദാന ) ജോലിയിലേക്ക് തിരികെ പ്രവേശിക്കുന്നതിന് മുന്‍പ്, എനിക്കും എന്റെ ചുറ്റുമുള്ളവര്‍ക്കും ഏറ്റവും സന്തോഷമുള്ള ഒരു വിവാഹം ഒരുക്കി തന്നതിനോട് ചില സ്ത്രീകളോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

1. എന്റെ ആഭരണങ്ങള്‍ എല്ലാം ഞാന്‍ പ്രതീക്ഷിച്ചതിലും ഭംഗിയാക്കി തന്നെ അര്‍പിതയ്ക്കും സംഘത്തിനും. എന്റെ ഐഡിയ എന്താണ് എന്ന് മനസ്സില്‍ നിന്ന് എടുത്ത് പറഞ്ഞപ്പോള്‍ സാധ്യമല്ല എന്ന ഒരു വാക്ക് പോലും അവള്‍ പറഞ്ഞില്ല. ഒരു ചിത്രം പോലും കാണിക്കാതെ, എന്റെ മനസ്സില്‍ നിന്നാണ് പറഞ്ഞത്. എന്നാല്‍ എന്റെ സ്വപ്‌നത്തില്‍ കണ്ടതിനെക്കാള്‍ കലാപരമായി മികച്ച ഒരു യാഥാര്‍ത്ഥ്യമാക്കി അവളെനിക്ക് ആഭരണങ്ങള്‍ നല്‍കി. അതിന് എനിക്ക് അര്‍പിതയോട് അതിരറ്റ സ്‌നേഹമുണ്ട്.

2. എന്റെ സുഹൃത്ത് ഐശ്വര്യ - എല്ലാവര്‍ക്കും ഐശുവിനെ പോലുള്ള ഒരു സുഹൃത്ത് ജീവിതത്തിലുണ്ടായിരിക്കണം. അവള്‍ ഒരു അനുഗ്രഹമാണ്. വിവാഹം കഴിക്കാന്‍ തീരുമാനിച്ച നിമിഷം മുതല്‍, യാത്രകള്‍, ഭക്ഷണം രുചിച്ചു നോക്കുന്നത്, ഭക്ഷണം കഴിക്കാന്‍ മികച്ച സ്ഥലം കണ്ടെത്തുന്നത്, ഡ്രിങ്‌സുകള്‍ അറേഞ്ച് ചെയ്യുന്നത്, ഞങ്ങള്‍ ആഗ്രഹിച്ച വസ്ത്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്, ആഭരണങ്ങള്‍, ക്ഷണക്കത്തുകള്‍, അലങ്കാരങ്ങള്‍, - ഞങ്ങള്‍ ചെയ്യുന്നതെന്തും അവള്‍ ഞങ്ങളുടെ ഇരുവശത്തും ഉണ്ടായിരുന്നു എന്ന് ഉറപ്പാക്കാന്‍ ഞാന്‍ ചോദിക്കാതെ തന്നെ അവള്‍ ഉണ്ടായിരുന്നു. അവളോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല, അതുകൊണ്ട് ആഘോഷങ്ങളുടെ അവസാന ദിവസം - റിസപ്ഷന് ഞാന്‍ അവളുടെ ആഭരണങ്ങളാണ് ധരിച്ചത്. അവളുടെ കാലിലെ കൊലുസുകള്‍ ഞാന്‍ എന്റെ മാലയാക്കിയും ബ്രേസ് ലെറ്റ് ആക്കിയും ധരിച്ചു. അങ്ങനെ എനിക്ക് അവളെ എന്നെന്നേക്കുമായി ഞങ്ങളുടെ ആഘോഷത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയും


3. ഞങ്ങളുടെ പ്ലാനര്‍ പ്രിയ - പ്രിയ ഞങ്ങളുടെ പ്ലാനറായി വന്നു, പക്ഷേ താമസിയാതെ ഞങ്ങളുടെ വലതു കൈയായി, ഞങ്ങളുടെ കുടുംബാഗങ്ങളിലൊരാളായി. ഞാനും റുഷിയും ഞങ്ങളുടെ സംഭാഷണങ്ങളില്‍ പലപ്പോഴും 'അവളില്ലാതെ ഈ വിവാഹം ഇത്ര മനോഹരമാവില്ല' എന്ന് പറയാറുണ്ട്. പ്രിയ, ഇനി മുതല്‍ ഞങ്ങളുടെ ഓരോ ആഘോഷവും - ആസൂത്രണം ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഞങ്ങള്‍ക്കറിയാം
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article