'കഴിക്കാൻ വല്ലതും തായോ എന്ന് ചോദിച്ച് വിളിച്ചുണർത്തിയിരുന്ന ഒരാൾ'; രസകരമായ വീഡിയോയുമായി രശ്മിക

4 months ago 5

30 August 2025, 10:23 PM IST

Rashmika Mandanna

മയിലിന് ഭക്ഷണംകൊടുക്കുന്ന നടി രശ്മി മന്ദാന | സ്ക്രീൻ​ഗ്രാബ്

വധിയാഘോഷത്തിനിടെ നടന്ന കൗതുകമുണർത്തുന്ന ഒരു സംഭവത്തിന്റെ വീഡിയോയുമായി നടി രശ്മിക മന്ദാന. പ്രകൃതിരമണീയമായ ഒരു സ്ഥലത്തുവെച്ച് മയിലിന് തീറ്റ കൊടുക്കുന്ന വീഡിയോ ആണ് അവർ പങ്കുവെച്ചത്. ഭക്ഷണം ചോദിച്ച് പലതവണ ആ പക്ഷി തന്നെ വിളിച്ചുണർത്തുമായിരുന്നെന്ന് രശ്മിക പറഞ്ഞു.

"ചിലപ്പോഴൊക്കെ പ്രകൃതിയോട് ഇത്രയടുത്ത് ഇടപഴകുന്നത് വളരെ ആശ്വാസകരമാണ്... ഞാൻ ഇത് ഉറപ്പായും ശുപാർശ ചെയ്യുന്നു! അവധിക്കാലത്ത് രാവിലെ ഭക്ഷണം നൽകാനായി അവൻ എന്നെ ഉണർത്താറുണ്ടായിരുന്നു.. അവൻ അതിനായി നന്നായി ശബ്ദമുണ്ടാക്കുമായിരുന്നു..." വീഡിയോ പങ്കുവെച്ചുകൊണ്ട് രശ്മിക പോസ്റ്റ് ചെയ്തതിങ്ങനെ.

നിരവധി പേരാണ് ഇതിന് പ്രതികരണവുമായെത്തിയത്. "ഒരു ശുദ്ധാത്മാവ് മറ്റൊരു ശുദ്ധാത്മാവിനെ തിരിച്ചറിയുന്നു," "പ്രകൃതി ശരിക്കും ഒരു സാന്ത്വനമാണ്.. ഞാനിപ്പോൾ അതിനായി കൊതിക്കുന്നു", "നന്നായിരിക്കുന്നു... എല്ലാ ജീവജാലങ്ങളോടും ദയയും സ്നേഹവും കരുതലും കാണിക്കുക" എന്നിവയായിരുന്നു അവയിൽ ചില പ്രതികരണങ്ങൾ.

ആയുഷ്മാൻ ഖുറാനയ്‌ക്കൊപ്പം ആദ്യമായി ഒന്നിക്കുന്ന തമ എന്ന ചിത്രത്തിലാണ് രശ്മിക അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഒരു സാങ്കൽപ്പിക ലോകത്ത് കഥ പറയുന്ന ഈ ചിത്രത്തിൽ പരേഷ് റാവൽ, നവാസുദ്ദീൻ സിദ്ദിഖി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആദിത്യ സർപോത്ദാർ സംവിധാനം ചെയ്യുന്ന 'തമ' ഈ ദീപാവലിക്ക് ലോകമെമ്പാടും റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന "മൈസ" എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലും രശ്മിക വേഷമിടുന്നുണ്ട്.

Content Highlights: Actress Rashmika Mandanna enjoys quality getaway, feeding a persistent peacock

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article