കഷണ്ടിയൊക്കെയുണ്ട്, സൗബിനില്‍ തീരെ വിശ്വാസമില്ലായിരുന്നു; ആദ്യം പരി​ഗണിച്ചത് ഫഹദിനെ- രജനീകാന്ത്

5 months ago 6

Rajinikanth Soubin Shahir

സൗബിൻ ഷാഹിർ, രജനീകാന്ത്‌ | Photo: X/ Sun TV

ലോകേഷ് കനകരാജ് ചിത്രം കൂലിയിലെ സൗബിന്‍ ഷാഹിറിന്റെ അഭിനയത്തെ പ്രശംസിച്ച് സൂപ്പര്‍താരം രജനീകാന്ത്. ഫഹദ് ഫാസില്‍ ചെയ്യാനിരുന്ന വേഷമാണ് സൗബിന്‍ കൂലിയില്‍ ചെയ്തത്. എനിക്ക് ആദ്യം അദ്ദേഹത്തില്‍ വിശ്വാസമില്ലായിരുന്നു. എന്നാല്‍ പ്രകടനം കണ്ട് താന്‍ ഞെട്ടിപ്പോയെന്നും അസാധ്യനടനാണ് സൗബിനെന്നും രജനീകാന്ത് പറഞ്ഞു. കൂലി ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു രജനീകാന്ത്.

'വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ്. ഇതാര് ചെയ്യണം എന്ന് എന്റേയും ലോകേഷിന്റേയും മനസില്‍ ഉണ്ടായിരുന്നു. ഫഹദ് ഫാസില്‍ എന്റെ അവസാന പടത്തിലും അവരുടെ പടത്തിലും അഭിനയിച്ചിട്ടുണ്ട്. പക്ഷേ, അദ്ദേഹം വളരേ തിരക്കിലാണ്. പിന്നെ ആരു ചെയ്യുമെന്ന് ആലോചിച്ചു. കുറച്ചുസമയം തരണമെന്ന് പറഞ്ഞ് ലോകേഷ് പോയി. പിന്നെ ഇവരെ കൂട്ടി വന്നു'-രജനീകാന്ത് ഓര്‍ത്തെടുത്തു.

'മഞ്ഞുമ്മല്‍ ബോയ്‌സില്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. നോക്കിയപ്പോള്‍ കഷണ്ടിയൊക്കെയുണ്ട്. ഇവരെങ്ങനെ ഈ കഥാപാത്രമാകുമെന്ന് ലോകേഷിനോട് ചോദിച്ചപ്പോള്‍, ഗംഭീര ആര്‍ട്ടിസ്റ്റാണ് എന്ന് പറഞ്ഞു. 100% നല്ലതായിരിക്കുമെന്ന് പറഞ്ഞു. എനിക്ക് തീരെ വിശ്വാസമില്ലായിരുന്നു. എന്നാല്‍, സംവിധായകന്‍ അത്രയും ആത്മവിശ്വാത്തോടെ പറഞ്ഞതിനാല്‍ എതിര്‍ത്തില്ല'- അദ്ദേഹം പറഞ്ഞു

'അങ്ങനെ സനിമ തുടങ്ങി. വിശാഖപട്ടണത്തെ ഷൂട്ടിങ് വന്നപ്പോള്‍ എനിക്ക് രണ്ട് ദിവസം ഷൂട്ട് ഇല്ലായിരുന്നു. ആ രണ്ടുദിവസം സൗബിന്റെ ഷൂട്ടായിരുന്നു. മൂന്നാമത്തെ ദിവസം ലോകേഷ് ഒരു ലാപ്‌ടോപ്പുമായി വന്നു. സൗബിന്‍ അഭിനയിച്ച രണ്ടുമൂന്ന് സീനുകള്‍ കാണിച്ചുതന്നു. ഞാന്‍ ഞെട്ടിപ്പോയി. എന്തൊരു നടനാണ്, മൈ ഗോഡ്. ഹാറ്റ്‌സ് ഓഫ് ടു യൂ'- രജനീകാന്ത് കൂട്ടിച്ചേര്‍ത്തു.

അതേസമയം, രജനീകാന്ത് സൗബിനെ പ്രശംസിച്ച രീതിയെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്തെത്തി. പ്രശംസിക്കാനെങ്കിലും താരം സൗബിനെ ബോഡിഷെയിം ചെയ്തുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. നല്ലതിനെ പ്രശംസിക്കാന്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കേണ്ടിയിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്.

Content Highlights: Rajinikanth lauded Soubin Shahir`s show successful Lokesh Kanagaraj`s coolie

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article