12 June 2025, 01:07 PM IST

വിജു.വി.കെ/Photo: x
കാന്താര- 2 സിനിമയുടെ സെറ്റില്‍ മലയാളിയായ നടന്‍ ഹൃദയാഘാതംമൂലം മരിച്ചു. തൃശ്ശൂര്‍ സ്വദേശിയായ വിജു വി.കെയാണ് മരിച്ചത്. അഗുംബെയിലെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് മരിച്ചത്. പുലര്‍ച്ചെ വിജുവിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
റിഷഭ് ഷെട്ടിയുടെ സിനിമയുടെ സെറ്റില്‍ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് വിജു. മേയില്‍ കൊല്ലുരില്‍ സെറ്റിലുണ്ടായിരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എംഎഫ് കബില്‍ മുങ്ങിമരിച്ചിരുന്നു. ഹാസ്യതാരം രാജേഷ് പൂജാരി കഴിഞ്ഞ മാസം ഹൃദയഘാതത്തെ തുടര്‍ന്ന് സെറ്റില്‍ വെച്ച് മരിച്ചിരുന്നു
Content Highlights: Kantara 2 Set: Another Malayalam Actor Dies
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·