കാന്താര ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞു, ഋഷഭ് ഷെട്ടിയുൾപ്പെടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

7 months ago 6

Rishab Shetty

ഋഷഭ് ഷെട്ടി | ഫോട്ടോ: Instagram

മംഗലാപുരം: സെറ്റിൽ നടക്കുന്ന ദുരന്തങ്ങൾകാരണം തുടരെത്തുടരെ വാർത്തകളിൽ ഇടംപിടിക്കുകയാണ് കന്നഡ ബി​ഗ് ബജറ്റ് ചിത്രം കാന്താര: ചാപ്റ്റർ 1. കഴിഞ്ഞ ദിവസം മലയാളിനടൻ കലാഭവൻ നിജു ഈ സിനിമയുടെ സെറ്റിൽവെച്ച് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. ഇതിനുപിന്നാലെ സംവിധായകൻ ഋഷഭ് ഷെട്ടി ഉൾപ്പെടെ 30-ലേറെ പേർ സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടിരിക്കുകയാണ്. അദ്ഭുതകരമായാണ് ഇവർ രക്ഷപ്പെട്ടത്.

കർണാടകയിലെ ശിവമോഗ ജില്ലയിലെ മണി റിസർവോയറിലാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. സംവിധായകൻ ഋഷഭും അണിയറപ്രവർത്തകരും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന ബോട്ട് റിസർവോയറിൽ മറിയുകയായിരുന്നു. റിസർവോയറിന്റെ ആഴംകുറഞ്ഞ ഭാ​ഗത്താണ് അപകടം നടന്നത് എന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ബോട്ടിലുണ്ടായിരുന്ന എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അതേസമയം ചിത്രീകരണത്തിനുപയോ​ഗിക്കുന്ന ക്യാമറയുൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചു.

അപകടം നടന്നതിന് തൊട്ടുപിന്നാലെ, തീർത്ഥഹള്ളി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ബോട്ട് മറിയാനുണ്ടായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. “ബോട്ട് മറിഞ്ഞപ്പോൾ എല്ലാവരും പരിഭ്രാന്തരായി, എന്നാൽ വെള്ളത്തിന് ആഴം കുറവായിരുന്നതിനാൽ ഞങ്ങൾക്ക് സുരക്ഷിതമായി കരയിലെത്താൻ കഴിഞ്ഞു,” ക്രൂ അംഗത്തെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തതിങ്ങനെ. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും അണിയറപ്രവർത്തകൻ പറഞ്ഞു.

പിടിഐ റിപ്പോർട്ടിൽ ഉദ്ധരിച്ചുകൊണ്ട് ക്രൂവിലെ ഒരു മുതിർന്ന അംഗം സാഹചര്യത്തിന്റെ ഗൗരവം സ്ഥിരീകരിച്ചു. പങ്കുവെച്ചു, ഇത് ഒരു നേരിയ രക്ഷപ്പെടലായിരുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു.

2022-ൽ പുറത്തിറങ്ങി ഇന്ത്യയെമ്പാടും വൻവിജയം നേടിയ കാന്താര എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് കാന്താര: ചാപ്റ്റർ 1. ചിത്രീകരണം ആരംഭിച്ചതുമുതൽ ചിത്രം പലവിധ വെല്ലുവിളികളും നേരിടുന്നുണ്ട്. ചിത്രത്തിന്റെ ഭാ​ഗമായ മൂന്നുപേരാണ് ഇതിനോടകം ജീവൻ വെടിഞ്ഞത്. നടന്മാരായ രാകേഷ് പൂജാരി, നിജു കലാഭവൻ, ചിത്രീകരണ സംഘാം​ഗവും മലയാളിയുമായ എം.എഫ്. കപിൽ എന്നിവരാണവർ. സുഹൃത്തിന്റെ വിവാഹത്തിന്റെ മെഹന്ദി ചടങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു രാകേഷ്. കൊല്ലൂർ സൗപർണികയിൽ മുങ്ങി മരിക്കുകയായിരുന്നു കപിൽ. ഹൃദയാഘാതമുണ്ടായാണ് നിജുവിന്റെ മരണം.

Content Highlights: Kantara Chapter 1 filming faces setback aft vessel mishap injuring nary 1 but damaging equipment

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article