കളിമൺ കോർട്ടിലെ തോൽവിക്ക് പുൽക്കോർട്ടിൽ പ്രതികാരം; അൽകാരസിനെ വീഴ്ത്തി സിന്നറിന് വിമ്പിൾഡൻ കിരീടം– വിഡിയോ

6 months ago 6

ഓൺലൈൻ ഡെസ്ക്

Published: July 13 , 2025 11:25 AM IST Updated: July 14, 2025 12:34 AM IST

1 minute Read

കാർലോസ് അൽകാരസിനെ വീഴ്ത്തി  വിമ്പിൾഡൻ കിരീടം. സ്വന്തമാക്കിയ യാനിക് സിന്നറിന് (Photo by Kirill KUDRYAVTSEV / AFP)
കാർലോസ് അൽകാരസിനെ വീഴ്ത്തി വിമ്പിൾഡൻ കിരീടം സ്വന്തമാക്കിയ യാനിക് സിന്നർ (Photo by Kirill KUDRYAVTSEV / AFP)

ലണ്ടൻ∙ ലോക ഒന്നാം നമ്പർ താരമെന്ന പദവി വെറുതെയല്ലെന്ന പ്രഖ്യാപനത്തോടെ നിലവിലെ ചാംപ്യനായ സ്പാനിഷ് താരം കാർലോസ് അൽകാരസിനെ വീഴ്ത്തി ഇറ്റലിയുടെ യാനിക് സിന്നറിന് വിമ്പിൾഡൻ കിരീടം. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റർ കോർട്ടിനെ ആവേശത്തിലാഴ്ത്തിയ കലാശപ്പോരിൽ, ആദ്യ സെറ്റ് കൈവിട്ട് പിന്നിലായിപ്പോയ ശേഷം രാജകീയമായി തിരിച്ചടിച്ചാണ് സിന്നറിന്റെ വിജയം. ഇതോടെ, ഒരു മാസം മുൻപ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അൽകാരസിനോടേറ്റ തോൽവിക്കും ഇരുപത്തിമൂന്നുകാരനായ സിന്നർ പകരം വീട്ടി. സ്കോർ: 4-6, 6-4, 6-4, 6-4.

യാനിക് സിന്നറിന്റെ നാലാം ഗ്രാൻസ്‌ലാം കിരീടമാണിത്. കന്നി വിമ്പിൾഡൻ കിരീടവും. അതേസമയം, ഗ്രാൻസ്‍ലാം ഫൈനലിൽ കാർലോസ് അൽകാരസിന്റെ ആദ്യ തോൽവി കൂടിയാണിത്. 24 മത്സരങ്ങൾ നീണ്ട അൽകാരസിന്റെ അജയ്യമായ കുതിപ്പിനും ഇതോടെ വിരാമം. വിമ്പിൾഡനിൽ ഹാട്രിക് കിരീടം, ചാനൽ സ്‌ലാം (ഒരേ വർഷം ഫ്രഞ്ച് ഓപ്പണും വിമ്പിൾഡനും നേടുന്നതാണ് ചാനൽ സ്‌ലാം) എന്നീ നേട്ടങ്ങളും ഈ തോൽവിയോടെ അൽകാരസ് കൈവിട്ടു. ഈ മത്സരത്തിനു മുൻപ് കണ്ടുമുട്ടിയ 12 മത്സരങ്ങളിൽ സിന്നറിനെതിരെ അൽകാരസിനുണ്ടായിരുന്ന 8–4ന്റെ മേധാവിത്തവും ഇത്തവണ ഗുണം ചെയ്തില്ല.

കഴിഞ്ഞ മാസം 8ന് ഫ്രഞ്ച് ഓപ്പണിലെ കലാശപ്പോരാട്ടത്തിൽ പിന്നിൽനിന്ന് തിരിച്ചടിച്ചാണ് കാർലോസ് അൽകാരസ് യാനിക് സിന്നറിനെ വീഴ്ത്തിയതെങ്കിൽ, ഇത്തവണ അതേ നാണയത്തിലായിരുന്നു ഇറ്റാലിയൻ താരത്തിന്റെ തിരിച്ചടി. അന്ന്, 5 സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിലാണ് അൽകാരസ് കിരീടം ചൂടിയതെങ്കിൽ, ഇത്തവണ നാലു സെറ്റിനുള്ളിൽ സിന്നർ വിജയക്കൊടി നാട്ടി.

English Summary:

Carlos Alcaraz Vs Jannik Sinner, Wimbledon 2025 Men's Singles Final - Live Updates

Read Entire Article