Authored by: അശ്വിനി പി|Samayam Malayalam•30 Sept 2025, 3:37 pm
ദേവയാനിയെ കാണാൻ നിങ്ങൾക്ക് ഒരു പൂവിനെ പോലെ തോന്നാമെങ്കിലും ഭയങ്കരമായ ഒരു സ്ത്രീയാണ് അവർ എന്ന് ഭർത്താവ് രാജ്കുമരൻ പറയുന്നു. ആത്മവിശ്വാസവും ധൈര്യവുമുള്ള പെണ്ണ്. കുടുംബത്തിനും കുട്ടികൾക്കും വേണ്ടി സൗമ്യമായി നടക്കുകയാണത്രെ
ദേവയാനിയെ കുറിച്ച് ഭർത്താവ് രാജ്കുമരൻകാണുമ്പോൾ നിങ്ങൾക്ക് പുപ് പോലൊരു പെണ്ണാണ്. എന്നാൽ ദേവയാനി അത്രയധികം ആത്മവിശ്വാസവും ധൈര്യവുമുള്ള നടിയാണ്. ഒരേ അടിയിൽ ഒന്നല്ല, ഒരു രണ്ട് മൂന്ന് ടൺ വെയിറ്റുണ്ടാവും. അങ്ങനെ ഒരു ഭയങ്കരമായ പെണ്ണിനെ ഞാൻ അവളിൽ കണ്ടിട്ടുണ്ട്. ആത്മവിശ്വാസമുള്ള ദേവയാനി, കുടുംബത്തിന് വേണ്ടി, കുട്ടികൾക്ക് വേണ്ടി, ഭർത്താവിന് വേണ്ടി സൗമ്യമായി നമ്മളോട് പെരുമാറുകയാണ്- രാജ്കുമരൻ പറഞ്ഞു.
Also Read: എനിക്കെന്നും നീ കുഞ്ഞാണ്, 20 വർഷങ്ങൾ എങ്ങനെ പോയി എന്ന ദൈവത്തിനറിയാം; ഹൻസു ബേബിയ്ക്ക് പിറന്നാൾ ആശംസകളുമായി സിന്ധുവീര തമിഴച്ചി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാജ്കുമരൻ. സുരേഷ് ഭാരതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ എത്തുന്നുണ്ട്.
ദേവയാനിയും രാജ്കുമരനും തമ്മിലുള്ള വിവാഹം വലിയ രീതിയിൽ വിമർശനങ്ങൾ നേരിട്ടിരുന്നു. അച്ഛനെയും അമ്മയെയും അനുസരിച്ച് അടക്കത്തോടെയും ഒതുക്കത്തോടെയും നടക്കുന്ന പെൺകുട്ടി എന്ന ടാഗ് ലൈനായിരുന്നു അതുവരെ ദേവയാനിക്ക്. ആ ദേവയാനി കുടുംബത്തിന്റെ എതിർപ്പുകൾ അവഗണിച്ച് രാജ്കുമരിനൊപ്പം ഒളിച്ചോടിപ്പോയി വിവാഹം ചെയ്യും എന്നാരും പ്രതീക്ഷിച്ചിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും എതിർത്ത് ഞാൻ ചെയ്ത ഒരേ ഒരു കാര്യമാണ് എന്റെ വിവാഹം. പക്ഷേ ആ തീരുമാനം തെറ്റിയില്ല എന്ന് ദേവയാനി പല ആവർത്തി പറഞ്ഞിട്ടുണ്ട്.
Also Read: അർജുൻ സാരഥി സാക്ഷാൽ കൃഷ്ണൻ തന്നെ! ഗർഭാവസ്ഥയിൽ തന്നെ തിരിച്ചറിഞ്ഞു; മൂന്നാം വയസിൽ അത്ഭുതമായ ബാലൻ
സുഹൃത്തുക്കളെയും ബന്ധുക്കളെയും യുഎഇയിലേക്ക് കൊണ്ടുവരാൻ പുതിയ കടമ്പ
രാജ്കുമരനുമായുള്ള വിവാഹത്തിന് ശേഷവും ദേവയാനി അഭിനയത്തിൽ സജീവമായിരുന്നു. അഭിനേത്രി മാത്രമല്ല, ടീച്ചർ, കർഷക എന്നീ നിലകളിലും ദേവയാനി വിവാഹ ശേഷം തന്റെ കഴിവ് തെളിയിച്ചു. ഇപ്പോൾ സിനിമ സംവിധാനത്തിലാണ് ദേവയാനിയുടെ ശ്രദ്ധ. ആദ്യമായി സംവിധാനം ചെയ്ത കൈക്കൊട്ടയിൻ റാണി എന്ന ഹ്രസ്വ ചിത്രം പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയതാണ്. എന്തും ചെയ്യാനുള്ള ധൈര്യവും പിന്തുണയും തനിക്ക് നൽകുന്നത് ഭർത്താവ് രാജ്കുമരൻ ആണെന്ന് ദേവയാനിയും പറഞ്ഞിട്ടുണ്ട്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·