കളി കൈവിട്ട് കൗമാരസംഘം, ഏഴാം നമ്പറിൽ ഇറങ്ങി 19കാരന്റെ സെഞ്ചറി; പാക്കിസ്ഥാനോട് തോറ്റ് ഇന്ത്യ

1 week ago 3

അൽ അമിറാത്ത് (ഒമാൻ)∙ കഴിഞ്ഞവർഷത്തെ കലാശപ്പോരിൽ പാക്കിസ്ഥാനോടേറ്റ തോൽവിയുടെ മുറിവുണക്കാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് വീണ്ടും പിഴച്ചു. അണ്ടർ 19 ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. മൂന്നു വിക്കറ്റിനാണ് ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് പാക്കിസ്ഥാൻ, 48.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. സെഞ്ചറിയുമായി തിളങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ ഹംസ സഹൂറിന്റെ (108 പന്തിൽ 100*) ഇന്നിങ്സാണ് പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്. സെഞ്ചറിയും വിജയറണ്ണും ഒരുമിച്ചാണ് സഹൂർ കുറിച്ചത്. ജയത്തോടെ പാക്കിസ്ഥാൻ സെമിഫൈനൽ ഉറപ്പിച്ചു. 10ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

What you should work next

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ, അതേ നാണയത്തിൽ തന്നെയാണ് ഇന്ത്യ വിറപ്പിച്ചത്. മൂന്നാം ഓവറിൽ തന്നെ ഓപ്പണർ ജഹാംഗീർ ബിലാലിനെ ഇഷാൻ സൂദ് മടക്കി. ആറാം ഓവറിൽ മറ്റൊരു ഓപ്പണർ ഉസ്മാൻ ഖാനെ (23 പന്തിൽ 16) മോഹിത് ഉൽവയും വീഴ്ത്തി. മൂന്നാം വിക്കറ്റിൽ അബ്ദുൽ ഖാദറും അഹമ്മദ് ഹുസൈൻ കുറച്ചു നേരം പിടിച്ചുനിന്നെങ്കിലും 13–ാം ഓവറിൽ അബ്ദുൽ ഖാദറിനെ (27 പന്തിൽ 20) വീഴ്ത്തി മനൽ ചൗഹാനും വീണ്ടും പ്രഹരമേൽപ്പിച്ചു. പിന്നീട് അടുത്തടുത്ത ഓവറുകളിൽ ക്യാപ്റ്റൻ ഫർഹാൻ യൂസഫ് (4 പന്തിൽ 2), അഹമ്മദ് ഹുസൈൻ (27 പന്തിൽ 8) എന്നിവർ കൂടി വീണതോടെ പാക്കിസ്ഥാനെ പരുങ്ങലിലായി. 14.4 ഓവറിൽ 5ന് 61 എന്ന ദയനീയ സ്ഥിതിയിലായിരുന്നു അവർ.

എന്നാൽ ആറാം വിക്കറ്റിൽ ഹംസ സഹൂറും ഹസ്‌നൈൻ അബ്ബാസ് ദറും ഒന്നിച്ചതോടെയാണ് ഇന്ത്യ കളി കൈവിട്ടത്. ഇരുവരും ചേർന്ന് 107 റൺസാണ് കൂട്ടിച്ചേർത്തത്. ഏഴാമനായി ഇറങ്ങിയ ഹംസയാണ് ഇന്നിങ്സ് മുന്നോട്ടു നയിച്ചത്. ഹസ്നൈൻ ദർ ഉറച്ച പിന്തുണ നൽകി. 15–ാം ഓവറിൽ ഒന്നിച്ച ഇരുവരും 38–ാം ഓവറിലാണ് പിരിയുന്നത്. ഹസ്നൈനിനെ (67 പന്തിൽ 38) വീഴ്ത്തി മനൽ ചൗഹാൻ കൂട്ടുകെട്ട് പൊളിച്ചെങ്കിലും അപ്പോഴേയ്ക്കും പാക്ക് സ്കോർ 168ൽ എത്തിയിരുന്നു. പിന്നീടെത്തിയ മുഹമ്മദ് സയ്യം (13 പന്തിൽ 4) പുറത്തായെങ്കിലും നിഖാബ് ഷഫീഖിനെ (16 പന്തിൽ 2*) കൂട്ടുപിടിച്ച് ഹംസ പാക്കിസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു. 3 സിക്സും 10 ഫോറുമടങ്ങുന്നതാണ് ഹംസയുടെ ഇന്നിങ്സ്.

∙ തോളിലേറ്റി അർജുൻ

പേരുകേട്ട വമ്പൻ അടിക്കാരെല്ലാം പാക്കിസ്ഥാൻ ബോളിങ് പടയ്ക്കു മുന്നിൽ മുട്ടിടിച്ചു വീണപ്പോൾ ഇന്ത്യൻ ഇന്നിങ്സിനെ തോളിലേറ്റി 19കാരൻ അർജുൻ രാജ്പുത്ത്. സെഞ്ചറിയുമായി തിളങ്ങിയ അർജുൻ രാജ്പുത്തിന്റെ (85 പന്തിൽ 107) ബാറ്റിങ്ങാണ് ഇന്ത്യയെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. ബാറ്റിങ്ങിൽ മറ്റാർക്കും കാര്യമായി തിളങ്ങാൻ സാധിക്കാതിരുന്നതോടെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, 46.3 ഓവറിൽ 208 റൺസിന് ഓൾഔട്ടായി.

അണ്ടർ 19 ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ താരം അർജുൻ രജ്‌പുത്തിന്റെ ബാറ്റിങ് (X/BCCI)

അണ്ടർ 19 ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ താരം അർജുൻ രജ്‌പുത്തിന്റെ ബാറ്റിങ് (X/BCCI)

ഇന്ത്യൻ ടോട്ടലിന്റെ പകുതിയിലേറെ റൺസും പിറന്നത് അർജുന്റെ ബാറ്റിൽനിന്നാണ്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗ് 40 പന്തിൽ 22 റൺസെടുത്തപ്പോൾ രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡ് 16 പന്തിൽ 10 റൺസെടുത്ത് പുറത്തായി. മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ അലി റാസ, റിസ്വാനുല്ല, നിഖാബ് ഷഫീഖ് എന്നിവരാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ആദ്യ ഓവറിൽ തന്നെ പേസർ അലി റാസ ഞെട്ടിച്ചു. രണ്ടാം പന്തിൽ ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനി (0) ക്ലീൻ ബൗൾഡ്. ആ ഞെട്ടലിൽനിന്നു കരകയറാൻ പിന്നീട് ഇന്ത്യയ്ക്കു സാധിച്ചില്ല. രണ്ടാം വിക്കറ്റിൽ ആര്യവീർ സേവാഗും വി.കെ.വിനീതും ചേർന്ന് ഇന്നിങ്സ് മുന്നോട്ടു നീക്കി. എങ്കിലും പാക്ക് ബോളിങ് പടയ്ക്കു മുന്നിൽ റൺനിരക്ക് കൂട്ടാൻ ഇരുവർക്കുമായില്ല. 9–ാം ഓവറിൽ വിനീത് (29 പന്തിൽ 8) പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 21 ആയതേ ഉണ്ടായിരുള്ളു. സ്കോർ 50 തികയും മുൻപു തന്നെ യഷ്ബർധൻ ചൗഹാൻ (11 പന്തിൽ 1), ആര്യവീർ സേവാഗ് എന്നിവരുടെ വിക്കറ്റുകൾ കൂടി വീണു. 18–ാം ഓവറിലാണ് സ്കോർ 50 കടക്കുന്നത്.

WHAT A WAY TO ANNOUNCE YOURSELF! 🫡 Arjun Rajput has taken connected the challenge, owned the juncture and conquered the large stage! 💯 A magnificent maiden 100 for India U19! 😍 Watch India vs Pakistan successful the DP World Men's U19 Asia Cup, LIVE NOW connected Sony Sports Network TV channels & Sony LIV. #SonySportsNetwork #SonyLIV #INDvPAK

— Sony Sports Network (@SonySportsNetwk) November 8, 2026

അഞ്ചാമനായി അർജുൻ രാജ്പുത്ത് ഇറങ്ങിയതോടെയാണ് ഇന്ത്യൻ ഇന്നിങ്സിന് വേഗത കൈവന്നത്. എങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. അൻവയ് ദ്രാവിഡുമായി ചേർന്ന് 44 റൺസ് കൂട്ടിച്ചേർത്തെങ്കിലും 10 റൺസ് മാത്രമായിരുന്നു അൻവയ്‌യുടെ സംഭാവന. മനൽ ചൗഹാൻ (19 പന്തിൽ 11), യഷ്‌വീർ ഗൗഡ് (14 പന്തിൽ 4) എന്നിവരും കാര്യമായ സംഭാവന ഇല്ലാതെ മടങ്ങി.

43 പന്തിലാണ് അർജുൻ അർധസെഞ്ചറി തികച്ചത്. അതിനുശേഷവും ‘കാണ്ടർ അറ്റാക്കുമായി’ മുന്നേറിയ താരം, 80 പന്തിൽ സെഞ്ചറി തികച്ചു. 36–ാം ഓവറിൽ അർജുൻ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 174ൽ എത്തിയിരുന്നു. അഞ്ച് സിക്സും 11 ഫോറും സഹിതമായിരുന്നു അർജുന്്റെ ഇന്നിങ്സ്. പിന്നീട്, ഒൻപതാമനായി ഇറങ്ങിയ കാവ്യ പട്ടേലിന്റെ (45 പന്തിൽ 23) ഇന്നിങ്സാണ് സ്കോർ 200 കടത്തിയത്.

English Summary:

U19 Asia Cup 2026: India vs Pakistan LIVE Score

Read Entire Article