30 April 2025, 02:44 PM IST
.jpg?%24p=70dd56f&f=16x10&w=852&q=0.8)
വേടൻ | Photo: Instagram/ vedanwithword
തന്റേതായി ഇനിയും നല്ല പാട്ടുകള്‍ വരുമെന്ന് റാപ്പര്‍ വേടന്‍ (ഹിരണ്‍ദാസ് മുരളി). പുലിപ്പല്ല് കൈവശംവെച്ചെന്ന കേസില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ള വേടന്‍ കോടതിയിലേക്ക് കൊണ്ടുപോകവേ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. പുതിയ ആല്‍ബം ഇറങ്ങിയത് സംബന്ധിച്ച് പ്രതികരണം തേടിയപ്പോഴായിരുന്നു മറുപടി.
കോടതിയിലേക്ക് കൊണ്ടുപോകവേ പുതിയ പാട്ട് പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട് വേടനോട് പ്രതികരണം തേടിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. ഇതിന് മറുപടിയായി കേട്ടിരുന്നോ എന്നായിരുന്നു വേടന്റെ മറുചോദ്യം. കേട്ടിരുന്നു എന്ന് മാധ്യമപ്രവര്‍ത്തകര്‍ മറുപടി നല്‍കിയപ്പോള്‍ ഇഷ്ടപ്പെട്ടോ എന്നായി അടുത്ത ചോദ്യം. മാധ്യമപ്രവര്‍ത്തകര്‍ ഇഷ്ടപ്പെട്ടു എന്ന് മറുപടി പറഞ്ഞപ്പോള്‍ വരികളൊക്കെ എങ്ങനെയുണ്ട് എന്ന് വേടന്‍ വീണ്ടും ചോദിച്ചു. കൊള്ളാമെന്ന മറുപടിക്ക്, ഇനിയും നല്ല പാട്ടുകള്‍ വരുമെന്നും കാത്തിരിക്കുക എന്നും പറഞ്ഞ് വേടന്‍ വാഹനത്തില്‍ കയറി.
ബുധനാഴ്ച പുതിയ പാട്ട് പുറത്തിറങ്ങുമെന്ന് കഴിഞ്ഞദിവസം തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ വേടന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ തന്നെ പാട്ട് വിവിധ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ റിലീസായി. മോണലോവ എന്ന പേരിലാണ് പുതിയ പാട്ട് പുറത്തിറക്കിയത്. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ മോണലോവയെ വിശേഷിപ്പിക്കുന്നത്.
Content Highlights: Rapper Vedan, presently successful custody, confirms his caller opus `Mauna Loa` is retired and promises much hits
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·