'കളങ്കാവല്‍' ടീസര്‍ 'ലോക'ക്ക് ഒപ്പം തീയേറ്ററുകളില്‍; ആകാംക്ഷയോടെ പ്രേക്ഷകര്‍

4 months ago 6

മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിക്കുന്ന 'കളങ്കാവല്‍' എന്ന ക്രൈം ഡ്രാമ ചിത്രത്തിന്റെ ടീസര്‍ അപ്‌ഡേറ്റ് പുറത്ത്. ഓഗസ്റ്റ് 28-ന് ആഗോള റിലീസായി എത്തുന്ന 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര' എന്ന മലയാളം സൂപ്പര്‍ഹീറോ ചിത്രത്തിനൊപ്പം തീയേറ്ററുകളില്‍ ആണ് 'കളങ്കാവല്‍' ടീസര്‍ പ്രദര്‍ശിപ്പിക്കുക.

ടീസര്‍ അപ്‌ഡേറ്റ് പുറത്ത് വിട്ടത് ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററും റിലീസ് ചെയ്ത് കൊണ്ടാണ്. മാസ്സ് ലുക്കില്‍ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന പോസ്റ്റര്‍ ആണ് പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. വേഫറര്‍ ഫിലിംസ് തന്നെയാണ് 'ലോക' നിര്‍മിച്ചിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് 'കളങ്കാവ'ലിന്റെ തിരക്കഥ രചിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ. ജോസ് ആദ്യമായ് സംവിധാനംചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. വിനായകന്‍ ജയകൃഷ്ണന്‍ എന്ന പോലീസ് ഓഫീസര്‍ കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍, സ്റ്റാന്‍ലി ദാസ് എന്ന് പേരുള്ള ഒരു സീരിയല്‍ കില്ലറുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജിബിന്‍ ഗോപിനാഥ് ആണ് ചിത്രത്തിലെ മറ്റൊരു നിര്‍ണായക വേഷം ചെയ്യുന്നത്. ആനന്ദ് എന്നാണ് ജിബിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റും പുറത്ത് വരുമെന്നാണ് സൂചന.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: ഫൈസല്‍ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റര്‍: പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം: അഭിജിത്ത് സി, സ്റ്റില്‍സ്: നിദാദ്, പബ്ലിസിറ്റി ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍: ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഒ: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlights: Mammootty prima successful Kalamkaval. Teaser merchandise with Lokah

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article