Published: April 03 , 2025 10:18 AM IST
1 minute Read
ജംഷഡ്പുർ∙ ഐഎസ്എൽ ഫുട്ബോളിന്റെ രണ്ടാം സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ഇന്ന് ജംഷഡ്പുർ എഫ്സി സ്വന്തം തട്ടകത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ നേരിടും. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി, ഐഎസ്എൽ ഷീൽഡിന്റെ പകിട്ടോടെയാണ് മോഹൻ ബഗാൻ ഇന്നത്തെ മത്സരത്തിൽ ഇറങ്ങുന്നതെങ്കിൽ എലിമിനേറ്ററിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2–0ന് തോൽപിച്ചാണ് ജംഷഡ്പുർ സെമിഫൈനലിന് ടിക്കറ്റെടുത്തത്.
ഐഎസ്എലിൽ കഴിഞ്ഞ 6 തവണ നേർക്കുനേർ വന്നപ്പോഴും ബഗാനെതിരെ വിജയം രുചിക്കാൻ ജംഷഡ്പുരിന് സാധിച്ചിട്ടില്ല. 4 തവണ തോൽവി വഴങ്ങിയപ്പോൾ 2 മത്സരം സമനിലയിൽ പിരിഞ്ഞു. മറുവശത്ത് ലീഗ് ഘട്ടത്തിലെ അപരാജിത കുതിപ്പ് സെമിയിലും തുടരാൻ ഉറപ്പിച്ചാണ് ബഗാന്റെ വരവ്. രാത്രി 7.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് 3 ചാനലിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
English Summary:








English (US) ·