Samayam Malayalam•14 Jul 2025, 6:03 pm
കല്യാണമായില്ലേ കല്യാണമായില്ലേ എന്ന ചോദ്യം നേരിടുന്ന നിരവധി നടിമാർ ഇന്ന് ഇന്റസ്ട്രിയിലുണ്ട്. ചോദിക്കുന്നവരോട് കട്ട് ആന്റ് റൈറ്റ് ആയി കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല, പക്ഷേ പ്രണയിക്കും ലിവ് ഇൻ റിലേഷൻഷിപ്പും ഉണ്ടാവും എന്ന് പറഞ്ഞ ചില നടമാരുണ്ട്.
ഐശ്വര്യ ലക്ഷ്മി | രെജീന കസൻഡ്ര | ശ്രുതി ഹാസൻ ഐശ്വര്യ ലക്ഷ്മി
മായാനദി എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് വന്ന്, ഇന്ന് മണിരത്നത്തിന്റെ ചിത്രത്തിലടക്കം അഭിനയിച്ചിട്ടുള്ള നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് വിവാഹത്തോട് താത്പര്യമില്ല. ഞാൻ വിവാഹം കഴിക്കില്ല എന്ന് ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ പ്രണയവും, ലിവിങ് റിലേഷൻഷിപ്പും ഉണ്ടാവുന്നതിൽ എതിർപ്പില്ല. വിവാഹം എന്ന സമ്പ്രദായത്തിൽ എനിക്ക് വിശ്വാസമില്ല, ഒരു നിയമത്തിന്റെ കെട്ടുറപ്പിൽ ബന്ധങ്ങൾ കെട്ടിയിയിടുന്നതിനോട് യോജിക്കുന്നില്ല. സ്വാതന്ത്ര്യത്തോടെ സ്നേഹിക്കാൻ കഴിയണം. അതുപോലെ ആ ബന്ധത്തിൽ നിന്ന് പുറത്ത് കടക്കണം എന്നാഗ്രഹിച്ചാലും നിയമത്തിന്റെ നൂലാമാലകൾ കടന്ന് പോകേണ്ട അവസ്ഥയുണ്ടാവരുത് എന്നാണ് ഐശ്വര്യ ലക്ഷ്മി പറഞ്ഞത്![]()
ശ്രുതി ഹാസൻ
അതുപോലെ വിവാഹം എന്ന സമ്പ്രദായത്തെ വെറുക്കുന്ന മറ്റൊരു നടിയാണ് കമൽ ഹാസന്റെ മകൾ ശ്രുതി ഹാസൻ. അച്ഛനും അമ്മയും പ്രണയിച്ചിരുന്ന കാലത്തോളം നല്ല ദമ്പതികളായിരുന്നു എന്ന് ശ്രുതി പറഞ്ഞിട്ടുണ്ട്. ശ്രുതിയും സഹോദരി അക്ഷരയും പിറന്നതിന് ശേഷമാണ് അവർ വിവാഹത്തിലേക്ക് കടന്നത്. അച്ഛന്റെയും അമ്മയുടെയും ദാമ്പത്യം കണ്ടതുകൊണ്ട് തന്നെ വിവാഹത്തോട് താത്പര്യമില്ല എന്നാണ് ശ്രുതി പറഞ്ഞത്. അതേ സമയം ശ്രുതിയുടെ ജീവിതത്തിൽ ചില പ്രണയങ്ങളും ലിവിങ് റിലേഷനുമൊക്കെ സംഭവിച്ചിട്ടുണ്ട്.![]()
ഇപ്പോൾ ശ്രുതി ഹാസന് കുട്ടിയെ ദത്ത് എടുക്കണം എന്ന ആഗ്രഹം പറഞ്ഞിരുന്നു. പക്ഷേ സിംഗിൾ പാരന്റ് ആവാൻ താത്പര്യമില്ല. അങ്ങനെ ജീവിച്ച ഒരാളെന്ന നിലയിൽ മറ്റൊരു കുഞ്ഞിന് ആ അവസ്ഥ വരരുത് എന്നാണ് ശ്രുതി ഹാസൻ പറഞ്ഞത്
![]()





English (US) ·