20 May 2025, 10:19 AM IST

അക്ഷയ് അജിത്ത്
ഹൃദയഹാരിയായ ഒട്ടേറെ കവര്‍ സോങ്ങുകള്‍ സംഗീതപ്രേമികള്‍ക്ക് സമ്മാനിച്ച് യുവസംവിധായകന്‍ അക്ഷയ് അജിത്ത് ശ്രദ്ധേയേനാവുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളാണ് അക്ഷയ് പാടുന്നത്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ ഗാനങ്ങളാണ് അക്ഷയ് പാടി അഭിനയിക്കുന്നത്.
'മീനത്തില്‍ താലികെട്ട്' എന്ന ചിത്രത്തില്‍ ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസ് ആലപിച്ച 'ഒരു പൂവിനെ നിശാ ശലഭം' എന്ന് തുടങ്ങുന്ന പുതിയഗാനം ഹിറ്റായിരുന്നു. റിലീസിനൊരുങ്ങുന്ന 'കേരളാ എക്‌സ്പ്രസ്സ്' എന്ന ചിത്രത്തിന്റെ സംവിധായകനാണ് അക്ഷയ് അജിത്ത്. മലയാളികള്‍ നെഞ്ചിലേറ്റിയ ഒട്ടേറെ ഗാനങ്ങള്‍ അക്ഷയ് അജിത്ത് കവര്‍ സോങ്ങുകള്‍ ഒരുക്കിയിട്ടുണ്ട്. പുതിയ ഗാനത്തില്‍ അക്ഷയ് അജിത്തും അക്ഷര നായരുമാണ് അഭിനയിക്കുന്നത്.
'ദില്‍' എന്ന പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അക്ഷയ്. ഇതിനിടെ, ഒട്ടെറെസിനിമകളിലും അക്ഷയ് അഭിനയിക്കുന്നുണ്ട്. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച 'അഡിയോസ് അമിഗോ' എന്ന ചിത്രത്തില്‍ ആസിഫിനൊപ്പം ഗംഭീര പ്രകടനമാണ് അക്ഷയ് കാഴ്ചവച്ചത്. ഫഹദ് ഫാസില്‍ നായകനാവുന്ന പേര് ഇടാത്ത പുതിയ ചിത്രത്തിലും അക്ഷയ് മികച്ച കഥാപാത്രമായി എത്തുന്നുണ്ട്. നാല് ചിത്രങ്ങളില്‍ അഭിനയിച്ച അക്ഷയ് അജിത്തിന്റെ നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. നല്ല ചിത്രങ്ങളുടെ ഭാഗമാകുക എന്നതാണ് അക്ഷയ് അജിത്തിന്റെ ആഗ്രഹം.
Content Highlights: Akshay Ajith, a rising prima successful Malayalam cinema, shines arsenic a singer, actor, and director
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·