25 July 2025, 09:55 PM IST

ജയറാം | ഫോട്ടോ: മാതൃഭൂമി
പൂര്‍ണ്ണമായി തൃപ്തി തരുന്ന കഥകള്‍ വരാത്തതുകൊണ്ടാണ് മലയാളത്തില്‍ സിനിമകള്‍ തമ്മില്‍ ഇടവേള വരുന്നതെന്ന് നടന്‍ ജയറാം. ഇതിനിടെ മറ്റ് ഭാഷകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു. തന്നെ വിളിക്കാവുന്നതില്‍ ഏറ്റവും മികച്ച വേഷങ്ങളിലേക്കാണ് മറ്റ് ഭാഷകളില്‍നിന്ന് വിളിക്കുന്നതെന്നും ജയറാം പറഞ്ഞു. മകന്‍ കാളിദാസിനൊപ്പം അഭിനയിക്കുന്ന 'ആശകള്‍ ആയിരം' എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു മലയാളം സിനിമ ചെയ്തിട്ട് ഒന്നരവര്‍ഷത്തിലേറെയായി. എന്തുകൊണ്ട് ഒരു മലയാളം ചിത്രം ചെയ്യുന്നില്ല എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. മനസിന് 100% തൃപ്തി തരുന്ന സ്‌ക്രിപ്റ്റ് വരാത്തതുകൊണ്ടുമാത്രമാണ് മലയാളത്തില്‍ സിനിമ ചെയ്യാതിരുന്നത്. ആ ഇടവേളകളില്‍ കന്നഡ, തമിഴ്, തെലുങ്ക് മുതലായ മറ്റ് ഭാഷകളില്‍നിന്ന് അപ്രധാനമല്ലാത്ത, എന്നാല്‍ നായകതുല്യമല്ലാത്ത ഒരുപാട് വേഷങ്ങള്‍ വന്നു', ജയറാം പറഞ്ഞു.
'തെലുങ്കില്‍ 12 ഓളം സിനിമ ചെയ്തു. ആദ്യംചെയ്ത സിനിമ കണ്ട് അവര്‍ക്ക് ഇഷ്ടമായതുകൊണ്ടാണ് പിന്നീടും വിളിക്കുന്നത്. എന്നെ സംബന്ധിച്ച് ഞാന്‍ അതൊരു ക്രെഡിറ്റ് ആയാണ് കാണുന്നത്. കന്നഡയില്‍ ശിവരാജ്കുമാറിനോടൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞു. ഇപ്പോള്‍ വീണ്ടും ശിവരാജ്കുമാറിനൊപ്പം അടുത്ത സിനിമ ചെയ്യാന്‍ പോവുന്നു. കാന്താര പോലെ വലിയ സിനിമയുടെ വലിയ ഭാഗമാവാന്‍ കഴിയുന്നു. എന്നെ വിളിക്കാവുന്നവയില്‍ ഏറ്റവും നല്ല വേഷങ്ങള്‍ക്കാണ് അവര്‍ വിളിക്കുന്നത്. അതൊരിക്കലും നിരസിക്കാന്‍ പാടില്ല', ജയറാം കൂട്ടിച്ചേര്‍ത്തു.
Content Highlights: Jayaram explains his lack from Malayalam films
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·