കാന്താര 2; ദുരൂഹത കൂട്ടി വീണ്ടും മരണം! മുങ്ങിമരണം ഹാർട്ട് അറ്റാക്ക്; നിജു മുതൽ രാകേഷ് വരെ; സോഷ്യൽ മീഡിയ ചർച്ചകൾ

7 months ago 7

Authored by: ഋതു നായർ|Samayam Malayalam12 Jun 2025, 2:31 pm

കാന്താര സിനിമയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണ സംഘാംഗമായ മലയാളി കപിൽ സൗപർണ്ണികയിൽ മുങ്ങി മരിച്ചിരുന്നു അത് മെയ് മാസത്തിലായിരുന്നു. മെയ് മാസം തന്നെയാണ് രാകേഷിന്റെ മരണം. ഒരു മാസം പിന്നിട്ടപ്പോഴേക്കും വിജു

കാന്താര നിജുകാന്താര നിജു (ഫോട്ടോസ്- Samayam Malayalam)
ഇന്ത്യൻ സിനിമ ലോകത്തെ അതിശയിപ്പിച്ച വിജയമായിരുന്നു 2022 ൽ എത്തിയ കാന്താര. ഒരു ജനതയുടെ അസ്തിത്വത്തിലെയ്ക്കുള്ള തിരിഞ്ഞു നടപ്പ് ആയിരുന്നു ചിത്രം.നിഗൂഢമായ വനവും അവിടെയുള്ള ജന ജീവിതവും അവരുടെ ദൈവിക സങ്കൽപങ്ങളും ആചാരാനുഷ്ടാനങ്ങളും കലാരൂപങ്ങളും അങ്ങനെ ഒരു പുത്തൻ ദൃശ്യവിസ്മയം തന്നെയാണ് സിനിമ പ്രേമികൾക്ക് സിനിമ സമ്മാനിച്ചത്.

കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച ചിത്രത്തിനു രണ്ടാം ഭാഗം തയാറാകുമെന്നു നേരത്തെ തന്നെ നിർമ്മാതാക്കൾ ഹോംബാലെ ഫിലിംസ് അറിയിച്ചിരുന്നു. ഇന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന കാന്താര ചാപ്റ്റർ 1 ഒക്ടോബർ രണ്ടിന് തന്നെ റിലീസ് ചെയ്യുമെന്നും അനാവശ്യമായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും ഇക്കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ഈ സിനിമയുടെ ചിത്രീകരണത്തിന്റെ ഇടയിൽ മരണങ്ങൾ തുടര്കഥയാകുന്നുണ്ട്.

അടുത്തടുത്ത് മൂന്നു മരണങ്ങൾ ആണ് സംഭവിച്ചത്. അതിൽ മലയാളികളായ രണ്ടുപേരാണ് മരിച്ചതും. എന്നാൽ അതിൽ മലയാളി കപിൽ എന്ന യുവാവിന്റെ മരണം മുങ്ങി മരിച്ചതെന്ന് അണിയറപ്രവർത്തകർ പറഞ്ഞതോടെ പ്രചാരണം അവസാനിച്ചിരുന്നു. പിന്നീട് ഈ അടുത്താണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്ന കന്നഡ താരം രാകേഷ് പൂജാരി ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 33–കാരനായ രാകേഷിനു ഹൃദയാഘാതം ഉണ്ടായതും മരണം സംഭവിച്ചതും. ഇതേ ചുറ്റിപ്പറ്റി നിരവധി ചർച്ചകളും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. മെയ് പന്ത്രണ്ടിന് ആയിരുന്നു രാകേഷ് മരിച്ചത്, മെയ് ആറിന് ആയിരുന്നു കപിലിന്റെ മരണം. അടുത്ത അടുത്ത മരണങ്ങൾ ആയിരുന്നു ഇതുരണ്ടും.

ALSO READ: ബൈജൂസ്‌ ആപ്പിലായിരുന്നു ജോലി! നല്ലൊരു ചെക്കനെ കണ്ടുപിടിച്ച് കല്യാണം കഴിപ്പിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ; യാത്ര ഇതുവരെ

മേയ് 6–ന് ആണ് വൈക്കം സ്വദേശിയായ എം.എഫ്. കപില്‍ സൗപര്‍ണിക നദിയില്‍ വീണ് മരിക്കുന്നത്. എന്നാൽ സംഭവം നടന്നത് കാന്താരയുടെ സെറ്റില്‍ അല്ലെന്ന് ഹോംബാലെ ഫിലിംസ് അറിയിച്ചതോടെ ആ ചർച്ചകൾ അവസാനിച്ചിരുന്നു. പിന്നാലെയാണ് രാകേഷ് പൂജാരിയുടെ അപ്രതീക്ഷിതമരണം. പിന്നാലെ ഒരു മാസം പിന്നിട്ടപ്പോൾ വീണ്ടും ഒരു മലയാളി കൂടി വിടവാങ്ങുന്നു. കാന്താര: ചാപ്റ്റർ 1 ആർട്ടിസ്റ്റ് നിജു വി.കെ ആണ് അന്തരിച്ചത്. നടനും മിമിക്രി ആർട്ടിസ്റ്റുമായ നിജുവിന്റെ മരണം ചിത്രീകരണത്തിന്റെ ഇടയിലാണ്.

തൃശൂർ സ്വദേശിയായ നിജു അഗുംബെയിലെ താമസസ്ഥലത്തുവച്ചാണ് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. ജൂൺ 11 ന് രാത്രിയിലാണ് സംഭവം നടന്നതെന്നും റിപ്പോർട്ടുണ്ട്.

സിനിമയുമായി ബന്ധപ്പെട്ടു തുടർച്ചയായുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കും വഴി വച്ചിട്ടുണ്ട്.

2022 ലാണ് റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ എത്തിയ കാന്താര റിലീസ് ചെയ്തത്. കന്നഡയിൽ ആയിരുന്നു സിനിമ ഇറങ്ങിയതെങ്കിലും പ്രേക്ഷക പ്രീതിയുടെ അടിസ്ഥാനത്തിൽ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി. ചിത്രത്തിലെ അഭിനയ മികവിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു.

Read Entire Article