കഷ്ടപ്പാടില്‍ ഒന്നും പ്രതീക്ഷിക്കാതെ സ്‌നേഹിച്ചവര്‍ക്ക് നന്ദി, നിബന്ധനകളോടെ സ്‌നേഹിച്ചവര്‍ക്കും; മംമ്ത പറയുന്നു

1 month ago 6

Authored by: അശ്വിനി പി|Samayam Malayalam5 Feb 2026, 4:04 p.m. IST

രണ്ട് തവണ കാന്‍സര്‍ രോഗത്തെ നേരിട്ട്, ജീവിതത്തിലേക്ക് തിരിച്ചെത്തിയ ആളാണ് മംമ്ത മോഹന്‍ദാസ്. ലോക അര്‍ബുദ ദിനത്തില്‍ കഷ്ടപ്പാടിലും തനിക്കൊപ്പം നിന്നവര്‍ക്ക് ഒരിക്കല്‍ കൂടെ മംമ്ത നന്ദി പറയുന്നു

mamta mohandas thankമംമ്ത മോഹൻദാസ്
ഫെബ്രുവരി 4, ലോക അര്‍ബുദ ദിനം . മംമ്ത മോഹന്‍ദാസിനെ സംബന്ധിച്ചിടത്തോളം തന്റെ ഏറ്റവും വലിയ എതിരാളി, അര്‍ബദത്തോടുള്ള പോരാട്ടമായിരുന്നു മംമ്തയുടെ ജീവിതം. രണ്ട് തവണ കാന്‍സര്‍ വന്നപ്പോഴും മനസ്സിന്റെ ധൈര്യം കൈവിടാതെ അതിനോട് പോരാടി. തന്റെ വേദന സ്‌നേഹിക്കുന്നവരെ വേദനിപ്പിക്കും എന്നോര്‍ത്ത് അവരില്‍ നിന്നെല്ലാം മാറി ജീവിച്ച മംമ്ത. ലോക അര്‍ബുദ ദിനത്തില്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ എന്തുകൊണ്ടും മംമ്ത തന്നെയാണ് യോഗ്യം.

കഴിഞ്ഞ ദിവസം അര്‍ബുദ ദിനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ മംമ്ത മോഹന്‍ദാസ് സംസാരിച്ച വീഡിയോ എല്ലാം വൈറലായിരുന്നു. അതിന് പുറമെ ഇതാ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ തന്നെ ഉപാധികളില്ലാതെ സ്‌നേഹിച്ചവര്‍ക്ക് മംമ്ത നന്ദി പറയുന്നു.

Also Read: ഞാനിപ്പോള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്, എക്‌സ് കാമുകനെ കണ്ട് ഒരു ക്ലോഷര്‍ കിട്ടേണ്ട ആവശ്യമില്ല

എന്റെ കഷ്ടപ്പാടില്‍ മറ്റൊന്നും പ്രതീക്ഷിക്കാതെ ഉപാധികളില്ലാതെ എന്നെ സ്‌നേഹിച്ച ഓരോരുത്തര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിട്ടുകളയുന്നതിലും, ആരെയെങ്കിലും ആശ്രയിക്കുന്നതിലും ഒന്നും ഒരു കുഴപ്പവുമില്ല എന്ന് നിങ്ങള്‍ എനിക്ക് കാണിച്ചു തന്നു. വിശ്വാസമര്‍പ്പിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള ഒന്നല്ല എന്നും, നിസ്വാര്‍ത്ഥനാകുന്നതില്‍ കുഴപ്പമില്ലെന്നും നിങ്ങള്‍ എനിക്ക് കാണിച്ചു തന്നു. നിങ്ങള്‍ എന്നെ വിശ്വസിപ്പിച്ചു.

Also Read: സെറ്റില്‍ മദ്യപിച്ച ആളെ അറഞ്ചം പുറഞ്ചം തല്ലി സായി ധന്‍ഷിക; നായകനും സംവിധായകനും പിടിച്ചു വച്ചിട്ടും അടങ്ങാത്ത ദേഷ്യം

നിബന്ധനകളോടെ സ്‌നേഹിച്ചവര്‍ക്കും നന്ദി. അതിലും വലിയ നന്ദി, കാരണം നിങ്ങള്‍ എന്നിലുള്ള എന്റെ വിശ്വാസം ശക്തമാക്കി, കൂടുതല്‍ ബോധ്യത്തോടെ ഞാന്‍ നടത്തിയ തിരഞ്ഞെടുപ്പുകളില്‍ വിശ്വസിക്കുകയും എനിക്ക് എന്നെ കുറിച്ച് തന്നെയുള്ള സംശയങ്ങള്‍ ഒഴിവാക്കാനും സഹായിച്ചു.

Also Read: ഇത്രയും വലിയ പ്രായ വ്യത്യാസം, എങ്ങനെ വിശാലുമായി പ്രണയത്തിലായി എന്ന ചോദ്യത്തിന് ധന്‍ഷികയുടെ മറുപടി

Law of Cricket: ക്രിക്കറ്റ് നിയമങ്ങളിൽ മാറ്റങ്ങളുമായി എംസിസി


വിശ്വസിച്ചു കൊണ്ടിരിക്കുന്ന പോരാളികള്‍ക്കും അതിജീവിച്ചവര്‍ക്കും സ്‌നേഹവും കൂടുതല്‍ ശക്തിയും ആശംസിക്കുന്നു. സ്‌നേഹവും വെളിച്ചവും നിങ്ങളെ നയിക്കട്ടെ- മംമ്ത മോഹന്‍ദാസ് എഴുതി. നേബല്‍ എം പകര്‍ത്തിയ മംമ്തയുടെ തന്നെ മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പമാണ് പോസ്റ്റ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article