
ഗാനരംഗത്തിൽ അർജുൻ അശോകനും രേവതി ശർമയും
അര്‍ജുന്‍ അശോകന്‍ നായകനായെത്തിയ ചിത്രം 'തലവര' തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക, നിരൂപകപ്രശംസകള്‍ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കരിയറില്‍ തന്നെ ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന വേഷം അതിഗംഭീരമായി അര്‍ജുന്‍ സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തില്‍ നായികയായെത്തിയ രേവതി ശര്‍മയെ കുറിച്ചും മികച്ച അഭിപ്രായമാണ് വന്നിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായൊരു പ്രണയഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.
'കായാമ്പൂ...' എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. എഴുതിയിരിക്കുന്നത് മുത്തുവും പാടിയിരിക്കുന്നത് വിജയാനന്ദും ദാലിയ നവാസും ചേര്‍ന്നാണ്. ചിത്രത്തിലെ കണ്ട് കണ്ട്, ഇലകൊഴിയേ തുടങ്ങിയ പാട്ടുകള്‍ ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്.
മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാര്‍ മഹേഷ് നാരായണനും ഷെബിന്‍ ബക്കറും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന 'തലവര' അഖില്‍ അനില്‍കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തികഞ്ഞ കൈയടക്കത്തോടെ ഉള്ളില്‍ തട്ടുംവിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നതെന്നാണ് തിയേറ്ററില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ചിത്രത്തില്‍ 'പാണ്ട' എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകനെത്തിയപ്പോള്‍ സന്ധ്യ എന്ന നായിക കഥാപാത്രമായാണ് രേവതി ശര്‍മ എത്തിയിരിക്കുന്നത്. അശോകന്‍, ഷൈജു ശ്രീധര്‍, അശ്വത് ലാല്‍, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണന്‍, ദേവദര്‍ശിനി, അമിത് മോഹന്‍ രാജേശ്വരി, സാം മോഹന്‍, മനോജ് മോസസ്, സോഹന്‍ സീനുലാല്‍, മുഹമ്മദ് റാഫി, വിഷ്ണു രഘു, ശരത് സഭ, ഷെബിന്‍ ബെന്‍സണ്‍, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാര്‍, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിച്ചിരിക്കുന്നത്.
പാലക്കാടിന്റെ തനത് സംസാരശൈലിയുമായാണ് ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ എത്തിയിരിക്കുന്നത്. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റേയും മൂവിങ് നരേറ്റീവ്‌സിന്റേയും ബാനറില്‍ ഷെബിന്‍ ബെക്കറും മഹേഷ് നാരായണനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതാണ്.
അഖില്‍ അനില്‍കുമാറും അപ്പു അസ്ലമും ചേര്‍ന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷാണ്. രാഹുല്‍ രാധാകൃഷ്ണനാണ് എഡിറ്റര്‍.
Content Highlights: 'Thalavara' movie caller opus `Kaayampoo..' released
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·