കല്യാണത്തിന് മുന്‍പ് രണ്ട് പേരെയും ജിമ്മില്‍ വച്ച് കണ്ടിരുന്നു, അവരുടെ സ്‌നേഹം അപാരം; വിജയ് - രശ്മിക ജോഡികളെ കുറിച്ച് സംയുക്ത

2 months ago 9

Authored by: അശ്വിനി പി|Samayam Malayalam25 Mar 2026, 3:05 p.m. IST

വിജയ് ദേവരകൊണ്ടയോടും രശ്മിക മന്ദാനയോടും അടുത്ത ബന്ധം പുലര്‍ത്തിയവര്‍ക്കെല്ലാം അവരുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും അറിയാമായിരുന്നു. എന്നിട്ടും അവരായി പറയുന്നത് വരെ എല്ലാവരും അത് സ്വകാര്യമാക്കിവച്ചു.

rashmika vijay samyukthaരശ്മിക - വിജയ് ജോഡികളെ കുറിച്ച് സംയുക്ത
ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ സിനിമ ഇന്റസ്ട്രിയിലെ ഏറ്റവും സെലിബ്രേറ്റ് ചെയ്യപ്പെടുന്ന സെലിബ്രിറ്റി കപ്പിള്‍സ് ആണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഉദയ്പൂറില്‍ വച്ച് ഇരുവര്‍ക്കും രാജകീയമായ ഒരു വിവാഹം നടന്നിരുന്നു. അതിന് ശേഷം ഹൈദരബാദില്‍ വച്ച് നടന്ന റിസപ്ഷന്‍ വിശേഷങ്ങളും തുടര്‍ന്ന് താരദമ്പതികള്‍ പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി.

ഈപ്പോള്‍ ആ ജോഡികളെ കുറിച്ച് പറയാനാണ് പലര്‍ക്കും നേരം. ഇരുവരുടെയും പ്രണയ നിമിഷങ്ങള്‍ക്ക് സാക്ഷിയായതിനെ കുറിച്ച് നടി സംയുക്ത പറയുന്നു. രണ്ട് പേരും പെര്‍ഫക്ട് കപ്പിള്‍ ആണെന്നാണ് സംയുക്തയുടെ അഭിപ്രായം.

Also Read: തമിഴിലെ തന്റെ തള്ള വൈബ് ഇമേജ് പൊളിച്ചടുക്കി സ്വാസിക; സൂര്യയുടെ മാസ് ലുക്കും, സ്വാസുവിന്റെ തകര്‍പ്പന്‍ ഡാന്‍സും!

ഞാന്‍ രശ്മിക മന്ദാന - വിജയ് ദേവരകൊണ്ട കല്യാണത്തിന് പങ്കെടുത്തിട്ടില്ല. പക്ഷേ അവരുടെ കാര്യത്തില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. വിവാഹത്തിന് തൊട്ടുമുന്‍പ് ഞാന്‍ അവരെ രണ്ട് പേരെയും ജിമ്മില്‍ വച്ച് കണ്ടിരുന്നു. രശ്മികയും വിജയ് യും വര്‍ക്കൗട്ടിന് വരുന്ന അതേ ജിമ്മില്‍ ആണ് ഞാനും വര്‍ക്ക് ഔട്ട് ചെയ്യാന്‍ പോകുന്നത്. അവിടെ വച്ച് അവരിരുവരുടെയും സ്‌നേഹത്തിന് ഞാന്‍ സാക്ഷിയാണ്.

ഒരു കപ്പിള്‍ എന്ന നിലയില്‍ അവര് രണ്ട് പേരും അത്രയും സന്തോഷവാന്മാരാണ്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അവരുടെ ബന്ധത്തെ കുറിച്ച് അറിയാമായിരുന്നു, ആ കല്യാണത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍ എല്ലാം. അത് സംഭവിച്ചു കളിഞ്ഞപ്പോള്‍, ശരിക്കും സ്വപ്‌ന തുല്യമായിരുന്നു. വിവാഹ ചിത്രങ്ങളൊക്കെ എത്ര മനോഹരമാണ്- സംയുക്ത പറയുന്നു.

Also Read: മക്കളെ സാക്ഷി നിര്‍ത്തി സുജിനും പൊന്നൂനും വീണ്ടും കല്യാണം; 18 ആം വയസ്സില്‍ ഇറക്കിക്കൊണ്ടുവന്ന് കെട്ടിയത് പോലെയല്ല ഇത്!


2018 മുല്‍ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഡേറ്റില്‍ ആയിരുന്നു. ഇരുവരും ഒന്നിച്ചുള്ള പല സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വന്നപ്പോഴും, പ്രണയ ഗോസിപ്പുകള്‍ പുറത്ത് വന്നപ്പോഴും രണ്ട് പേരും അതിനോട് പ്രതികരിച്ചിരുന്നില്ല. രശ്മിക മന്ദാനയോടും വിജയ് ദേവരകൊണ്ടയോടും അടുത്ത ബന്ധം പുലര്‍ത്തുന്നവരും അത് സ്വകാര്യമാക്കി വച്ചു. വിവാഹത്തിന് രണ്ട് ദിവസം മുന്‍പായിരുന്നു പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും രശ്മികയും വിജയ് യും വെളിപ്പെടുത്തിയത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article