പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഒടുവില്‍ പ്രഭാസ് ചിത്രം 'രാജാസാബി'ന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഡിസംബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. റിലീസിന് മുമ്പേ ആകാംക്ഷയുണര്‍ത്തിക്കൊണ്ട് ചിത്രത്തിന്റെ ടീസര്‍ ജൂണ്‍ 16-ന് പുറത്തിറങ്ങും.
സമാനതകളില്ലാത്ത സ്‌റ്റൈലിലും സ്വാഗിലും കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു വേഷപ്പകര്‍ച്ചയിലാണ് ചിത്രത്തില്‍ പ്രഭാസ് എത്താന്‍ ഒരുങ്ങുന്നത്. ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറര്‍ എന്റര്‍ടെയ്‌നറായ 'രാജാസാബ്', 'ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത് എന്നതിനാല്‍ തന്നെ പ്രേക്ഷകരേവരും ഏറെ ആകാംക്ഷയിലാണ്. അമാനുഷികമായ ചില ത്രില്ലിങ് നിമിഷങ്ങളും പ്രണയംനിറച്ച രംഗങ്ങളും അതിരുകളില്ലാത്ത സിനിമാറ്റിക് അനുഭവവും ചിത്രം പ്രേക്ഷകര്‍ക്കായി കാത്തുവെച്ചിട്ടുണ്ടെന്നാണ് അണിയറപ്രവര്‍ത്തകരുടെ വാക്കുകള്‍.
'രാജാസാബ്' പൊങ്കല്‍ സ്‌പെഷല്‍ പോസ്റ്റര്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. കൂടാതെ പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങിയ 'രാജാസാബ്' മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിമാറിയിരുന്നു. ആദ്യ ഗ്ലിംപ്‌സ് വീഡിയോയും ഏവരും ഏറ്റെടുത്തിരുന്നു. ഫാമിലി എന്റര്‍ടെയ്നറായെത്തിയ 'പ്രതി റോജു പാണ്ഡഗെ', റൊമാന്റിക് കോമഡി ചിത്രമായ 'മഹാനുഭാവുഡു' എന്നീ സിനിമകള്‍ക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രാജാ സാബ്'.
മാളവിക മോഹനനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വേറിട്ടൊരു ഹൊറര്‍ റൊമാന്റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തുന്ന 'രാജാസാബ്' പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ വ്യത്യസ്തമായൊരു ഒരുദൃശ്യവിസ്മയമായാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്. നിധി അഗര്‍വാള്‍, റിഥി കുമാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
വിവേക് കുച്ചിബോട്‌ലയാണ് സഹനിര്‍മാതാവ്. ഒരു റിബല്‍ മാസ് ഫെസ്റ്റിവല്‍ തന്നെയാകും ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകരുടെ സാക്ഷ്യം. ഇന്ത്യന്‍ സിനിമയുടെ ഒരു ബ്ലോക്ക്ബസ്റ്റര്‍ സീസണായ ഡിസംബറില്‍ 'രാജാസാബ്' ഒരു ഗെയിംചേഞ്ചര്‍ തന്നെയായിരിക്കുമെന്നാണ് ഏവരുടേയും കണക്കുകൂട്ടല്‍. തമന്‍ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് പളനിയാണ്.
ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മണ്‍ മാസ്റ്റേഴ്സ്, കിംഗ് സോളമന്‍, വിഎഫ്എക്സ്: ബാഹുബലി ഫെയിം ആര്‍.സി. കമല്‍ കണ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: എസ്.എന്‍.കെ, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Prabhas Rajasaab, horror-comedy with stunning visuals, releases worldwide connected December 5th
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·