Authored byഅശ്വിനി പി | Samayam Malayalam | Updated: 15 May 2025, 1:14 pm
അച്ഛന്റെ സ്വന്തം സഹോദരനാണ് സുഹാസിനി കമൽ ഹാസൻ. സുഹാസിനി അഭിനയ ലോകത്തേക്ക് വരാൻ തന്നെ കാരണവും കമലാണ്. എന്നിട്ടും ഒരു സിനിമയിൽ പോലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടില്ല
സുഹാസിനി മണിരത്നം (ഫോട്ടോസ്- Samayam Malayalam) പക്ഷേ ഇതുവരെ കമൽ ഹാസനൊപ്പം ഒരു സിനിമ സുഹാസിനി ചെയ്തിട്ടില്ല. തീർച്ചയായും കമിതാക്കളായി ഞങ്ങൾക്ക് അഭിനയിക്കാൻ കഴിയില്ല. പക്ഷേ അദ്ദേഹത്തിന്റെ സിനിമയിൽ മകളായോ, സഹോദരിയായോ, അടുത്ത വീട്ടിലെ സ്ത്രീയായോ, മറ്റേതെങ്കിലും കഥാപാത്രമായോ അഭിനയിക്കാനുള്ള അവസരം പോലും ഉണ്ടായിട്ടില്ല. എന്താണ് എന്ന് ചോദിച്ചാൽ, അത് സംഭവിച്ചില്ല എന്ന് മാത്രമേ പറയാൻ സാധിക്കൂ. അത് പോലെ ഭർത്താവ് മണി രത്നത്തിന്റെ സിനിമകളിലും തനിക്ക് നായികയായുള്ള അവസരം വന്നിട്ടില്ല എന്ന് സുഹാസിനി പറയുന്നു
Also Read: 23 വർഷം പഴക്കമുണ്ട് ഈ ഫോട്ടോയ്ക്ക്, കലാഭവൻ മണിയുടെ ആദ്യത്തെ യുഎഇ ഷോ; ഇമോഷണലായി ബീന ആന്റണി
മണിരത്നം സംവിധാനം ചെയ്ത് കമൽ ഹാസൻ അഭിനയിച്ച നായകൻ എന്ന ചിത്രത്തിൽ കാർത്തിക അഭിനയിച്ച റോളിന് പകരം ആദ്യം പരിഗണിച്ചത് എന്നെയായിരുന്നു എന്ന് മണി സർ (ഭർത്താവ് മണിരത്നത്തെ അങ്ങനെയാണ് സുഹാസിനി വിളിക്കുന്നത്) പറഞ്ഞിട്ടുണ്ട്. പക്ഷേ പിന്നീട് ഒരു ന്യൂ കമർ വേണം എന്ന ആലോചനയിൽ എന്നെ മാറ്റി. അത് ഞാൻ അറിഞ്ഞിട്ടില്ല, പിന്നീടാണ് അദ്ദേഹം പറഞ്ഞത്. അന്ന് ഞങ്ങൾ വിവാഹിതരും അല്ല. അങ്ങനെ പല സിനിമകൾ കൈവിട്ടു പോയിട്ടുണ്ട്. കഴിഞ്ഞതിനെ കുറിച്ച് ആലോചിച്ചാൽ ജീവിക്കാൻ കഴിയില്ല. മുന്നോട്ട് നോക്കി നടക്കണം എന്നാണല്ലോ.
കഴിഞ്ഞതിനെ കുറിച്ച് ആലോചിച്ചാൽ മുന്നോട്ട് ജീവിക്കാൻ കഴിയില്ല; എന്തുകൊണ്ട് കമൽ ഹാസനൊപ്പം അഭിനയിച്ചില്ല എന്ന ചോദ്യത്തിന് സുഹാസിനിയുടെ മറുപടി
പക്ഷേ ഇവിടെ നഷ്ടപ്പെട്ടത് എനിക്ക് മറ്റ് പല ഇന്റസ്ട്രിയിലും കിട്ടിയിട്ടുണ്ട്. മമ്മൂട്ടി സാറിനൊപ്പവും, മോഹൻലാൽ സാരിനൊപ്പവും, ചിരജ്ജീവി സാറിനൊപ്പവും നസറുദ്ദീൻ ഷാ സാറിനൊപ്പവുമൊക്കെ അഭിനയിക്കാനുള്ള അവസരം ലഭിച്ചത് കരിയറിലെ വലിയ ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്.- സുഹാസിനി പറഞ്ഞു

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·