Published: September 04, 2025 09:05 PM IST
1 minute Read
ഹിസോർ (തജിക്കിസ്ഥാൻ) ∙ കാഫ നേഷൻസ് കപ്പ് ഫുട്ബോളിൽ ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് സമനില. ജയപ്രതീക്ഷകളുമായി റങ്കിങ്ങിൽ ഏറെ പിന്നിലുള്ള അഫ്ഗാനിസ്ഥാനെതിരെ കളിക്കാനിറങ്ങിയ ഇന്ത്യൻ യുവനിരക്ക് കാര്യമായ മുന്നേറ്റം നടത്താനായില്ല. അഫ്ഗാനെതിരെ സമനിലയിലായെങ്കിലും ഇന്ത്യയ്ക്ക് ഇപ്പോഴും നേരിയ നോക്കൗട്ട് സാധ്യത നിലനിൽക്കുന്നുണ്ട്. ഗ്രൂപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ കഴിഞ്ഞാൽ മാത്രമാണ് ഇന്ത്യയുടെ സാധ്യത വ്യക്തമാകുക.
ടൂർണമെന്റിലെ ഇന്ത്യയുടെ ഭാവി അറിയാൻ ഇറാനെതിരായ തജിക്കിസ്ഥാന്റെ മത്സരം കഴിയേണ്ടതുണ്ട്. ആദ്യ മത്സരത്തിൽ തജിക്കിസ്ഥാനെ 2–1നു തോൽപിച്ച ഇന്ത്യ രണ്ടാമത്തെ കളിയിൽ കരുത്തരായ ഇറാനോട് 3–0 തോൽവി വഴങ്ങി. ഇന്ത്യയ്ക്കെതിരെ പന്തടക്കത്തിൽ അഫ്ഗാനിസ്ഥാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, പ്രത്യാക്രമണങ്ങളിലൂടെ ഇന്ത്യ കൂടുതൽ വ്യക്തമായ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല.
ഇരു ടീമുകളും പലതവണ ഗോളിനടുത്തെത്തിയെങ്കിലും മത്സരം വിരസമായിരുന്നു. ആദ്യ പകുതിയിൽ നിന്ന് വ്യത്യസ്തമായി രണ്ടാം പകുതിയിൽ ഇന്ത്യ കൂടുതൽ ആധിപത്യം പുലർത്തിയെങ്കിലും ലഭിച്ച അവസരങ്ങളൊന്നും ഗോളാക്കി മാറ്റാൻ കഴിയാതെ വന്നത് തിരിച്ചടിയായി.
English Summary:








English (US) ·