കല്യാണത്തിന്റെ തലേ ദിവസം ഒട്ടും പ്രതീക്ഷിക്കാതെ വന്ന മഞ്ജു വാര്യരുടെ കോൾ; ആര്യ ബഡായി പറയുന്നു, ഇത് രണ്ടാം വിവാഹം എന്ന് പറയല്ലേ

4 months ago 4

Authored by: അശ്വിനി പി|Samayam Malayalam16 Sept 2025, 12:13 pm

ആര്യ ബഡായിയുടെയും സിബിൻ ബെഞ്ചമിന്റെയും വിവാഹം ഒരു ആഘോഷം തന്നെയായിരുന്നു. അത് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന ഫോട്ടോകളിലൂടെ വ്യക്തമാണ്. ഇപ്പോഴിതാ തന്റെ വിവാഹത്തിന് വന്ന പ്രതീക്ഷിക്കാത്ത കോളിനെ കുറിച്ച് ആര്യ പറയുന്നു. മറ്റ് വിവാഹ വിശേഷങ്ങളും

manju aryaആര്യയുടെ കല്യാണത്തിന് മഞ്ജുവിൻറെ ആശംസ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആര്യ ബഡായിയുടെയും സിബിൻ ബെഞ്ചമിന്റെയും വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ഒരുപാട് ചടങ്ങുകളുണ്ടായിരുന്നു വിവാഹത്തിന്, അതിന്റെയൊക്കെ ചിത്രങ്ങളും, ഓരോ ചടങ്ങിനും ആര്യ ധരിച്ച വേഷങ്ങളും എല്ലാം പ്രേക്ഷക ശ്രദ്ധ നേടിയതാണ്. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട് ആരാധകർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ആര്യ മറുപടി നൽകുന്നു.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ആര്യയും ആരാധകരും സംവദിക്കുന്നത്. കല്യാണത്തിന് ഒട്ടും പ്രതീക്ഷിക്കാത്ത എന്തെങ്കിലും കോളോ, ആശംസകളോ വന്നോ എന്ന ചോദ്യത്തിന്, അതെ വന്നു എന്ന് ആര്യ പറയുന്നു. മഞ്ജു വാര്യരുടെ കോളായിരുന്നു അത്. വിവാഹത്തിന്റെ തലേ ദിവസം മഞ്ജു ചേച്ചി വിളിച്ചു എന്നും, ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ഞങ്ങൾക്ക് ആശംസകൾ അറിയിച്ചു എന്നും ആര്യ പറയുന്നു.

Also Read: ഞാൻ വിവാഹം കഴിക്കുമ്പോൾ അവൾ വളരെ ചെറുപ്പമാ! ഒന്ന് ചിരിച്ച് ഇരുന്നൂടെ എന്നൊക്കെ എന്നോട് ഇടയ്ക്കിടെ ചോദിക്കും

ഒരാൾക്ക് അറിയേണ്ടത് ആര്യ കല്യാണത്തിന് താലികെട്ടുമ്പോൾ ധരിച്ച സ്വ‍ർണ നിറത്തിലുള്ള സാരിയുടെ വിലയായിരുന്നു. 190000 രൂപയാണ് എന്ന് ആര്യ പറഞ്ഞു. രണ്ടാം വിവാഹം പലർക്കും പ്രചോദനമാണ് എന്ന് ഒരാൾ പറഞ്ഞപ്പോൾ, ദയവ് ചെയ്ത് ജീവിതം നൽകുന്ന അവസരങ്ങളെ ഇങ്ങനെ എണ്ണരുത് എന്ന് ആര്യ പറയുന്നു. രണ്ടാം വിവാഹം എന്നില്ല, ഞങ്ങളുടേത് വിവാഹമാണ്, സാധാരണ വിവാഹം. ഒന്നാമത്തേത് രണ്ടാമത്തേത് എന്നില്ല- എന്ന് ആര്യ പറയുന്നു

Also Read: സത്യസന്ധമായി സ്നേഹിക്കുന്ന ഒരു പെണ്ണിനെ അവന് ദൈവം കൊടുക്കും; ചിമ്പുവിന്റെ കല്യാണം കഴിയാത്തതിലെ സങ്കടം പങ്കുവച്ച് അച്ഛൻ ടിആർ

2025 ജീവിതത്തിലെ ഏറ്റവും മനോഹരമായതാണ് തനിക്ക് തന്നത്, എന്റേത് എന്നല്ല, ഇത് ഞങ്ങളുടെ പുതിയ തുടക്കമാണ് എന്ന് ആര്യ പറഞ്ഞു. എന്താണ് ആര്യയുടെ ഏറ്റവും വലിയ ശക്തി എന്ന് ചോദിച്ചപ്പോൾ, എനിക്ക് ഞാൻ തന്നെയാണ് ഏറ്റവും വലിയ ശക്തി, ഏറ്റവും വലിയ സന്തോഷം ഇപ്പോൾ സിബിനും മകൾ ഖുഷിയും ആണെന്ന് ചോദ്യത്തിന് ഉത്തരമായി ആര്യ പറഞ്ഞു.

Green Card Interview: ഗ്രീൻ കാർഡ് ഇൻ്റർവ്യൂവിൽ ഇനി ശ്രദ്ധിക്കണം!


ലവ് സ്റ്റോറി എന്താണ് എന്ന് പലരും ചോദിച്ചിട്ടുണ്ട്. അങ്ങനെ ഒരു പറയത്തക്ക ലവ് സ്റ്റോറി ഞങ്ങൾക്കില്ലായിരുന്നു, സുഹൃത്തുക്കളായിരുന്നു, ആ തീരുമാനം ഞങ്ങൾ അങ്ങ് എടുക്കുകയായിരുന്നു. വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ ഖുഷിയാണ് ആദ്യം യെസ് പറഞ്ഞത് എന്നും ആര്യ പറയുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article