16 May 2025, 02:25 PM IST

Photo: AFP
ലണ്ടന്‍: തുടര്‍ച്ചയായ മൂന്നാം തവണയും ലോകത്തെ അതിസമ്പന്നനായ കായികതാരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫോബ്‌സ് മാസിക പുറത്തുവിട്ട പട്ടികയിലാണ് പോര്‍ച്ചുഗല്‍ താരം ഒന്നാമതെത്തിയത്. ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി, ബാസ്‌ക്കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് എന്നിവരെ മറികടന്നാണ് റൊണാള്‍ഡോയുടെ നേട്ടം.
കഴിഞ്ഞവര്‍ഷം 275 മില്ല്യണ്‍ ഡോളറാണ് (2356 കോടി ഇന്ത്യന്‍ രൂപ) റോണോ സമ്പാദിച്ചത്. ബാസ്‌ക്കറ്റ്‌ബോള്‍ സൂപ്പര്‍ താരം സ്റ്റീഫന്‍ കറി ആണ് രണ്ടാമത്. 156 മില്ല്യണ്‍ ഡോളറാണ് സ്റ്റീഫന്‍ കറിയുടെ സമ്പാദ്യം. അടുത്തിടെ എന്‍ബിഎ യില്‍ 4000 കരിയര്‍ പോയന്റ് നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം കറി സ്വന്തമാക്കിയിരുന്നു.
ബോക്‌സര്‍ ടൈസണ്‍ ഫ്യൂരിയാണ് പട്ടികയില്‍ മൂന്നാമത്. അതേസമയം ലയണല്‍ മെസ്സി അഞ്ചാമതാണ്. 135 മില്ല്യണ്‍ ഡോളറാണ് മെസ്സി കഴിഞ്ഞ വര്‍ഷം സമ്പാദിച്ചത്. റൊണാള്‍ഡോയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും സൗദി ക്ലബ്ബ് അല്‍ നസ്‌റില്‍ നിന്നാണ്. മറ്റു ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ നിന്നും റോണോയ്ക്ക് നല്ല വരുമാനമുണ്ട്.
Content Highlights: cristiano ronaldo worlds richest jock up of messi








English (US) ·