ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ചിത്രത്തിൽ തനിക്ക് ആക്ഷൻ രംഗങ്ങളുണ്ടെന്ന് കല്യാണി പറഞ്ഞപ്പോൾ, അവൾക്ക് സിനിമയിൽ ഫൈറ്റ് ചെയ്യാൻ കഴിയുമെന്ന് താൻ ഒട്ടും വിശ്വസിച്ചിരുന്നില്ല. പൂർണ്ണമായും കഥ കേൾക്കാത്തതുകൊണ്ട് അവൾക്ക് ആ കഥാപാത്രം ചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്കയും ഉണ്ടായിരുന്നു.
ദുൽഖറിന്റെ ഗംഭീര തിരിച്ചുവരവ്; 'ഐ ആം ഗെയിം' തിയേറ്ററുകളിൽ എത്തുമ്പോൾ ആരാധകർക്ക് ഇരട്ടി മധുരമായി 'ലക്കി ഭാസ്കർ 2' പ്രഖ്യാപനം
എന്നാൽ സിനിമയുടെ ഫസ്റ്റ് കട്ട് കണ്ടപ്പോൾ തന്റെ മുൻവിധികൾ തെറ്റായിരുന്നുവെന്ന് മനസ്സിലായി. ആക്ഷൻ രംഗങ്ങളിലെ കല്യാണിയുടെ പ്രകടനം ശരിക്കും അത്ഭുതപ്പെടുത്തി. അതിന് ശേഷമാണ് അവളുടെ സിനിമാ കാര്യങ്ങളിൽ ഇടപെടുന്നതും അഭിപ്രായങ്ങൾ പറയുന്നതും താൻ പൂർണ്ണമായും അവസാനിപ്പിച്ചതെന്ന് പ്രിയദർശൻ വ്യക്തമാക്കി. സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള പ്രാപ്തി അവൾക്കുണ്ടെന്ന് അന്ന് ബോധ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കല്യാണിയെ നായികയാക്കി ഒരു സിനിമ സംവിധാനം ചെയ്യാത്തതിന്റെ കാരണവും അദ്ദേഹം അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ഒരു സംവിധായകൻ എന്ന നിലയിൽ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നവരെ കഥാപാത്രങ്ങളായി കാണാനാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ കല്യാണി ക്യാമറയ്ക്ക് മുന്നിൽ വരുമ്പോൾ ഒരു നടിയെന്നതിനേക്കാൾ തന്റെ മകളായി മാത്രമേ കാണാൻ കഴിയൂ.
അതുകൊണ്ടാണ് അവളെ വെച്ച് ഫീച്ചർ ഫിലിം ചെയ്യാൻ താല്പര്യപ്പെടാത്തതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ സിനിമയല്ലാത്ത ഒരു പ്രോജക്ടിന് വേണ്ടി ഇരുവരും ഒന്നിച്ചിരുന്നു.
കരിയറിൽ വലിയൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ് കല്യാണി ഇപ്പോൾ. രൺവീർ സിംഗിന്റെ നായികയായി 'പ്രളയ്' (Pralay) എന്ന ചിത്രത്തിലൂടെ കല്യാണി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. അതേസമയം പ്രിയദർശനും ബോളിവുഡിൽ ഒരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന അദ്ദേഹത്തിന്റെ പുതിയ ക്രൈം ത്രില്ലർ ചിത്രം 'ഹൈവാൻ' (Haiwaan) സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ എത്തും.




English (US) ·