കാടിറങ്ങി 'ഒറ്റക്കൊമ്പന്‍'; സുരേഷ് ഗോപിയുടെ ജന്മദിന സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്

6 months ago 6

ottakomban

സുരേഷ് ഗോപിയുടെ പിറന്നാളിന് പുറത്തുവിട്ട പോസ്റ്റർ | Photo: Instagram/ Sree Gokulam Movies

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പന്‍' എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ജന്മദിനം ആഘോഷിക്കുന്ന സുരേഷ് ഗോപിക്ക് ആശംസകള്‍ നേര്‍ന്ന് ഒരു മാസ്സ് ജന്മദിന സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വ്യാഴാഴ്ച രാവിലെ ചിത്രത്തിന്റെ സെറ്റില്‍നിന്ന് പുറത്ത് വിട്ട ജന്മദിന സ്‌പെഷ്യല്‍ വീഡിയോയും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

അഭിനയ ആണ് ചിത്രത്തിലെ നായിക. ലാല്‍, ഇന്ദ്രജിത് സുകുമാരന്‍, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, ലാലു അലക്‌സ്, കബീര്‍ ദുഹാന്‍ സിങ്, ജോണി ആന്റണി, ബിജു പപ്പന്‍, മേഘന രാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങള്‍ ഉള്‍പ്പെടെ എഴുപതില്‍പ്പരം അഭിനേതാക്കള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. വലിയ മുതല്‍മുടക്കില്‍ ഒരു മാസ് ആക്ഷന്‍ ചിത്രമായിട്ടാണ് 'ഒറ്റക്കൊമ്പന്‍' ഒരുക്കുന്നത്.

കോ പ്രൊഡ്യൂസേഴ്‌സ്: വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി, രചന: ഷിബിന്‍ ഫ്രാന്‍സിസ്, ഛായാഗ്രഹണം: ഷാജികുമാര്‍, സംഗീതം: ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍, എഡിറ്റിങ്: ഷഫീഖ് വി.ബി, ഗാനങ്ങള്‍: വയലാര്‍ ശരത് ചന്ദ്രവര്‍മ, കലാസംവിധാനം: ഗോകുല്‍ ദാസ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍: അനീഷ് തൊടുപുഴ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിദ്ദു പനയ്ക്കല്‍, കാസ്റ്റിങ് ഡയറക്ടര്‍: ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേഴ്‌സ്: കെ.ജെ. വിനയന്‍, ദീപക് നാരായണ്‍, പ്രൊഡക്ഷന്‍ മാനേജേര്‍: പ്രഭാകരന്‍ കാസര്‍കോഡ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: നന്ദു പൊതുവാള്‍, ബാബുരാജ് മനിശ്ശേരി, ഫോട്ടോ: റോഷന്‍, പിആര്‍ഒ: വാഴൂര്‍ ജോസ്, ശബരി.

Content Highlights: `Ottakomban` Suresh Gopi day poster

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article