04 September 2025, 08:49 PM IST

കാഫ നേഷൻസ് കപ്പിൽ ഇന്ത്യ - അഫ്ഗാനിസ്താൻ മത്സരത്തിൽനിന്ന് | x.com/CAFAssociation
ഹിസോര്‍ (താജിക്കിസ്താന്‍): കാഫ നേഷന്‍സ് കപ്പില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യക്ക് സമനില. ഇരുടീമുകളും മികച്ച മുന്നേറ്റം കാഴ്ചവെച്ചെങ്കിലും ഗോള്‍ അകന്നുനിന്നു. രണ്ട് ടീമുകളും പ്രതിരോധനിരയിലും മികച്ച പ്രകടനം നടത്തി. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരമായിരുന്നു. ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെ ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ഭാവിയറിയാന്‍ രാത്രിയിലെ ഇറാന്‍-താജിക്കിസ്താന്‍ മത്സരഫലം കാത്തിരിക്കണം. ടൂർണമെന്‍റിൽനിന്ന് അഫ്ഗാനിസ്താന്‍ പുറത്തായി.
മത്സരത്തില്‍ ഇന്ത്യ മികച്ച ആധിപത്യം കാണിച്ചിട്ടും അഫ്ഗാന്‍ പ്രതിരോധത്തെ മറികടന്ന് അനുകൂലമായൊരു ഫലം സൃഷ്ടിക്കാന്‍ സാധിച്ചില്ല. ഓരോന്നുവീതം ജയവും തോല്‍വിയും സമനിലയുമായി ഇന്ത്യക്ക് നാല് പോയിന്റാണുള്ളത്. താജിക്കിസ്താന് മൂന്ന് പോയിന്റാണ്.
ആദ്യമത്സരത്തില്‍ താജിക്കിസ്താനെ തകര്‍ത്ത ഇന്ത്യ, രണ്ടാം മത്സരത്തില്‍ ശക്തരായ ഇറാനോട് പൊരുതിനിന്നശേഷം തോറ്റു. ഇതോടെ പുതിയ പരിശീലകൻ ഖാലിദ് ജമീലിന്റെ കീഴിൽ ഇന്ത്യ ഒരു ജയവും ഒരു സമനിലയും നേടിയപ്പോൾ ഒരു തോൽവിയും വഴങ്ങി.
Content Highlights: India Held to Goalless Draw by Afghanistan, CAFA Nations Cup Hopes Fade








English (US) ·