കല്യാണം കഴിഞ്ഞ് 14 വര്‍ഷങ്ങള്‍! ഹൃദയം കൊണ്ട് എന്നും നിന്നരികില്‍ തന്നെ! ഇന്ദുവിനൊപ്പമുള്ള വിവാഹ ജീവിതത്തെക്കുറിച്ച് മിഥുന്‍ പറഞ്ഞത്?

8 months ago 7

Authored by: നിമിഷ|Samayam Malayalam22 May 2025, 11:58 am

വ്യത്യസ്തമായ ആലാപന ശൈലിയുമായി മുന്നേറുന്ന ഗായകനാണ് മിഥുന്‍ ജയരാജ്. സിനിമകളും, റിയാലിറ്റി ഷോയും, മ്യൂസിക് ക്ലാസുകളുമൊക്കെയായി സജീവമാണ് മിഥുന്‍. ഗായികയായ ഇന്ദുവാണ് മിഥുന്റെ ജീവിതസഖി. വിവാഹ ജീവിതം 14 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. പുതിയ പോസ്റ്റിലൂടെയായി ആശംസ അറിയിച്ചിരിക്കുകയാണ് മിഥുന്‍.

കല്യാണം കഴിഞ്ഞ് 14 വര്‍ഷങ്ങള്‍! ഹൃദയം കൊണ്ട് എന്നും നിന്നരികില്‍ തന്നെ!കല്യാണം കഴിഞ്ഞ് 14 വര്‍ഷങ്ങള്‍! ഹൃദയം കൊണ്ട് എന്നും നിന്നരികില്‍ തന്നെ! (ഫോട്ടോസ്- Samayam Malayalam)
മിഥുന്‍ ജയരാജും ഭാര്യ ഇന്ദുവും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. സീ കേരളം ചാനലിലെ സരിഗമപ റിയാലിറ്റി ഷോയില്‍ മെന്റര്‍മാരായി ഇരുവരുമുണ്ടായിരുന്നു. ഇവരുടെ മകളും ഇടയ്ക്ക് ഷോയിലേക്ക് എത്തിയിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി ജീവിത വിശേഷങ്ങളെല്ലാം പങ്കിടുന്നവരാണ് ഇവര്‍. വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പ്രിയമുള്ളവളേ, ഇരുകടലുകൾക്ക് ഇപ്പുറവും അപ്പുറവുമാണ് നമ്മളെന്നാലും ഹൃദയം കൊണ്ട് ഞാൻ നിന്നരികൽ തന്നെയുണ്ട് . ഇരു മെയ്യും ഒരു മനസ്സുമായി നമ്മൾ ഒന്നുചേർന്ന് യാത്ര തുടർന്ന ഈ 14 സംവത്സരവും അനിർവ്വചനീയമായ സന്തോഷം നിന്റെ ജീവിതത്തിൽ പകരുവാൻ സാധിച്ചതിൽ ഞാനതീവ കൃതാർത്ഥനാണെന്നു പറയുവാൻ ഞാനീ അവസരം വിനിയോഗിക്കുന്നു. ഇത്രയും നല്ല ജിവിത സഹയാത്രികനെ കിട്ടിയതിൽ നീ അതീവ സന്തുഷ്ട ആണെന്ന തിരിച്ചറിവു എന്നെയും സന്തുഷ്ടനാക്കുന്നു.


Also Read: ഭര്‍ത്താവിനോടുള്ള സ്‌നേഹം മാത്രമല്ല! സീമന്തരേഖയിലെ സിന്ദൂരത്തിന് പിന്നില്‍ വേറൊരു കാരണവും! കാന്‍ വേദിയില്‍ ഐശ്വര്യ റായിയുടെ ഗ്രാന്റ് എന്‍ട്രി, വൈറല്‍ ചിത്രങ്ങള്‍

സംഗീതത്തെ അറിയുന്ന, അത് ഇഷ്ടപ്പെടുന്നൊരാളെയാണ് ജീവിതപങ്കാളിയായി കിട്ടിയത്. അതിലൊരുപാട് സന്തോഷമുണ്ട്. നമ്മുടെ വഴി ഇതാണ്, ഇതിലൂടെ തന്നെ നമുക്ക് സഞ്ചരിക്കാം എന്ന് അവള്‍ പറയുമ്പോള്‍ സന്തോഷമാണ് തോന്നാറുള്ളത്. ഇതേ മേഖലയില്‍ തന്നെയായത് കൊണ്ട് ഇന്ദുവിനും കാര്യങ്ങളെല്ലാം മനസിലാവും. അത് വലിയ ബ്ലസിംഗാണെന്ന് മിഥുന്‍ പറഞ്ഞിരുന്നു. അമ്മയായിരുന്നു മിഥുനെ സംഗീത വഴിയിലേക്ക് നയിച്ചത്. വിവാഹം കഴിഞ്ഞപ്പോള് ഭാര്യയും കൂട്ടത്തില് കൂടി. മ്യൂസിക് ക്ലാസൊക്കെയായി ഇന്ദുവും സജീവമാണ്.

കല്യാണം കഴിഞ്ഞ് 14 വര്‍ഷങ്ങള്‍! ഹൃദയം കൊണ്ട് എന്നും നിന്നരികില്‍ തന്നെ! ഇന്ദുവിനൊപ്പമുള്ള വിവാഹ ജീവിതത്തെക്കുറിച്ച് മിഥുന്‍ പറഞ്ഞത്?


ഇനി മുമ്പോട്ടുള്ള യാത്രയിലും നമ്മൾ ഇതു പോലെ തന്നെ അനവരതം, അനസ്യൂതം യാത്ര തുടരുമെന്ന പ്രതീക്ഷയോടു കൂടെ, വിവാഹ വാർഷിക മംഗളദിന ശുഭാശംസകൾ നേരുന്നു. അക്രമം ഒന്നിനും പരിഹാരമല്ലെന്ന് ഈ കുറിപ്പ് വായിക്കാനിടയുള്ള നമ്മുടെ കുരുപ്പിനോട് നീ പറഞ്ഞ് മനസ്സിലാക്കണം. എന്റെയും നിന്റെയും ആയുരാരോഗ്യത്തിന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു. ഹാപ്പി ആനിവേഴ്സറി എന്നായിരുന്നു പോസ്റ്റ്.

ആനിവേഴ്‌സറി ആശംസകളുമായി ആദ്യമെത്തിയത് സയനോരയായിരുന്നു. ഞങ്ങളുടെ കരളിന്റെ കഷണങ്ങള്‍ക്ക് ആശംസ എന്നായിരുന്നു സജീഷിന്റെ കമന്റ്. ഇനിയും കൂടുതല്‍ കൂടുതല്‍ അനിര്‍വചനീയമായ(ഇടയ്ക്ക് നിര്‍വചനീയവും ആവാം) സന്തോഷങ്ങള്‍ നിറഞ്ഞ ജീവിതം ആശംസിക്കുന്നു എന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്. അപ്പുറത്ത് ഇരിക്കുന്ന ആളെ പൊക്കിപ്പറയണേല്‍ നേരെ പറഞ്ഞാല്‍ പോരേ എന്ന മഹദ് വചനം സ്മരിച്ചുകൊണ്ട് കൂടുതല്‍ ആഡംബരങ്ങള്‍ക്ക് മുതിരാതെ നിര്‍ത്തുന്നു എന്നായിരുന്നു നേരത്തെ മിഥുന്‍ കുറിച്ചത്.

നിമിഷ

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാ​ഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക

Read Entire Article