Authored by: നിമിഷ|Samayam Malayalam•6 Jun 2025, 11:48 am
രവി മോഹനും കെനിഷ ഫ്രാന്‍സിസും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചത്. ഞങ്ങള്‍ സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഇവരെ അടുത്തറിയാവുന്നവരും ബന്ധത്തെക്കുറിച്ച് വാചാലരായെത്തിയിരുന്നു. ഇവരൊന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുമുണ്ട്.
കഴുത്തില്‍ പൂമാലകളുമായി രവി മോഹനും കെനിഷയും! (ഫോട്ടോസ്- Samayam Malayalam) സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പങ്കിടുന്നുണ്ട് രവി മോഹന്‍. കഴിഞ്ഞ ദിവസമായിരുന്നു പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഗോ പുറത്തുവിട്ടത്. സന്തോഷകരമായ കുറച്ച് അപ്‌ഡേറ്റുകള്‍ കൂടി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായി കെനിഷയും രവിയുടെ പോസ്റ്റ് പങ്കിട്ടിരുന്നു. രവിയും കെനിഷയും ഒന്നിച്ചുള്ള ചിത്രവും, ക്ഷേത്ര സന്ദര്‍ശനത്തിലെ വിശേഷങ്ങളുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
Also Read: ഇതെല്ലാം നേരത്തെ തീരുമാനിച്ചതാണ്! പുത്തന്‍ സന്തോഷം പങ്കിട്ട് രവി മോഹന്‍! ഞാന്‍ ത്രില്ലിലാണെന്ന് റിപ്ലേയും!കരിയറിലും പ്രൊഫഷനിലും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. അതുമായി ബന്ധപ്പെട്ടാണോ ക്ഷേത്ര സന്ദര്‍ശനം എന്നാണ് ചോദ്യങ്ങള്‍. തമിഴ്‌നാട്ടിലെ കുന്ദ്രകുടി മുരുകന്‍ ടെംപിളിലേക്കായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. ക്ഷേത്രത്തിലെ പൂജാരികളോടൊപ്പം നില്‍ക്കുന്ന ഇവരുടെ ഫോട്ടോ ഇതിനകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
കഴുത്തില്‍ പൂമാലകളുമായി രവി മോഹനും കെനിഷയും! പുതിയ തുടക്കത്തിന് അനുഗ്രഹം തേടി മുരുകന് മുന്നില്‍! വരാനിരിക്കുന്ന ഹാപ്പി ന്യൂസ് ഇതോ!
കഴുത്തില്‍ മാലയണിഞ്ഞുള്ള ചിത്രങ്ങള്‍ കണ്ടതോടെ ആശംസകള്‍ അറിയിച്ചവരുമുണ്ട്. പുതുജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണോ ഇവരെന്നുള്ള ചോദ്യങ്ങളുമുണ്ട്. ജീന്‍സും ഷര്‍ട്ടുമായിരുന്നു രവിയുടെ വേഷം. സിംപിള്‍ കുര്‍ത്തിയിലായിരുന്നു കെനിഷ. ട്വിറ്ററിലും ഇന്സ്റ്റഗ്രാമിലൂടെയുമായാണ് ചിത്രങ്ങളെല്ലാം പുറത്തുവന്നത്. ഞങ്ങളാഗ്രഹിച്ചത് സംഭവിക്കുകയാണോ എന്നായിരുന്നു ആരാധകുടെ ചോദ്യങ്ങള്. നെഗറ്റീവുകളെല്ലാമുള്ളപ്പോഴും ശക്തമായ പിന്തുണയുമായി പ്രിയപ്പെട്ടവരെല്ലാം ഇവരോടൊപ്പമുണ്ട്.
വിമര്‍ശനങ്ങള്‍ പരിധി വിട്ട് തുടങ്ങിയതോടെയായിരുന്നു കെനിഷ നിയമപരമായി നീങ്ങിയത്. ഗായികയ്‌ക്കെതിരെ വധഭീഷണി വരെ ഉയര്‍ന്നിരുന്നു. നല്ലൊരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. യാഥാര്‍ത്ഥ്യം എന്താണെന്ന് അറിയാതെയാണ് പലരും എന്നെക്കുറിച്ച് മോശം പറയുന്നത്. സത്യങ്ങള്‍ അറിയുമ്പോള്‍ നിങ്ങള്‍ പശ്ചാത്തപിക്കും എന്നുമായിരുന്നു കെനിഷ ഇടയ്ക്ക് പ്രതികരിച്ചത്. അടുത്ത സുഹൃത്തുക്കളാണ് അവര്‍. ഒന്നിച്ച് വലിയൊരു പ്രൊജക്ട് തുടങ്ങാനുള്ള പ്ലാനുകളുമുണ്ട്. അതേക്കുറിച്ചൊന്നും അറിയാത്തവരാണ് കെനിഷയെ വിമര്‍ശിക്കുന്നതെന്നായിരുന്നു അടുത്ത സുഹൃത്ത് പറഞ്ഞത്. കെനിഷയെ പിന്തുണച്ചുള്ള പോസ്റ്റുകളെല്ലാം സോഷ്യല് മീഡിയയിലൂടെ വൈറലായിരുന്നു.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·