അഹാനയുടെ കല്യാണത്തിന്റെ പ്ലാനിങുകള്‍ മാത്രമല്ല, തിയ്യതിയടക്കം നിശ്ചയിച്ചത് അവര്‍ തന്നെയാണ്. അവര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് എല്ലാം. ഇനിയുള്ള പിള്ളേരുടെ കാര്യവും അങ്ങനെ തന്നെയായിരിക്കും, അവര്‍ക്ക് തീരുമാനിക്കാം എന്തും. ഇഷ്ടമുള്ളവര്‍ക്ക്, ഇഷ്ടമുള്ള ആളെ, ഇഷ്ടമുള്ള തിയ്യതിയ്ക്ക് കല്യാണം കഴിക്കാം. ആ സമയമാവുമ്പോള്‍ ഞങ്ങളിങ് വരും.
തോക്കിന്‍ മുനയില്‍ നില്‍ക്കുന്ന മഞ്ജുവിനെ കണ്ട് ഞങ്ങളെല്ലാവരും ഞെട്ടി; തടവറയിലാണ് എന്ന ആരോപണത്തെ കളിയാക്കി മധു വാര്യര്‍
വളരെ ചെറിയ രീതിയിലാണ് ദിയയുടെ കല്യാണം നടന്നത്, അത് പോലെ തന്നെ ചെറിയ രീതിയിലാണ് അഹാനയുടെയും നടന്നിരിക്കുന്നത്. കല്യാണങ്ങളൊക്കെ ചെലവ് കുറയ്ക്കണം. നിങ്ങള്‍ പാടുപെട്ട് ജോലി ചെയ്ത് ഉണ്ടാക്കുന്ന കാശല്ലേ, അത് മുന്നോട്ടുള്ള ജീവിതത്തിന് വേണ്ടി ഉപയോഗിക്കണം. വിവാഹത്തിന് വന്നതെല്ലാം വര്‍ഷങ്ങളായി ബന്ധമുള്ള സുഹൃത്തുക്കളൊക്കെയാണ്.
പത്ത് വര്‍ഷത്തെ പ്രണയമാണ് എന്ന് ഞാനും ഇപ്പോഴാണ് അറിയുന്നത്, അവര്‍ പറഞ്ഞപ്പോള്‍. അങ്ങനെ പ്രണയമൊന്നും എല്ലാവരോടും പറയില്ലല്ലോ. പറഞ്ഞപ്പോള്‍ സന്തോഷം തോന്നി, ഞാന്‍ പ്രണയിച്ചു വിവാഹം ചെയ്ത ആളാണ്, എന്റെ ഇഷ്ടത്തിനാണ് ഞാന്‍ ജീവിച്ചത്. അത് പോലെ എല്ലാവര്‍ക്കും അവരവരുടെ ജീവിതം ഇഷ്ടമുള്ളത് പോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നിമിഷ് രവിയുടെ അച്ഛന്‍ രവി പഴയ സിനിമ നിര്‍മാതാവാണ്, എന്റെ സുഹൃത്താണ്. പത്ത് മുപ്പത് വര്‍ഷത്തോളമായി എനിക്ക് രവിയെ അറിയാം. പക്ഷേ രവിയുടെ മകനാണ് നിമിഷ് എന്നത് വിവാഹ കാര്യങ്ങളൊക്കെ തീരുമാനിച്ചപ്പോഴാണ് ഞാന്‍ അറിഞ്ഞത്- കൃഷ്ണ കുമാര്‍ പറഞ്ഞു
രണ്ട് ദിവസം മുന്‍പ് നടന്ന വിവാഹത്തിന്റെ ഫോട്ടോകള്‍ എന്തുകൊണ്ടാണ് ഇത്ര വൈകി പോസ്റ്റ് ചെയ്തത് എന്ന ചോദ്യം ചോദിച്ചപ്പോള്‍, എല്ലാത്തിനും അതിന്റെ സമയമുണ്ടല്ലോ, നിങ്ങള്‍ തന്നെ ഒരു വീഡിയോ എടുത്താല്‍ അത് എപ്പോള്‍ പോസ്റ്റ് ചെയ്യണം എന്ന് തീരുമാനിക്കുമല്ലോ. മറ്റ് വലിയ സംഭവങ്ങളൊക്കെ നടക്കുന്നുണ്ടോ എന്ന് നോക്കും, നമ്മുടെ വീഡിയോയും നന്നായിട്ട് പോകണം എന്നാണല്ലോ നമ്മള്‍ ശ്രദ്ധിക്കുന്നത് എന്നാണ് കൃഷ്ണ കുമാര്‍ പറഞ്ഞത്.




English (US) ·