27 April 2025, 08:32 PM IST
വിജയ് ദേവരകൊണ്ട | Image courtesy: https://www.instagram.com/thedeverakonda/
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് നടന്‍ വിജയ് ദേവരകൊണ്ട. തീവ്രവാദത്തിനെതിരെ ഐക്യത്തോടെ നിലകൊള്ളണമെന്ന് വിജയ് ദേവരകൊണ്ട ആഹ്വാനംചെയ്തു. 'ഖുശി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കശ്മീരില്‍ പോയത് ഓര്‍ത്തെടുത്ത വിജയ്, തനിക്ക് അവിടുത്തെ ആളുകള്‍ സമ്മാനിച്ചത് നല്ല ഓര്‍മകളാണെന്നും കൂട്ടിച്ചേര്‍ത്തു. 'റെട്രോ' സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിജയ്.
'കശ്മീര്‍ ഇന്ത്യയുടേതാണ്, കശ്മീരികള്‍ നമ്മുടേതും. പാകിസ്താന് സ്വന്തം കാര്യങ്ങള്‍ പോലും നോക്കാന്‍ കഴിയുന്നില്ല. അവര്‍ക്ക് വെള്ളവും വൈദ്യുതിയുമില്ല. പാകിസ്താനെ ഇന്ത്യ ആക്രമിക്കേണ്ട കാര്യമില്ല. പാകിസ്താനികള്‍ക്ക് അവരുടെ സര്‍ക്കാരിനെ മടുത്തു. അത് തുടര്‍ന്നാല്‍ പാകിസ്താനികള്‍ തന്നെ അവരെ ആക്രമിക്കും', വിജയ് ദേവരകൊണ്ട അഭിപ്രായപ്പെട്ടു.
'500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോത്രവര്‍ഗങ്ങള്‍ എങ്ങനെയാണോ പെരുമാറിയത് അതുപോലെയാണ് അവരുടെ പോരാട്ട രീതിയും. നമ്മള്‍ മനുഷ്യരായി ഐക്യത്തോടെ നില്‍ക്കുകയും പരസ്പരം സ്‌നേഹിക്കുകയും വേണം. നമ്മള്‍ എപ്പോഴും മനുഷ്യരായി മുന്നോട്ട് പോകുകയും ഐക്യത്തോടെ തുടരുകയും വേണം. വിദ്യാഭ്യാസം വളരെ പ്രധാനമാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Vijay Deverakonda condemns Pahalgam panic attack
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·