Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•2 Jun 2025, 11:39 am
ഐപിഎൽ 2025 രണ്ടാം ക്വാളിഫയർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജപ്പെടുത്തിയ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യറിന് മേൽ പിഴ ചുമത്തി ബിസിസിഐ. മുംബൈ നായകനുമേലും ബിസിസിഐ പിഴ ചുമത്തി.
ഹൈലൈറ്റ്:
- ശ്രേയസ് അയ്യറിനുമേൽ പിഴ ചുമത്തി ബിസിസിഐ
- മത്സരത്തിൽ തിളങ്ങിയത് ശ്രേയസ് അയ്യർ
- മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനുമേലും പിഴ ചുമത്തി
ശ്രേയസ് അയ്യർ (ഫോട്ടോസ്- Samayam Malayalam) പിന്നീട് എത്തിയ നെഹാൽ വധേരയുമായി ശ്രേയസ് തകർപ്പൻ കൂട്ടുകെട്ട് പടുത്തുയർത്തി. ഇതോടെ പഞ്ചാബിന്റെ റൺ വേട്ടയും തകർപ്പൻ ഫോമിൽ മുന്നോട്ട് കുതിച്ചു. മത്സര അവസാനം വരെ പുറത്താകാതെ നിന്ന ക്യാപ്റ്റൻ തന്നെയാണ് പഞ്ചാബിന്റെ വിജയ ശില്പിയും. തകർപ്പൻ സിക്സർ പറത്തിയാണ് താരം മത്സരം അവസാനിപ്പിച്ചത്.
കളി ജയിപ്പിച്ചെങ്കിലും തിരിച്ചടി; കിടിലൻ പണി കിട്ടിയത് മൈതാനത്തെ ആ പിഴവിനെ തുടർന്ന്
എന്നാൽ മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെച്ചെങ്കിലും ശ്രേയസിനെ കാത്തിരുന്നത് മറ്റൊന്നാണ്. തകർപ്പൻ പ്രകടനത്തിലൂടെ പഞ്ചാബിനെ ഫൈനലിൽ എത്തിച്ച ശ്രേയസ് അയ്യർക്കെതിരെ പിഴ ചുമത്തിയിരിക്കുകയാണ് ബിസിസിഐ. 24 ലക്ഷം രൂപയുടെ പിഴയാണ് ബിസിസിഐ പഞ്ചാബ് നായകന് മേൽ ചുമത്തിയത്. സ്ലോ ഓവർ റേറ്റിനെ തുടർന്നാണ് പഞ്ചാബ് നായകൻ പിഴ നൽകേണ്ടി വന്നത്. ക്യാപ്റ്റൻ മാത്രമല്ല രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഇറങ്ങിയ പഞ്ചാബിന്റെ പ്ലേയിങ് ഇലവനിൽ താരങ്ങളും പിഴ നൽകേണ്ടതുണ്ട്. പ്ലെയിങ് ഇലവനിൽ താരങ്ങൾ ആറ് ലക്ഷം രൂപയോ അല്ലെങ്കിൽ അവരുടെ മാച്ച് ഫീസിന്റെ 25 ശതമാനമോ നൽകേണ്ടതുണ്ട്. ഇതിൽ ഏതാണോ ചെറിയ തുക, ആ തുക നൽകാനാണ് നിർദ്ദേശം.
പഞ്ചാബിന്റെ നായകന് മാത്രമല്ല, മുംബൈ ഇന്ത്യൻസ് നായകന് ഹർദിക് പാണ്ഡ്യയ്ക്കും പിഴ അടക്കേണ്ടതുണ്ട്. ശ്രേയസിനെക്കാളും അധികം തുകയാണ് ഹർദിക് പാണ്ഡ്യയ്ക്ക് അടക്കേണ്ടത്. 30 ലക്ഷം രൂപയാണ് ബിസിസിഐ ഫൈൻ ചുമഴ്ത്തിയിരിക്കുന്നത്. ഇവിടെയും ക്യാപ്റ്റൻ മാത്രമല്ല. മുംബൈ ഇന്ത്യൻസിന്റെ മറ്റ് കളിക്കാർക്ക് 12 ലക്ഷം രൂപയോ അല്ലെങ്കിൽ അവരുടെ മാച്ച് ഫീസിന്റെ 50 ശതമാനമോ പിഴ ചുമത്തിയിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ മത്സരത്തിൽ നിന്ന് പിഴ ലഭിക്കുക മാത്രമല്ല മറിച്ച് റെക്കോഡുകൾ സ്വന്തമാക്കനും ശ്രേയസ് അയ്യറിന് സാധിച്ചിട്ടുണ്ട്. ക്യാപ്റ്റൻ എന്ന സ്ഥാനത്ത് ഇരുന്നുകൊണ്ട് മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലിൽ എത്തിച്ചു എന്ന റെക്കോഡ് ആണ് കഴിഞ്ഞ മത്സരത്തിന് ശേഷം ശ്രേയസിനെ തേടിയെത്തിയത്.
രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ച പഞ്ചാബ് കിങ്‌സ് ഐപിഎൽ 2025 ഫൈനൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിനെ നേരിടും. ജൂൺ മൂന്നിന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·