കാത്തുനിന്ന ആരാധികയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങി ഇന്ത്യൻ ക്രിക്കറ്റ് താരം; ദൃശ്യങ്ങള്‍ വൈറൽ

2 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: January 04, 2026 06:19 PM IST

1 minute Read

ആരാധകർക്കൊപ്പം ഫോട്ടോയെടുക്കുന്ന അർഷ്ദീപ് സിങ്
ആരാധകർക്കൊപ്പം ഫോട്ടോയെടുക്കുന്ന അർഷ്ദീപ് സിങ്

മുംബൈ∙ വഴിയരികിൽ കാത്തുനിന്ന ആരാധികയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിങ്. കഴിഞ്ഞ ദിവസം താരത്തിന്റെ വരവിനായി കടുത്ത തണുപ്പും അവഗണിച്ചു കാത്തുനിന്ന ആരാധക സംഘത്തില്‍ പ്രായമായ സ്ത്രീയെ കണ്ടപ്പോഴാണ് അർഷ്ദീപ് അവരുടെ കാൽ തൊട്ടത്. പിന്നീട് ആരാധകർക്കൊപ്പം കുറച്ചുനേരം സംസാരിച്ച്, ഫോട്ടോയും എടുത്ത ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം മടങ്ങിയത്.

താരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, നിരവധി പേരാണ് ഇന്ത്യൻ താരത്തെ അഭിനന്ദിച്ചു രംഗത്തെത്തിയത്. വിജയ് ഹസാരെ ട്രോഫിക്കായുള്ള പഞ്ചാബ് ടീം ക്യാംപിലാണ് അർഷ്ദീപ് സിങ് ഇപ്പോഴുള്ളത്. ശനിയാഴ്ച ജയ്പുരിൽ നടന്ന മത്സരത്തിൽ സിക്കിമിനെതിരെ അർഷ്ദീപ് അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. വിജയ് ഹസാരെയിൽ താരത്തിന്റെ ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തിൽ പഞ്ചാബ് 10 വിക്കറ്റ് വിജയമാണു നേടിയത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് അർഷ്ദീപ് ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്. ട്വന്റി20 ലോകകപ്പിനും ന്യൂസീലൻഡിനെതിരായ പര‌മ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമുകളിൽ അർഷ്ദീപ് ഇടം പിടിച്ചിരുന്നു. ഇന്ത്യയ്ക്കായി 72 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള അർഷ്ദീപ്, 110 വിക്കറ്റുകളാണ് ഇതുവരെ വീഴ്ത്തിയിട്ടുള്ളത്.

English Summary:

Arshdeep Singh, the Indian cricketer, touched a fan's feet to person blessings. This enactment of humility has made Arshdeep a instrumentality favorite.

Read Entire Article