കല്യാണം നിശ്ചയിച്ചതിന് ശേഷം പേടിയായി, നിര്‍ത്തിവച്ചാലോ എന്ന് പോലും ആലോചിച്ചു; ബാലന്‍സ് ആയി പോവുന്ന ജീവിതത്തെ കുറിച്ച് ശിവദ

4 weeks ago 5
മലയാള സിനിമയ്ക്ക് പുറമെ ഇപ്പോള്‍ തമിഴകത്തും സജീവമായിക്കൊണ്ടിരിക്കുകയാണ് ശിവദ . വിവാഹത്തിന് ശേഷമാണ് ശിവദയ്ക്ക് കരിയറില്‍ നല്ല അവസരങ്ങള്‍ വന്നത്, കുഞ്ഞ് പിറന്നതിന് ശേഷവും വലിയ ബ്രേക്കൊന്നും ശിവദ എടുത്തിരുന്നില്ല. ഇപ്പോഴും സിനിമയും, വീട്ടിലെ കാര്യങ്ങളും ബിസിനസ്സും എല്ലാം ശിവദ മാനേജ് ചെയ്തു പോകുന്നുണ്ട്. അത് എങ്ങനെയാണ് എന്ന് നടി വെളിപ്പെടുത്തുന്നു. ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയ ശിവദ ആനിയുമായി തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു.

അച്ഛന്‍ എന്‍ജിനിയര്‍ ആണ്, അതുകൊണ്ട് ഞാനും പഠിച്ച് എന്‍ജിനിയര്‍ ആവണം എന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. കോളേജില്‍ പോയി, നല്ല മാര്‍ക്കോടുകൂടെ പാസാവുകയും ചെയ്തു. പക്ഷേ അതിനെക്കാള്‍ താത്പര്യം എനിക്ക് സിനിമ ആയതുകൊണ്ടാണ് ഞാന്‍ ഇന്റസ്ട്രിയിലേക്ക് വന്നത്. അമ്മ ഫുള്‍ സപ്പോര്‍ട്ട് ആയിരുന്നുവെങ്കിലും, അച്ഛന് ഒട്ടും സമ്മതമായിരുന്നില്ല. പിന്നെ എന്തിനാണ് നീ നിന്റെ നാല് വര്‍ഷം കളഞ്ഞത് എന്ന് അച്ഛന്‍ ചോദിക്കും. എനിക്ക് താത്പര്യമില്ല എന്നറിഞ്ഞിട്ടും എന്തിനാണ് എന്റെ നാല് വര്‍ഷം കളഞ്ഞത് എന്ന് ഞാനും തിരിച്ച് ചോദിക്കും. പക്ഷേ ഇപ്പോള്‍ അച്ഛന്‍ വളരെ ഹാപ്പിയാണ്, പ്രൗഡുമാണ്.

Samayam Malayalamമാന്‍വി സുരേന്ദ്രന്‍ മതം മാറിയോ, പത്ത് വര്‍ഷത്തെ പ്രണയം വിവാഹത്തിലേക്ക്; മനസ്സമ്മതം കഴിഞ്ഞ സന്തോഷം പങ്കുവച്ച് നടി
ആ കോളേജില്‍ പോയതുകൊണ്ടാണ് മുരളിയെ കിട്ടിയത്. ഞങ്ങള്‍ രണ്ട് പേരും തുടക്കത്തില്‍ ഒരുമിച്ചാണ് അവസരങ്ങള്‍ക്ക് വേണ്ടി ശ്രമിച്ചത്. വിനയന്‍ സാറിന്റെ സിനിമയില്‍ മുരളി നായകനായും അഭിനയിച്ചു. പക്ഷേ ക്ലിക്കായില്ല, എന്റെ അവസ്ഥയും അങ്ങനെ തന്നെ. എങ്കില്‍ പിന്നെ കല്യാണം കഴിച്ച് സെറ്റില്‍ഡ് ആവാം എന്ന് കരുതി. അതായിരുന്നു വീട്ടുകാരുടെ ടെന്‍ഷന്‍, രണ്ടാളും എവിടെയും എത്തിയില്ല, അതിന് മുന്‍പേ കല്യാണം എന്നായി. പക്ഷേ മുരളി അപ്പോഴേക്കും പ്രൊഫഷന്‍ സ്വിച്ച് ചെയ്ത് ബിസിനസ്സിലേക്ക് മാറി.

വിവാഹ നിശ്ചയത്തിന് ശേഷമാണ് സുസു സുധി വാത്മീകം വരുന്നത്. സിനിമ ഷൂട്ടിങ് കഴിഞ്ഞ്, ഞാന്‍ തമിഴിലൊരു സിനിമ കമ്മിറ്റ് ചെയ്തതു. രണ്ടും അടുത്തടുത്ത് റിലീസ് ചെയ്തു, രണ്ടും സൂപ്പര്‍ ഹിറ്റുമായി. ആ വിജയത്തില്‍ നില്‍ക്കുമ്പോഴായിരുന്നു കല്യാണം. കല്യാണം ക്ഷണിക്കാന്‍ പോയവരൊക്കെ, ഇത്ര പെട്ടന്ന് കല്യാണമോ, കരിയര്‍ തുടങ്ങിയിട്ടല്ലേ എന്ന് ചോദിക്കാന്‍ തുടങ്ങിയതോടെ എനിക്കും പേടിയായി. കല്യാണം നിര്‍ത്തിവച്ചാലോ എന്ന് പോലും ആലോചിച്ചു. അപ്പോഴാണ് മുരളി ഫുള്‍ സപ്പോര്‍ട്ട് വാഗ്ദാനം ചെയ്തത്. ആ സപ്പോര്‍ട്ട് എനിക്കിപ്പോഴുമുണ്ട്.


കുഞ്ഞ് പിറന്നതിന് പിന്നാലെ ഞാന്‍ ഷൂട്ടിങിന് പോയിട്ടുണ്ട്. ഇപ്പോഴും അവളുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും ബിസിനസ് കാര്യങ്ങളും, യോഗ ക്ലാസുമൊക്കെ എനിക്ക് ബാലന്‍സ് ചെയ്തു പോകാന്‍ പറ്റുന്നത് മുരളിയുടെ സപ്പോര്‍ട്ട് ഉള്ളത് കൊണ്ടാണ്. അതുപോലെ തന്നെ എന്റെ ഫാമിലിയുടെയും മുരളിയുടെ ഫാമിലിയുടെയും സപ്പോര്‍ട്ടുണ്ട്- ശിവദ പറഞ്ഞു
Read Entire Article