കല്യാണത്തിന് ഖുശ്ബുവിന്റെ മരുമകന്‍ കരഞ്ഞതിന് എന്താണ് അതിശയം?പൊതുവെ വധുവല്ലേ കരയുന്നത് എന്ന് സോഷ്യല്‍ മീഡിയ!

2 months ago 11
രണ്ട് ദിവസം മുന്‍പ്, ജൂണ്‍ 25 ന് ആയിരുന്നു ഖുശ്ബു സുന്ദറിന്റെ മൂത്ത മകള്‍ അവന്തിക സുന്ദറിന്റെ വിവാഹം. വളരെ ഇന്റിമേറ്റ് ആയി ഗോവയില്‍ വച്ചു നടന്ന ചടങ്ങില്‍, തമിഴ് തെലുങ്ക് സിനിമാ ലോകത്തെ മുന്‍നിര താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാ ഇപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നുകൊണ്ടിരിയ്ക്കുകയാണ്.

പൊതുവെ വിവാഹം കഴിക്കുമ്പോള്‍ വധു ഇമോഷണലായി കരയുന്ന രംഗങ്ങള്‍ കണ്ടിട്ടുണ്ട്, എന്നാല്‍ ഇവിടെ വരന്‍ താലയും കൈയ്യില്‍ പിടിച്ച് കരയുന്ന കാഴ്ചയാണ് കാണുന്നത്. അപ്പോള്‍ അവന്തിക ചിരിച്ചുകൊണ്ട് താലി സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. ഇത്തരമൊരു കാഴ്ച അപൂര്‍വ്വമാണ് എന്ന് പറഞ്ഞാണ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

Also Read: ഭാരതിരാജയെ അടക്കിയ മണ്ണ് ആറിയില്ല, അതിന് മുന്‍പേ നീയും; 17 ദിവസത്തെ വ്യത്യാസത്തില്‍ രണ്ട് പേരും പോയി!

ശ്രാവണ്‍ ശ്രീനിവാസ് എന്നാണ് അവന്തികയുടെ ഭര്‍ത്താവിന്റെ പേര്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് ശ്രാവണ്‍. ഇരുവരും പ്രണയത്തിലായിരുന്നു, വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം തീരുമാനിച്ചത്. തന്റെ മക്കള്‍ എല്ലാ കാര്യത്തിലും പ്രാപ്തരാണെന്നും, അവര്‍ക്ക് അവരുടേതായ തീരുമാനങ്ങള്‍ എടുക്കാന്‍ എല്ലാ വിധ സ്വാതന്ത്ര്യവും ഉണ്ട് എന്നും ഖുശ്ബു നേരത്തെ പറഞ്ഞിട്ടുള്ളതാണ്. വ്യക്തിപരമായും, സിനിമ സംബന്ധമായോ മക്കള്‍ എടുക്കുന്ന തീരുമാനത്തെ മാനിക്കുമെന്നും, എതിര്‍ക്കാറില്ല എന്നും ഖുശ്ബു സുന്ദര്‍ പറഞ്ഞിരുന്നു. ആ പിന്തുണയാണ് മകള്‍ക്ക് വിവാഹത്തിലും കിട്ടിയത്.

വിവാഹം വലിയ ആര്‍ഭാടമായി നടക്കരുത് എന്നത് അവന്തികയുടെയും ശ്രാവണിന്റെയും ആഗ്രഹമായിരുന്നുവത്രെ. അത് വധൂ-വരന്മാരുടെ വിഷവിധാനത്തില്‍ തന്നെ കാണം. വലിയ ആര്‍ഭാടങ്ങളൊന്നും ഇല്ലാതെയാണ് അവന്തിക വിവാഹത്തിന് ഒരുങ്ങിയത്.

Also Read: ഞങ്ങളും മനുഷ്യരാണ്, കൈ കൂപ്പി തൊഴുത് രാധിക; ദയവ് ചെയ്ത് കുറച്ച് പ്രൈവസി തരൂ


സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും താരമൂല്യമുള്ള നടിയായിരുന്നു ഖുശ്ബുവിന്റെ മകളായ അവന്തിക സിനിമാ ലോകത്തേക്ക് തുടക്കം കുറിക്കുന്നത് മലയാളം ഇന്റസ്ട്രിയിലൂടെയാണ്. ആരംഭം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷമാ് അവന്തിക വിവാഹ ജീവിതത്തിലേക്ക് കടന്നത്. തമിഴില്‍ മറ്റൊരു ചിത്രവും അവന്തിക കമ്മിറ്റ് ചെയ്തിട്ടുണ്ട്.
Read Entire Article