കല്യാണത്തിന്റെ പിറ്റേന്ന് ഓസ്‌ട്രേലിയക്ക് പറന്നു! മകൾ നാട്ടിൽ; അണിഞ്ഞ ആഭരണങ്ങൾ സ്വർണ്ണമാണോ; നിറയെ ചോദ്യങ്ങൾ; ഉത്തരങ്ങളുമായി ആര്യ

4 months ago 5

Authored by: ഋതു നായർ|Samayam Malayalam26 Aug 2025, 11:34 am

താലിക്കും പ്രത്യേകതകൾ ഏറെയുണ്ട്. താനൊരു വിശ്വകർമ്മ ആണെന്നും തമിഴ് കൾച്ചറിന്റെ പകുതിയോളം വിവാഹ താലിയിൽ പകർത്തിയെന്നും ആര്യ പറയുന്നു.

arya badai shares a caller   video from australia wherever  she talks astir  her girl  and the speciality of her mangalyasoothramആര്യ ബഡായി സിബിൻ(ഫോട്ടോസ്- Samayam Malayalam)
ഈ ആടുത്ത് നടന്ന താര വിവാഹങ്ങളായിൽ ഏറെ പകിട്ടുള്ള ഒരു മാംഗല്യം ആയിരുന്നു ആര്യ ബഡായി; സിബിൻ ബെഞ്ചമിൻ വിവാഹം. താരങ്ങൾ എല്ലാം അണിനിരന്ന വിവാഹം മൂന്നുദിവസസത്തോളം നീണ്ടുനിന്ന ചടങ്ങുകൾ നിറഞ്ഞതായിരുന്നു. ലക്ഷങ്ങൾ പൊടി പൊടിച്ച വിവാഹത്തിന് മിനി സ്‌ക്രീൻ ബിഗ് സ്‌ക്രീൻ സ്റ്റാർസ് എല്ലാം എത്തിയിരുന്നു. ബിഗ് ബോസ് താരങ്ങളും അണിനിരന്ന വിവാഹത്തിന് എത്താൻ കഴിയാഞ്ഞ പ്രിയപ്പെട്ടവർ എല്ലാം ആശംസകൾ നേർന്നുകൊണ്ട് എത്തുകയും ചെയ്തു.

വിവാഹശേഷം ഓസ്‌ട്രേലിയയിലേക്ക് പോയ ആര്യയും സിബിനും പുത്തൻ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് എത്തിയതാണ്. മകൾ എവിടെയെന്നുമുതൽ, താ ലിയുടെ വിശേഷങ്ങൾ വരെയും ആര്യ പങ്കുവച്ചു. താൻ ഏറെ ആശിച്ചു നടന്ന വിവാഹം ആയതുകൊണ്ടുതന്നെ ഏറെ സന്തോഷവതി ആയിരുന്നു ആര്യ. ഇരു കുടുംബങ്ങളും ഒപ്പത്തിന് ഒപ്പം നിന്ന വിവാഹത്തിന് ആര്യയുടെ മകൾ തന്നെ ആയിരുന്നു ശ്രദ്ധാകേന്ദ്രം.

മകൾ മാനിഫെസ്റ്റ് ചെയ്തേത്തടുത്ത നിമിഷം എന്നാണ് ആര്യയും സിബിനും ഈ നിമിഷത്തെ വിശേഷിപ്പിക്കുന്നത്. ഡാഡി എന്നാണ് സിബിനെ മകൾ വിളിക്കുന്നത്. അച്ഛനായും ഖുഷിക്ക് ബെസ്റ്റ് ഫ്രണ്ട് ആയും ഒക്കെ സിബിൻ നിറഞ്ഞു നിൽക്കുന്നു. ഖുഷിയും സിബിനും തമ്മിലുള്ള ഇമോഷണൽ രംഗങ്ങൾ ഒക്കെയും സോഷ്യൽ മീഡിയയിൽ വമ്പൻ റീച്ചാണ് നേടിയത്.

ALSO READ: ഇയാൾക്ക് ഇതിന്റെ വല്ല കാര്യവുമുണ്ടോയെന്ന് ചിന്തിക്കുന്നവരുണ്ടാകും; ചിന്തിക്കട്ടെ അതിനെന്താ? ഞാൻ ഒരു പെർഫോർമർ

വിവാഹത്തിന് ശേഷം ആര്യയും സിബിനും നടത്തിയ ആദ്യ യാത്ര ഓസ്‌ട്രേലിയക്ക് ആയിരുന്നു. വിവാഹത്തിന്റെ പിറ്റേ ദിവസം തന്നെ ആര്യയും സിബിനും ഓസ്‌ട്രേലിയയിലേക്ക് പോയി. വിവാഹത്തിന് മുൻപേ പ്ലാൻ ചെയ്ത ഷോയുടെ ആവശ്യത്തിന് വേണ്ടിയാണു ഇരുവരും ഒരുമിച്ചു ഓസ്‌ട്രേലിയയിലേക്ക്പറന്നത് . വിവാഹവും ആയി ബന്ധപ്പെട്ടുകൊണ്ട് ഒരാഴ്ചക്ക് മുകളിൽ ഖുഷിയുടെ സ്‌കൂൾ ഡെയ്‌സ് നഷ്ടം ആയി അതുകൊണ്ട് സ്‌കൂളിൽ ഖുശി റീജോയിൻ ചെയ്തുവെന്നും ഞാനും സിബിനും മാത്രമാണ് ഓസ്‌ട്രേലിയയിലേക്ക് വന്നത് എന്നും ആര്യ പറയുന്നു.

ALSO READ:ബിഗ് ബോസിലെ അനുമോളോ! എനിക്ക് ഒരു അനുമോളെ അറിയൂ; ദിയ കൃഷ്ണയുടെ കുഞ്ഞിന്റെ പേരും; ചോദ്യങ്ങൾക്ക് അഹാനയുടെ മറുപടി

മകൾ അമ്മൂമ്മക്ക്‌ ഒപ്പമാണ് ഉള്ളതെന്നും വെളിപ്പെടുത്തിയ ആര്യ തന്റെ വിവാഹത്തിനു അണിഞ്ഞ ആഭരണങ്ങളെ കുറിച്ചുകൂടി സംസാരിച്ചു. മെഹന്ദി ദിനം ഒഴിച്ചാൽ താൻ ഗോൾഡ് ആഭരണങ്ങൾ ധരിച്ചില്ലെന്നും ക്രിസ്ത്യൻ വെഡിങ്ങിനും ഹിന്ദു വേഡിങ്ങിനും ആയി പ്രെഷ്യസ് സ്റ്റോൺസ് ആണ് തെരെഞ്ഞെടുത്തത് എന്നും ആര്യ പറയുന്നു.

Read Entire Article